ഗുവാഹത്തി: നിയമസഭാ തെരഞ്ഞെടുപ്പിന് അഞ്ചുമാസങ്ങള്‍ മാത്രം അവശേഷിക്കെ അസമിലെ രണ്ട് കോണ്‍ഗ്രസ് എംല്‍എമാര്‍ ബിജെപിയില്‍ ചേര്‍ന്നു. ഗൊലഘതില്നിന്നുള്ള എംഎല്‍എയും മുന്‍ മന്ത്രിയുമായ അജന്ത നിയോഗ് ആണ് ബിജെപിയിലെത്തിയ ഒരാള്‍. ലഖിപൂര്‍ എംഎല്‍എ രാജ്ദീപ് ഗൊവാലയാണ് രണ്ടാമത്തെയാള്‍. ബിജെപി അസം അധ്യക്ഷന്‍ രണ്‍ജീത് കുമാര്‍ ദാസ്, സംസ്ഥാന ധനമന്ത്രി ഹിമന്ത ബിശ്വ ശര്‍മ എന്നിവരുടെ സാന്നിധ്യത്തിലാണ് പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്.
ബോഡോലാന്റ് പീപ്പീള്‍സ് ഫ്രണ്ടില്‍നിന്ന് മുന്‍ എംഎല്‍എ ബനേന്ദ്ര കുമാര്‍ മുഷഹരിയും ബിജെപിയിലെത്തി. പാര്‍ട്ടിവിരുദ്ധ പ്രവര്‍ത്തനം ആരോപിച്ച് കുറച്ചുദിവസം മുന്‍പ് കോണ്‍ഗ്രസ് എംഎല്‍എമാരെ പാര്‍ട്ടിയില്‍നിന്ന് സസ്പെന്‍ഡ് ചെയ്തിരുന്നു. അതിനു പിന്നാലെയാണ് ബിജെപിയിലേക്കുള്ള ഇവരുടെ ചുവടുമാറ്റം. വടക്കുകിഴക്കന്‍ ജനാധിപത്യ സഖ്യത്തിന്റെ കണ്‍വീനര്‍ കൂടിയായ ഹിമന്ത ബിശ്വ ശര്‍മ മൂവരെയും പാര്‍ട്ടിയിലേക്ക് സ്വാഗതം ചെയ്ത് ട്വീറ്റ് ചെയ്തു.
രണ്ടു പ്രമുഖ രാഷ്ട്രീയ നേതാക്കള്‍ പാര്‍ട്ടിയില്‍ എത്തിയതിനാല്‍ അസമിലെ ബിജെപിക്ക് ഇന്ന് സന്തോഷദിനമാണെന്ന് അദ്ദേഹം പറഞ്ഞു. ബിജെപിക്ക് കൂടുതല്‍ ഉയരങ്ങളിലെത്താന്‍ ഇവരുടെ വരവ് സാഹിയിക്കുമെന്ന പ്രതീക്ഷയും അദ്ദേഹം പങ്കുവച്ചു. ദിശാബോധവും അച്ചടക്കവുമില്ലാത്ത പാര്‍ട്ടിയായി കോണ്‍ഗ്രസ് മാറിയെന്ന് ഗൊവാല കുറ്റപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: