ചെന്നൈ: വിസ്റ്റഡോം ടൂറിസ്റ്റ് കോച്ചുകളുടെ പുതിയ മോഡലും വിജയകരമായി പരീക്ഷിച്ച് ഇന്ത്യന്‍ റെയല്‍വേ. ചെന്നൈയിലെ റെയില്‍വേയുടെ ഇന്റഗ്രല്‍ കോച്ച് ഫാക്ടറിയിലാണ് വിസ്റ്റഡോം ടൂറിസ്റ്റ് കോച്ചുകളുടെ പുതിയ ഡിസൈന്‍ നിര്‍മിക്കുന്നത്. കോച്ചുകള്‍ 180 കിലോമീറ്റര്‍ വേഗതയുള്ള ഓസിലേഷന്‍ ട്രയല്‍ പൂര്‍ത്തിയാക്കി. പുതിയ ഡിസൈന്‍ കോച്ചുകള്‍ യാത്രക്കാര്‍ക്ക് നവ്യാനുഭൂതി പകരുമെന്ന് കേന്ദ്ര റെയ്ല്‍വേ മന്ത്രി പിയൂഷ് ഗോയല്‍ വ്യക്തമാക്കി.
വിനോദസഞ്ചാര കേന്ദ്രങ്ങളിലാണ് വിസ്റ്റഡോം കോച്ചുകള്‍ കൂടുതലും പ്രവര്‍ത്തിക്കുക. ദാദര്‍, മഡ്ഗാവ്, അര്‍ക്കു വാലി, കശ്മീര്‍ വാലി, ഡാര്‍ജിലിംഗ് ഹിമാലയന്‍ റെയില്‍വേ, കല്‍ക്ക ഷിംല റെയില്‍വേ, കാന്‍ഗ്ര വാലി റെയില്‍വേ, മാത്തേരന്‍ ഹില്‍ റെയില്‍വേ, നീലഗിരി മ മൗണ്ടന്‍ റെയില്‍വേ എന്നിവിടങ്ങളിലാണ് ഇവ സര്‍വീസ് നടത്തുന്നത്.
വലിയ ഗ്ലാസ് വിന്‍ഡോകള്‍, ഗ്ലാസ് മേല്‍ക്കൂര, നിരീക്ഷണ ലോഞ്ച്, കറക്കാവുന്ന ഇരിപ്പിടങ്ങള്‍ എന്നിവയാണ് കോച്ചുകളുടെ സവിശേഷത. അതിലൂടെ യാത്രക്കാര്‍ക്ക് സ്ഥലങ്ങളുടെ ദൃശ്യഭംഗി മികച്ച രീതിയില്‍ ആകര്‍ഷിക്കാന്‍ സാധിക്കും. സീറ്റുകള്‍ക്ക് 180 ഡിഗ്രി വരെ കറങ്ങാന്‍ കഴിയുന്നതോടെ ട്രെയിന്‍ ചലനത്തിന്റെ ദിശയെ അഭിമുഖീകരിക്കാന്‍ കഴിയും. വൈ-ഫൈ അധിഷ്ഠിത പാസഞ്ചര്‍ ഇന്‍ഫര്‍മേഷന്‍ സിസ്റ്റവും കോച്ചുകളില്‍ സജ്ജീകരിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: