കുമളി: ഒന്നാം മൈല്‍ ഒട്ടകത്തലമേട് മലമുകളില്‍ വിളവെടുപ്പിനു പാകമായ കഞ്ചാവുചെടികള്‍ പോലീസ് കണ്ടെത്തി നശിപ്പിച്ചു. മലമുകളിലെ കുരിശിനു സമീപം കഞ്ചാവു ചെടികൾ നട്ടുവളർത്തുന്നതായി പോലീസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് ചെടികൾ കണ്ടെത്തിയത്.
കുമളി ടൗണിനു സമീപം ഏറ്റവും ഉയര്‍ന്ന പ്രദേശമാണ് ഒട്ടകത്തലമേട്. ഉദ്ദേശം അഞ്ചുമാസം പ്രായമായ 10 ചെടികളാണ് ഈ ഭാഗത്ത് ഉണ്ടായിരുന്നത്. കഞ്ചാവ് ചെടികള്‍ വളര്‍ത്തിയവരെ സംബന്ധിച്ച് കുമളി പോലീസ് അന്വേഷണം ആരംഭിച്ചു. ഒട്ടകത്തലമേട്ടിലെ ഈ മേഖല കേന്ദ്രീകരിച്ച് കുമളിയിലും പരിസരങ്ങളിലുമുള്ള ഒരു സംഘം യുവാക്കള്‍ പതിവായി ലഹരി ഉപയോഗിക്കാന്‍ എത്തിയിരുന്നതായി നാട്ടുകാര്‍ പറയുന്നു.
കുമളി ഇന്‍സ്‌പെക്ടര്‍ ജോബിന്‍ ആന്റണി, എസ്.ഐ പ്രശാന്ത് വി. നായര്‍, ആര്‍. ബിനോ എന്നിവരുടെ നേതൃത്വത്തില്‍ കഞ്ചാവ് ചെടികള്‍ പോലീസ് നശിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: