ഇടുക്കി: കൊന്നത്തടിയിൽ അച്ഛൻ മകളുടെ ശരീരത്തിൽ ചൂടു ചായ ഒഴിച്ച് പൊള്ളലേൽപ്പിച്ചു. പതിനൊന്നുകാരിയുടെ ഇടത് ചെവിയിലും തോളിലും കൈമുട്ടിലും പൊള്ളലേറ്റു. ചൈല്‍ഡ് ലൈനില്‍ നിന്നുള്ള നിര്‍ദ്ദശപ്രകാരം വീട്ടിലെത്തിയ പോലീസ് പെണ്‍കുട്ടിയില്‍ നിന്ന് മൊഴിയെടുത്ത ശേഷം കേസെടുക്കുകയായിരുന്നു. അച്ഛൻ ഒളിവിലാണ്.
ഇടുക്കി കൊന്നത്തടി സ്വദേശി റോയിയാണ് സ്വന്തം മകളുടെ ശരീരത്തിലേക്ക് ചൂടു ചായ ഒഴിച്ചത്. കുടുംബ വഴക്കിനിടെയാണ് റോയി മകളുടെ ശരീരത്തിലേക്ക് തിളച്ച ചായ ഒഴിച്ചത്. കൊന്നത്തടി പാറത്തോട്ടിലായിരുന്നു സംഭവം. ക്രിസ്മസ് തലേന്ന് രാത്രി കുടുംബ വഴക്കിനിടെ മേശപ്പുറത്ത് പാത്രത്തിലിരുന്ന തിളച്ച ചായ റോയ് പെണ്‍കുട്ടിയുടെ ശരീരത്തിലേക്ക് ഒഴിക്കുകയായിരുന്നു.
സംഭവം മറച്ചുവച്ച് അബദ്ധത്തില്‍ ചായ പെണ്‍കുട്ടിയുടെ ശരീരത്തിലേക്ക് വീണെന്ന് പറഞ്ഞാണ് ആദ്യം കുടുംബം ആശുപത്രിയില്‍ ചികിത്സ തേടിയത്. എന്നാല്‍ ബന്ധുക്കളും നാട്ടുകാരും വിവരം അറിയിച്ചതോടെ അങ്കണവാടി പ്രവര്‍ത്തക കുട്ടിയില്‍ നിന്ന് വിവരം ശേഖരിച്ചു. തുടര്‍ന്ന് ചൈല്ഡ്ലൈന് പ്രവര്‍ത്തകരെ വിവരം അറിയിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: