കാസര്‍കോട്: നഗരസഭാ അധ്യക്ഷന്മാരുടെ തെരഞ്ഞെടുപ്പില്‍ ജില്ലയിലെ കോമാലി സംഖ്യം മറനീക്കി പുറത്തുവന്നു. കാഞ്ഞങ്ങാട് നഗരസഭാ അധ്യക്ഷ സ്ഥാനത്തേയ്ക്ക് നടന്ന തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിലെ കെ.വി. സുജാതയും എന്ഡിയെയിലെ വന്ദനാ ഹെഗ്ഡെയുമായിരുന്നു മത്സരിച്ചത്. ഇവിടെ മുസ്ലീം ലീഗിലെ രണ്ട് അംഗങ്ങളുടെ വോട്ട് സിപിഎമ്മിലെ കെ.വി. സുജാതയ്ക്ക് ലഭിച്ചു.
43 വാര്‍ഡുകള്‍ ഉള്ളതില്‍ എല്‍ഡിഎഫ് 21, യുഡിഎഫ് 13, എന്‍ഡിഎ 5, സ്വതന്ത്രര്‍ 4 എന്നിങ്ങനെയാണ് കക്ഷിനില. എന്‍ഡിഎ യ്ക്കെതിരെ ജില്ലയില്‍ കോമാലി സംഖ്യം വര്‍ഷങ്ങള്‍ക്ക് മുന്‍പേ സജീവമാണെങ്കിലും ആദ്യമായാണ് ഇന്നാണ് മറനീക്കി പുറത്തുവന്നത്.
വരാന്‍ പോകുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ശക്തമായ കോമാലി സംഖ്യമായിരിക്കും ജില്ലയിലെ പല മണ്ഡലങ്ങളിലും ഉണ്ടാകുന്നതെന്നതിന്റെ വ്യക്തമായ ചിത്രമാണ് ഇന്നു കാഞ്ഞങ്ങാട് നഗരസഭാ അധ്യക്ഷ സ്ഥാനത്തേയ്ക്ക് നടന്ന തെരഞ്ഞെടുപ്പില്‍ കണ്ടത്. കാഞ്ഞങ്ങാട് എല്‍ഡിഎഫിലെ കെ.വി.സുജാതയും നീലേശ്വരം നഗരസഭാ അധ്യക്ഷയായി എല്‍ഡിഎഫിലെ തന്നെ ടി.വി. ശാന്തയും അധികാരമേറ്റു. കാഞ്ഞങ്ങാട്, നീലേശ്വരം നഗരസഭാ കൗണ്‍സില്‍ ഹാളുകളില്‍ നടന്ന വോട്ടെടുപ്പിന് ശേഷമാണ് ഇരുവരും സ്ഥാനമേറ്റത്. കാഞ്ഞങ്ങാട്ട് മുസ്ലിം ലീഗിലെ ഒരംഗത്തിന്റെയും ബിജെപിയിലെ മൂന്ന് അംഗങ്ങളുടെയും വോട്ടുകള്‍ അസാധുവായി.
കാസര്‍കോട് നഗരസഭയുടെ ചെയര്‍മാനായി അഡ്വ.വി.എം. മുനീര്‍ അധികാരമേറ്റു. ബിജെപിയിലെ കെ.സവിത ടീച്ചറായിരുന്നു എതിര് സ്ഥാനാര്‍ത്ഥി. മുനീര്‍ 21ഉം സവിത ടീച്ചര്‍ 14 വോട്ടുകളും നേടി. സിപിഎം അംഗം ലളിത, സ്വതന്ത്രരായ ഫാത്തിമത്ത് ഹസീന, കെ.എം. ഷക്കീനാ മൊയ്തീന് എന്നിവര്‍ വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നു. കഴിഞ്ഞ നഗരസഭാ ഭരണ സമിതിയില്‍ പൊതു മരാമത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാനായിരുന്നു അഡ്വ.വി.എം. മുനീര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: