തിരുവനന്തപുരം: സ്വര്‍ണക്കടത്തു കേസിന്റെ അന്വേഷണവുമായി ബന്ധപ്പെട്ട് ദേശീയ അന്വേഷണ ഏജന്‍സി(എന്‍ഐഎ). സെക്രട്ടേറിയറ്റിലെത്തി. ചീഫ് സെക്രട്ടറിയുടെ അനുമതിയോടെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കാനായി രാവിലെ 11ന് ആണ് സംഘമെത്തിയത്. രണ്ട് അന്വേഷണ ഉദ്യോഗസ്ഥരും സാങ്കേതിക വിദഗ്ധനുമാാണ് സംഘത്തിലുണ്ടായിരുന്നത്.
ഇതിന് മുന്‍പും എന്‍ഐഎ സെക്രട്ടേറിയറ്റിലെത്തിയിട്ടുണ്ട്. കഴിഞ്ഞവര്‍ഷം ജൂണ്‍ മുതല്‍ ഈ വര്‍ഷം ജൂലൈ വരെയുള്ള സിസിടി ദൃശ്യങ്ങള്‍ എന്‍ഐഎ പൊതുഭരണ വകുപ്പിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ദൃശ്യങ്ങളുടെ പകര്‍പ്പ് നല്കാന് സാങ്കേതിക ബുദ്ധിമുട്ടുണ്ടെന്നാണ് സര്‍ക്കാര്‍ എന്‍ഐഎയെ അറിയിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: