കണ്ണൂർ: ഡെപ്യൂട്ടി മേയറെ തീരുമാനിച്ചതിൽ ഭിന്നതയുണ്ടായതിനെ തുടർന്ന് മുസ്ലിം ലീഗ് നേതാക്കളെ യൂത്ത് ലീഗ് പ്രവർത്തകർ തടഞ്ഞു. മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് വി. കെ അബ്‌ദുൾ ഖാദർ മൗലവിയും ജില്ലാ ജനറൽ സെക്രട്ടറിയും സഞ്ചരിച്ച വാഹനമാണ് കണ്ണൂരിൽ യൂത്ത് ലീഗ് പ്രവർത്തകർ ഇന്ന് രാവിലെ 10.30 ഓടെ തടഞ്ഞത്.
ഡെപ്യൂട്ടി മേയറെ തെരഞ്ഞെടുക്കുന്നതിൽ പാർട്ടി പ്രവർത്തകരുടെ വികാരം മാനിച്ചില്ലെന്ന് കാണിച്ചാണ് വാഹനം തടഞ്ഞത്. പ്രവർത്തകരും നേതാക്കളും തമ്മിൽ ഉന്തും തള്ളുമുണ്ടായി. ലീഗിലെ കെ. ഷബീന ടീച്ചറാണ് ഡെപ്യൂട്ടി മേയർ സ്ഥാനാർത്ഥി. നേരത്തെ സ്ഥാനാർത്ഥി യായി പരിഗണിക്കപ്പെട്ട ഷമീമ ടീച്ചറെ തഴഞ്ഞതിനെതിരെയാണ് പ്രതിഷേധം.
മുസ്ലീംലീഗിന്റെ നിലപാടിൽ പ്രതിഷേധിച്ച് യൂത്ത് ലീഗ് കണ്ണൂർ മേഖല ജനറൽ സെക്രട്ടറി റാഷിദ് താഴെത്തെരു രാജിവെയ്‌ക്കുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: