ലണ്ടന്‍: ബ്രിട്ടണില്‍ കണ്ടെത്തിയ കൊറോണ വൈറസിന്റെ വകഭേദം വ്യാപി ക്കുന്നു. യൂറോപ്യന്‍ രാജ്യങ്ങള്‍ക്ക് പുറമെ കാനഡ, ജപ്പാന്, ഓസ്ട്രേലിയ, ലെബനന് തുടങ്ങിയ രാജ്യങ്ങളിലും ഈ വൈറസിന്റെ സാന്നിധ്യം സ്ഥിരീകരിച്ചു. ആഗോള തലത്തില്‍ പ്രതിരോധ നീക്കങ്ങള്‍ തുടരുമ്പോഴാണ് വകഭേദം വന്ന വൈറസ് വ്യാപിക്കുന്നതിന്റെ റിപ്പോര്‍ട്ടുകള്‍ വരുന്നത്.
ഫ്രാന്‍സ്, ഡെന്മാര്ക്ക്, സ്പെയിന്, സ്വീഡന്, നെതര്‍ലന്‍ഡ്, ജര്‍മനി, ഇറ്റലി എന്നീ രാജ്യങ്ങളില്‍ വകഭേദം വന്ന വൈറസ് പടരുന്നതായി നേരത്തേ കണ്ടെത്തയിരുന്നു. വാക്സിന് വിതരണം പെട്ടെന്നു തുടങ്ങാന്‍ സാധിക്കുമെന്ന പ്രതീക്ഷയിലാണ് യൂറോപ്യന്‍ രാജ്യങ്ങള്‍. പുതിയ വൈറസ് നിലവിലെ വൈറസിനേക്കാള്‍ മാരകമല്ല എന്ന് ശാസ്ത്രജ്ഞര്‍ പറയുന്നതും ആശ്വാസമാണ്. കാനഡയില്‍ ഒന്റാറിയോയിലാണ് രണ്ടു പേര്‍ക്ക് കൊവിഡ് വകഭേദം സ്ഥിരീകരിച്ചത്. അടുത്തിടെ യാത്രകളൊന്നും നടത്താത്ത ദമ്പതിമാരില്‍ വൈറസിനെ കണ്ടെത്തിയത് ഏറെ ഗൗരവത്തോടെയാണ് കനേഡിയന്‍ ആരോഗ്യ മേഖല കാണുന്നത്. വൈറസ് ഏറ്റവും കൂടുതല്‍ ബാധിക്കുകയും കൂടുതല്‍ പേര് മരിക്കുകയും ചെയ്ത അമേരിക്കയില്‍ ഇതുവരെ ജനിതക മാറ്റം വന്ന കൊവിഡ് സ്ഥിരീകരിച്ചിട്ടില്ലെന്നതും ശ്രദ്ധേയമാണ്.
ബ്രിട്ടണില്‍ നിന്നുള്ള യാത്രയ്ക്ക് കഴിഞ്ഞ തിങ്കളാഴ്ച മുതല്‍ അമേരിക്ക കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. ക്രിസ്മസിന് പലരാജ്യങ്ങളും ലോക്ഡൗണില്‍ ഇളവുകള്‍ നല്‍കിയെങ്കിലും വൈറസ് വ്യാപനം തടയുന്നതിനായി വീണ്ടും കടുത്ത നിയന്ത്രണങ്ങളിലേക്ക് മടങ്ങിയിരിക്കുകയാണ്. ഇന്നുമുതല്‍ ജനുവരി അവസാനം വരെ എല്ലാ വിദേശപൗരന്മാര്‍ക്കും ജപ്പാന് പ്രവേശന വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. ജപ്പാനില്‍ കഴിഞ്ഞ ദിവസം അഞ്ചുപേര്‍ക്ക് കൊവിഡ് വകഭേദം സ്ഥിരീകരിച്ചതിന്റെ പിന്നാലെയാണിത്. ബ്രിട്ടണില്‍ നിന്നെത്തിയവര്‍ക്കാണ് രോഗം കണ്ടെത്തിയത്.
ന്യൂ ഇയര്‍ ആഘോഷം: ദുബായ്യില് കര്‍ശന നിയന്ത്രണം
ദുബായ്: പുതുവത്സരാഘോഷങ്ങള്‍ക്ക് കര്‍ശന നിയന്ത്രണങ്ങളുമായി ദുബായ്. കൊവിഡ് പശ്ചാത്തലത്തില്‍ കുടുംബ ഒത്തുചേരലുകളിലും പൊതു ആഘോഷങ്ങളിലും മുപ്പതു പേരില്‍ കൂടുതല്‍ അനുവദനീയമല്ലെന്ന് സുപ്രീം കമ്മിറ്റി ഓഫ് ക്രൈസിസ് ആന്‍ഡ് ഡിസാസ്റ്റര്‍ മാനേജ്മെന്റ് അറിയിച്ചു. നിയമം ലംഘിക്കുന്നവര്‍ക്ക് വന്‍തുക പിഴ ചുമത്തും. നിയന്ത്രണങ്ങള്‍ ലംഘിച്ച് ആഘോഷങ്ങള്‍ സംഘടിപ്പിക്കുന്നവര്‍ക്ക് 50,000 ദിര്‍ഹവും ഇത്തരം പരിപാടികളില്‍ പങ്കെടുക്കുന്നവര്‍ക്ക് 15,000 ദിര്‍ഹവുമാണ് പിഴ. സാമൂഹിക അകലം കൃത്യമായി പാലിച്ചു വേണം പരിപാ ടികളില്‍ പങ്കെടുക്കാന്‍. പാര്‍ട്ടികളില്‍ പങ്കെടുക്കുന്ന എല്ലാവരും കൃത്യമായി മാസ്ക് ധരിക്കണം. പ്രായമായവരും ഗുരുതര ആരോഗ്യ പ്രശ്നങ്ങളുള്ളവരും ഇത്തരം ആഘോഷങ്ങളില്‍ പങ്കെടുക്കരുത്. ചുമയോ പനിയോ മറ്റ് എന്തെങ്കിലും രോഗലക്ഷണങ്ങളോ ഉള്ളവര്‍ പരിപാടികളില്‍ നിന്ന് വിട്ടുനില്‍ക്കണമെന്നും അധികൃതര്‍ അറിയിച്ചു. സുരക്ഷാ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കുന്നുണ്ടോയെന്ന് ഉറപ്പാക്കാന്‍ അധികൃതര്‍ പരിശോധനകള്‍ നടത്തും. നിയന്ത്രണങ്ങള്‍ ലംഘിച്ചാല്‍ പിഴയോടൊപ്പം നിയമനടപടികളും നേരിടേണ്ടി വരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: