വടകര: സിപിഎം കള്ളക്കടത്തുകാരുടെ കൂടെയാണെന്ന് ബിജെപി ദേശീയ നിര്‍വ്വാഹക സമിതിയംഗം പി.കെ. കൃഷ്ണദാസ്. വടകര മണ്ഡലത്തില്‍ ജന പ്രതിനിധികളായി തെരഞ്ഞെടുക്കപ്പെട്ട ബിജെപി പ്രതിനിധികള്‍ക്ക് നല്കിയ സ്വീകരണം കടത്തനാടന്‍ കാഹളം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
തദ്ദേശ തെരഞ്ഞെടുപ്പ് ഫലം ഇടതു വലതു മുന്നണി കളുടെ വോട്ടുക്കച്ചവടത്തിന്റെ ഫലമാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. കൊടുവള്ളിയിലെ ഇടതു സ്ഥാനാര്‍ത്ഥിക്ക് പൂജ്യം വോട്ട് കിട്ടിയത് ഇതിന്റെ ഉദാഹരണമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
സിപിഎം കേവലം പരിമിതമായ വിജയം മാത്രമാണ് തെരഞ്ഞെടുപ്പില്‍ നേടിയത്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ യുഡിഎഫിന്റെ കൂടെ ഉണ്ടായിരുന്ന എല്‍ജെഡിയെയും മാണികോണ്ഗ്രസിനെയും കൂടെ കൂട്ടിയുള്ള താല്‍ക്കാലിക വിജയമാണിതെന്നും അദ്ദേഹം പറഞ്ഞു.
യുഡിഎഫ് മതതീവ്രവാദികളെ കൂട്ടി നേരിട്ട ഈ തെരെഞ്ഞെടുപ്പിന് മറുപടി നല്കാന് കേരള ജനത കാത്തുനില്‍ക്കുകയാണ്. മാറ്റത്തിന്റെ ശംഖൊലിയാണ് ബിജെപി നടത്തിയ മുന്നേറ്റമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വടകര മണ്ഡലത്തില്‍ വിജയിച്ച മുനിസിപ്പല്‍ -ഗ്രാമപഞ്ചായത്ത് അംഗങ്ങളെ പി.കെ. കൃഷ്ണദാസ് പൊന്നാടയണിയിച്ചു.ബിജെപി വടകര മണ്ഡലം പ്രസിഡന്റ് പി.പി. വ്യാസന് അദ്ധ്യക്ഷനായി. ജില്ലാ പ്രസിഡന്റ് അഡ്വ.വി.കെ. സജീവന്, ജില്ല ജനറല്‍ സെക്രട്ടറി എം. മോഹനന്, കര്‍ഷകമോര്‍ച്ച ജില്ല പ്രസിഡന്റ് പി.പി. മുരളി, രജനീഷ് ബാബു, വിജയലക്ഷ്മി, ബിനിഷ് പുതുപ്പണം, ശ്യാംരാജ് കുരിയാടി, പി. വിജയബാബു എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: