ന്യൂദല്‍ഹി: കൊവിഡിനെതിരായ പ്രതിരോധത്തില്‍ ചരിത്ര നേട്ടം സ്വന്തമാക്കി ഇന്ത്യ. കഴിഞ്ഞ ആറുമാസത്തിനു ശേഷം ഇതാദ്യമായി പ്രതിദിന രോഗബാധിതരുടെ എണ്ണത്തില്‍ വന്‍ കുറവ്. പ്രതിദിന രോഗബാധിതരുടെ എണ്ണം 19,000 ല്‍ താഴെ എത്തി. ഇരുപത്തിനാലു മണിക്കൂറിനിടെ രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചത് 18,732 പേര്‍ക്ക്. കഴിഞ്ഞ ജൂലൈ ഒന്നിന് 18,653 രോഗികളായിരുന്നു രാജ്യത്തുണ്ടായിരുന്നത്.
നിലവില്‍ ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 2.78 ലക്ഷം (2,78,690 ) ആയി കുറഞ്ഞു. കഴിഞ്ഞ 170 ദിവസത്തിനിടെ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന ഏറ്റവും കുറഞ്ഞ നിരക്കാണിത്. ജൂലൈ 10ന് രാജ്യത്ത് ചികിത്സയിലുണ്ടായിരുന്നത് 2,76,682 രോഗികളായിരുന്നു. ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണത്തില്‍ തുടര്‍ച്ചയായ കുറവാണ് രേഖപ്പെടുത്തുന്നത്. ആകെ രോഗബാധിതരുടെ 2.74 ശതമാനം മാത്രമാണ് നിലവില്‍ ചികിത്സയിലുള്ളത്.
ഇരുപത്തിനാലു മണിക്കൂറിനിടെ 21,430 പേരാണ് രോഗമുക്തി നേടിയത്.97,61, 538 പേരാണ് രാജ്യത്ത് ഇതുവരെ രോഗ മുക്തി നേടിയത്. രോഗബാധിതരും രോഗമുക്തി നേടിയവരും തമ്മിലുള്ള അന്തരം തുടര്‍ച്ചയായി ഉയരുകയാണ്. ഇപ്പോള്‍ 95.82 ശതമാനമാണ് രോഗമുക്തി നിരക്ക്. 24 മണിക്കൂറിനിടെ 279 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: