കല്‍ക്കട്ട: ആദ്യന്തരര മന്ത്രി അമിത് ഷായുടെ ബംഗാള്‍ പര്യടനത്തോടനുബന്ധിച്ച പുറത്തു വന്ന രണ്ട് ചിത്രങ്ങള്‍ മൂന്നരപതിറ്റാണ്ട് സിപിഎമ്മും തുടര്‍ന്ന ഒരു പതിറ്റാണ്ട് മമത ബാനര്‍ജിയുടെ ഭരിച്ച പശ്ചിമ ബംഗാളിന്റെ അവസ്ഥ പറയുന്ന വാര്‍ത്താ ചിത്രങ്ങളാണ്.
സിപിഎമ്മിന്റെ ഹാല്‍ഡിയ എംഎല്‍എ തപസി മണ്ഡലിന്റെ വീടാണ് ഒന്ന്. ബംഗാള്‍ നിയമസഭയിലേക്ക് 2016ല്‍ വിജയിച്ച 19 സിപിഎമ്മുകാരില്‍ ഒരാളായിരുന്ന തപസി. കേരളത്തില്‍ പാര്‍ട്ടിക്കാര്‍ പുറമ്പോക്ക് വളച്ച കെട്ടുന്ന പാര്‍ട്ടികുടിലിനെക്കാള്‍ മോശമായ കൂര.
പട്ടികജാതി വിഭാഗത്തില്‍ പെട്ട തപസിയുടെ ഈ വീട് തൃണമൂല്‍ കോണ്ഗ്രസ്സുകാര്‍ ബോംബെറിഞ്ഞു തകര്‍ത്തിട്ട് ചെറുവിരലനക്കാന്‍ സിപിഎമ്മിനു കഴിഞ്ഞല്ല.
താഴെത്തട്ടില്‍ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി പൂര്‍ണമായും തകര്‍ന്നു. പാവപ്പെട്ടവന് വേണ്ടി നിലനില്‍ക്കാന്‍ ബാക്കിയുള്ളവര്‍ തയാറുമല്ല. ഏറ്റവും ബുദ്ധിമുട്ടേറിയ സമയത്തും കമ്യൂണിസ്റ്റ് പാര്‍ട്ടിയോടൊപ്പം നിന്ന തപസി മനസു മടുത്ത് കഴിഞ്ഞ ദിവസം ബിജെപിയിലെത്തി. അപ്പോളാണ് തപസിയുടെ വീടിന്റെ ചിത്രം ദേശീയ മാധ്യമങ്ങളില്‍ ഇടം പിടിക്കുന്നത്
ബംഗാളിള്‍ തെരഞ്ഞെടുപ്പു റാലിക്കെത്തിയ അമിത്ഷാ കര്‍ഷകരുടേയും സാധാരണക്കാരുടേയും കുടിലുകളില്‍ നിന്ന് ഭക്ഷണം കഴിക്കുകയും അവരുമായി അടുത്തിടപെട്ടതും വാര്‍ത്തയായി. അതില്‍ ഒന്നാണ് രണ്ടാമത്തെ ചിത്രം. അമിത് ഷായുടെ കൈകളില്‍ കെട്ടിപ്പിടിച്ചു നില്‍ക്കുന്ന പെണ്‍കുട്ടി. ബംഗാളിന്റെ ഭാവി ഈ കരങ്ങളില്‍ എന്ന് പറയാതെ പറയുന്നു.
34 കൊല്ലം തുടര്‍ച്ചയായി ഭരിച്ച, ഇടതുപക്ഷത്തിനു ഒന്‍പത് കൊല്ലം മുമ്പ് നിയമസഭയില്‍ 233 അംഗങ്ങള്‍ ഉണ്ടായിരുന്നു. സിംഗൂരിലെയും നന്ദിഗ്രാമിലെയും കര്‍ഷകരെ സിപിഎം പ്രവര്‍ത്തകര്‍ കൂട്ടക്കൊല ചെയ്തതോടെ ബംഗാളിന്റെ രാഷ്‌ട്രീയ ചിത്രം മാറി.
സിപിഎമ്മുകാരിലെ ക്രമിനലുകള്‍ ഒന്നാകെ മമ്ത ബാനര്‍ജിക്കൊപ്പമായി. ആദര്‍ശം പറഞ്ഞ് ഉറച്ചു നിന്നവരെ സംരക്ഷിക്കാന്‍ സിപിഎമ്മിന് ത്രാണിയില്ലാതെയുമായി. പലരും പ്രതീക്ഷയോടെ ബിജെപിയില്‍ ചേര്‍ന്നു.
കര്‍ഷക നേതാവായ മുന്‍ സിപിഎം എംഎല്‍എ. അംഗദ് ബോരി രണ്ടുമാസം മുന്‍പ് ബിജെപിയില്‍ ചേര്‍ന്നിരുന്നു. മൂന്നുവട്ടം ബങ്കുരായിലെ ജനപ്രതിനിധിയായിരുന്നു അദ്ദേഹം.
സിപിഎം എംപി ആയിരുന്ന ജ്യോതിര്‍മയി സിക്ദര്‍ ഈ ജൂണിലാണ് ബിജെപിയില്‍ ചേര്‍ന്നത്. രാജീവ്ഗാന്ധി ഖേല്‍ രത്ന ജേതാവ് കൂടിയാണ് അവര്‍.
മിഡ്‌നാപൂരില്‍ നിന്നുള്ള സിപിഎം മുന്‍ എംഎല്‍എ സ്വദേശ് നായക് ഉള്‍പ്പെടെ ആയിരത്തോളം പേരാണ് കഴിഞ്ഞ മാസം ബിജെപിയില്‍ ചേര്‍ന്നത്.
സൗത്ത് 24 പനഗരസില്‍ നിന്നുള്ള മുന്‍ സിപിഎം എം എല്‍ എ നികുഞ്ച പായിക് ഏകദേശം മൂവായിരത്തോളം സിപിഎമ്മുകരുമായിട്ടാണ് ഈ വര്‍ഷമാദ്യം ബിജെപിയിലെത്തിയത്. മുസ്ലീം വിഭാഗത്തില്‍ നിന്നുള്ള സിപിഎം നേതാവ് ആയുസ് മൊല്ല ഉള്‍പ്പെടെയുള്ള സീനിയര്‍ നേതാക്കളുമായിട്ടാണ് ബിജെപി അംഗത്വം എടുത്തത്.
കോണ്ഗ്രസുകാര്‍ ബിജെപിയിലെത്തുമ്പോള്‍ സിപിഎം സൈബര്‍ ബുള്ളികള്‍ സ്ഥിരമായി അവരെ കളിയാക്കുന്നത് അവരെ കാശുകൊടുത്തു വാങ്ങുന്നവരാണ് എന്നൊക്കെയാണ്. എന്നാല്‍ കേരളത്തിലുള്‍പ്പെടെ വ്യാപകമായ രീതിയില്‍ സിപിഎം പ്രവര്‍ത്തകര്‍ ബിജെപിയിലേയ്‌ക്കെത്തുന്നുണ്ട്.
ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍ ഏറ്റവുമധികം കാലം സിപിഎം അധികാരത്തിലിരുന്ന സംസ്ഥാനമാണ് ബംഗാള്‍. കമ്യൂണിസത്തിന്റെ പരീക്ഷണ ശാല. നിരവധി സാമൂഹ്യ പരിഷ്‌കര്‍ത്താക്കള്‍ പത്തൊന്‍പതാം നൂറ്റാണ്ടുവരെയുള്ള കാലഘട്ടത്തില്‍ സാമൂഹ്യനവോത്ഥാനത്തിലൂടെ ഉഴുതുമറിച്ച മണ്ണില്‍ പുതിയ സാമൂഹ്യ പരീക്ഷണവുമായാണ് ഇടതുപക്ഷം അധികാരത്തിലെത്തുന്നത്. അവിടെ നിന്ന് വിവേകാനന്ദസ്വാമികളുടെയും ടാഗോറിന്റെയും നേതാജിയുടേയും വിദ്യാസാഗറിന്റെയും ശ്യാംബാബുവിന്റെയും നാട് വീണ്ടും ദേശീയതയിലേയ്‌ക്ക് ഒഴുകിച്ചേരുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: