Tuesday, April 7, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ദേവസ്ഥാനങ്ങള്‍

വാസ്തുവിദ്യ - 43

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Dec 24, 2020, 07:26 pm IST
in Samskriti

ഹിന്ദു ധര്‍മ്മനുസരിച്ച് ദേവാലയാരാധനാ കല്പനകള്‍ മൂര്‍ത്തീ സങ്കല്‍പ്പങ്ങള്‍ക്കും ഭാവത്തിനും സ്ഥാനത്തിനും അനുസരിച്ചു വ്യത്യസ്ത രീതികൡലാണ്. പ്രതിഷ്ഠാ സങ്കല്‍പ്പങ്ങളിലുള്ള ഭേദം പോലും ആചരണത്തില്‍ പ്രതിഫലിച്ചു കാണാറുണ്ട്. എങ്കിലും ധര്‍മദേവതകളെയും ഗ്രാമദേവതകളെയും ഉപദേവതകളെയും പ്രതിഷ്ഠ നടത്തി ആരാധിക്കുവാന്‍ വിധമുള്ള സ്ഥാന നിര്‍ണയ രീതി ഗ്രന്ഥ വചനങ്ങളിലൂടെ സ്പഷ്ടമാണ്. പൊതുവേ ദേവാലയ നിര്‍മ്മാണത്തിന് ശുഭമായ ഭൂമി ഇപ്രകാരം പറയപ്പെട്ടിരിക്കുന്നു.  

തീര്‍ത്ഥസങ്കേതങ്ങളുടെ അടുത്തും, രണ്ട് നദികള്‍ കൂടുന്ന സ്ഥലത്തും, നദിയുടെ സമീപത്തും, കടല്‍ത്തീരത്തും, വനപ്രദേശത്തും, ഗ്രാമം, ദേശം എന്നിവിടങ്ങളിലും, മലയുടെ മുകളിലും, താഴ്‌വരയിലും,കൂടാതെ സജ്ജനങ്ങള്‍ വസിക്കുന്ന സ്ഥാനം, ആശ്രമം മുതലായ അനുകൂല സ്ഥലങ്ങളിലും ദേവാലയ നിര്‍മ്മാണത്തിന് യോഗ്യമായ ഭൂമി സ്വീകരിക്കാം.

ഇതുകൂടാതെ ഏത് ദേവാലയവും ഗ്രാമാദികളുടെ മദ്ധ്യത്തില്‍ നിര്‍മിക്കാവുന്നതാണ്. എന്നാല്‍ മഹാദേവന് ഈശാനകോണും സപ്ത മാതൃസങ്കല്‍പ്പങ്ങള്‍ക്ക് തെക്ക് ഭാഗവും, ഗണപതി, അയ്യപ്പന്‍, ശാസ്താവ്, കാളി എന്നീ ദേവതമാര്‍ക്ക് നിരൃതി കോണും പ്രധാനമായിട്ടുള്ളതാകുന്നു. ഗ്രാമാദികള്‍ക്ക് പറയപ്പെട്ടിരിക്കുന്ന ഈ നിയമം സാമാന്യമായി ക്ഷേത്രങ്ങളില്‍ ഉപദേവതാ സ്ഥാനം നിശ്ചയിക്കുന്നതിനും ആകാമെന്നും സമ്പ്രദായം നിലവിലുണ്ട്.

ക്ഷേത്രചുറ്റമ്പലത്തിനകത്തു ഈ വിധം സ്ഥാനം കല്‍പ്പിക്കാമെങ്കിലും, ശാസ്താവ്, അയ്യപ്പന്‍ എന്നീ പ്രതിഷ്ഠകള്‍ ചുറ്റമ്പലത്തിനു പുറത്തു ചെയ്തു വരികയാണ് പതിവ്. അകത്തു നിരൃതി കോണില്‍ ഗണപതിക്കാണ് പ്രധാന സ്ഥാനം. വാഹനത്തിന് ദേവന്റെ മുന്നിലാണ് സ്ഥാനം. മഹാദേവന് പുറകിലായി പാര്‍വതിക്ക് സ്ഥാനം നല്‍കാം.

ഇപ്രകാരം വിഷ്ണുവിനു കിഴക്കും പടിഞ്ഞാറും സുബ്രഹ്മണ്യനും കുബേരനും വടക്കും സരസ്വതീദേവിക്കു മധ്യഭാഗത്തും, ദുര്‍ഗ്ഗയ്‌ക്ക് വായു കോണും മുഖ്യമാകുന്നു. ഗോശാല കൃഷ്ണനെ അഗ്‌നി കോണും, വടക്ക് ഭാഗവും, നിരൃതി കോണും വിശേഷങ്ങളാണ്. ഇതു കൂടാതെ വായുകോണിലും ഈശ കോണിലും പ്രതിഷ്ഠ ചെയ്തു കണ്ടിട്ടുണ്ട്. ജ്യേഷ്ഠാഭഗവതിക്ക് വായു കോണും പടിഞ്ഞാറും വടക്കും, ക്ഷേത്രപാലന് ഈശകോണും വടക്ക്, കിഴക്ക് ദിക്കുകളും യോഗ്യങ്ങളാണ്.

ഇത് കൂടാതെ ഉത്തര സപ്ത മാതൃക്കള്‍ക്കും കാളിക്കും പ്രതിഷ്ഠക്ക് വടക്കുഭാഗവുമാകാം. വിഷ്ണുവിനും സൂര്യനും കിഴക്കു ദിക്കും ശുഭം തന്നെ. ഇവകള്‍ കൂടാതെ നവഗ്രഹങ്ങള്‍ക്ക് ഈശാനവും സര്‍പ്പങ്ങള്‍ക്ക് നിരൃതിയും ശുഭം. ഇപറഞ്ഞവ സാമാന്യ നിയമെങ്കിലും ചിലയിടങ്ങളില്‍ പൂര്‍വാചാരമായി നിലനില്‍ക്കുന്നവയ്‌ക്ക് ഈ നിയമം ബാധകമല്ലെന്നറിയുക. വിധിയും ആചാരവും തമ്മില്‍ തര്‍ക്കം എങ്കില്‍ ആചാരത്തിനു പ്രാധാന്യമെന്നറിഞ്ഞു ചെയ്തു കൊള്ളണം.

ഡോ. രാധാകൃഷ്ണന്‍ ശിവന്‍

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യയുടെ ആകാശയുദ്ധത്തിലെ കഴുകന്മാര്‍

Kerala

കേരളത്തില്‍ സ്ത്രീകളെന്നല്ല, ഒരു പെണ്‍കുട്ടിയും സുരക്ഷിതയല്ല. കടകംപള്ളിയെ വിജയിപ്പിക്കരുതെന്ന് സ്വപ്ന സുരേഷ്

World

‘അവര്‍ വലിയ വില കൊടുക്കാന്‍ പോകുന്നു’; ഇറാന്‍ വെടിനിര്‍ത്തല്‍ കരാര്‍ ഒപ്പിടാത്തതിനെതിരെ ട്രംപ്

വട്ടിയൂര്‍ക്കാവിലെ ബിജെപി സ്ഥാനാര്‍ത്ഥി ആര്‍. ശ്രീലേഖ തെരഞ്ഞെടുപ്പ് പ്രചരണത്തിനിടയില്‍
Kerala

നയതന്ത്ര സ്വര്‍ണക്കടത്ത് വിഹിതം യുഡിഎഫിനും കിട്ടി;  തുടര്‍ഭരണത്തിന് ഒത്തുകളിച്ചു- ശ്രീലേഖ

ഗിരിജാ ടിക്കൂ (വലത്ത്) 1990കളിലെ കശ്മീരിലെ ഭീകരര്‍ (ഇടത്ത്)
India

ജിഹാദി തീവ്രവാദികളുടെ ക്രൂരത അറിയാന്‍ ഗിരിജാ ടിക്കൂവിന്റെ ബലാത്സംഗവും കൊലയും ധാരാളം;ധുരന്ധറിന്റെ സംവിധായകനറിയാം ഈ കഥ

പുതിയ വാര്‍ത്തകള്‍

സി. എസ്. സുജാതയെ ജാതീയമായി അധിക്ഷേപിച്ച് ജി. സുധാകരന്‍; ഭുവനേശ്വരന്റെ കൊലയ്‌ക്ക് കാരണം എസ്എഫ്ഐ’

കൊട്ടാരക്കര ക്ഷേത്രഭൂമി കൈമാറ്റനീക്കം തടഞ്ഞ് ഹൈക്കോടതി

എറണാകുളം ഭാസ്‌കരീയം കണ്‍വെന്‍ഷന്‍ സെന്ററില്‍ ബാലഗോകുലം ബാലനേതൃശിബിരത്തില്‍ ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് സംസാരിക്കുന്നു

ഭാരതം കരുത്തുള്ള രാജ്യം, എവിടെയും നമുക്ക് മാന്യത- ഡോ. മോഹന്‍ ഭാഗവത്

ബിജെപി കാരണം യുഡിഎഫിനും എല്‍ഡിഎഫിനും ഉറക്കം പോയ കേരളത്തിലെ ഒന്‍പത് മണ്ഡലങ്ങള്‍ ഏതൊക്കെയാണെന്നറിയേണ്ടെ?

ക്ഷേത്ര മേല്‍ശാന്തി കമ്മിറ്റി ഓഫീസില്‍ ജീവനൊടുക്കി കടകംപള്ളിക്കെതിരെ പ്രതിഷേധം ശക്തമാകുന്നു

രക്തസാക്ഷി, പ്രകൃതിദുരന്ത ഫണ്ടുകള്‍ സിപിഎമ്മും കോണ്‍ഗ്രസും കൊള്ളയടിച്ചു

ശോഭാ ജി, ഇവമ്മാരുടെ ഈ ആക്രമണമാണ് നമ്മുടെ കരുത്ത് ; ആദർശത്തിന്റെ ശക്തി എന്താണ് എന്ന് അവന്മാർക്കറിയില്ലല്ലോ ; കെ പി ശശികല ടീച്ചർ

ആഴ്‌സണല്‍ പരിശീലകന്‍ മൈക്കല്‍ അര്‍ട്ടേറ്റ ഗബ്രിയേല്‍ ജെസ്യൂസ്, എബറെച്ചി എസെ എന്നിവര്‍ക്കൊപ്പം

അഭിമാനപ്പോരിന് ആഴ്‌സണല്‍

പ്രാവിന്റെ വില 172 കോടി രൂപ! ന്യൂ കിം; ലോകത്തെ ഏറ്റവും വിലപിടിപ്പുള്ള പക്ഷി

ദേവന്‍ സിനിമാതാരത്തേക്കാള്‍ ജനോപകാരം ചെയ്യുന്ന വ്യക്തിത്വം, ടി.എന്‍.പ്രതാപന് പരാജയഭീതിയോ? മണലൂര്‍ യുഡിഎഫിനെന്ന് ആദ്യം പ്രവചിച്ചവര്‍ മാറ്റിപ്പറയുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.