തിരുവനന്തപുരം: ഗവര്‍ണറുമായി പരസ്യ ഏറ്റുമുട്ടലിന് തയ്യാറെടുത്ത് സംസ്ഥാന സര്‍ക്കാര്‍. ഡിസംബര്‍ 31ന് നിയമസഭ ചേര്‍ന്ന് കര്‍ഷകരുടെ പ്രശ്നങ്ങള്‍ ഒരു മണിക്കൂര്‍ ചര്‍ച്ച ചെയ്യാനുള്ള അനുമതിക്കായി വീണ്ടും ഗവര്‍ണറെ സമീപിക്കും. ഇന്നലത്തെ പ്രത്യേക നിയമസഭാ സമ്മേളനത്തിന് അനുമതി നിഷേധിച്ചതിന് പിന്നാലെ ഗവര്‍ണറുമായി ഏറ്റുമുട്ടല്‍ വേണ്ടെന്ന നിലപാടിലായിരുന്ന ഇന്ന് രാവിലെ വരെ സര്‍ക്കാരെങ്കിലും പിന്നീട് മലക്കംമറിയുകയായിരുന്നു.
ജനുവരി എട്ടിന് ബജറ്റ് സമ്മേളനം ചേരുമ്പോള്‍ കര്‍ഷകപ്രമേയം പാസാക്കിയാല്‍ മതിയെന്നും നേരത്തേ തീരുമാനിച്ചിരുന്നു. വിഷയത്തില്‍ ഇന്നലെ വൈകിട്ട് ഗവര്‍ണര്‍ മുഖ്യമന്ത്രിക്ക് അയച്ച കത്തില്‍, നിയമസഭ വിളിച്ചുകൂട്ടാനുള്ള അടിയന്തര സാഹചര്യമില്ലെന്ന് ചൂണ്ടിക്കാട്ടി രൂക്ഷമായ വിമര്‍ശനം ഉയര്‍ത്തിരുന്നു. ഈ കത്തിന് പിന്നാലെയാണ് ഡിസംബര്‍ 31ന് സഭ ചേര്‍ന്ന് കേന്ദ്ര കൃഷി നിയമങ്ങള്‍ക്കെതിരെ പ്രമേയം പാസാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്.
അജണ്ടയ്ക്കു പുറത്തുനിന്നുള്ള വിഷയമായാണ് മന്ത്രിസഭാ യോഗം ഇക്കാര്യം പരിഗണിച്ചത്. മന്ത്രിസഭയുടെ ശുപാര്‍ശകള്‍ അംഗീകരിക്കാന്‍ ഗവര്‍ണര്‍ ബാധ്യസ്ഥനാണെന്ന സന്ദേശം കൈമാറാനാണ് പുതിയ നടപടിയിലൂടെ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: