അടിമാലി: കൂമ്പന്‍പാറ മഠംപടി ഭാഗത്ത് എക്സൈസ് നടത്തിയ പരിശോധനയില്‍ ഒരു കിലോഗ്രാം കഞ്ചാവും 9 ലിറ്റര്‍ വ്യാജ മദ്യവും പിടികൂടി. ഓടയ്ക്കാ സിറ്റി കാരയ്ക്കാട്ട് മനു മണി(28) ഓടി രക്ഷപ്പെട്ടു.
ക്രിസ്തുമസ്- പുതുവത്സര സ്പെഷ്യല്‍ ഡ്രൈവിലാണ് എക്സൈസ് നാര്‍കോട്ടിക് എന്‍ഫോഴ്സ്മെന്റ് സ്ക്വാഡ് കേസ് പിടികൂടിയത്. കൂമ്പന്‍പാറയില്‍ മനു മണി വാടകയ്ക്ക് താമസിക്കുന്ന വീട്ടില്‍ തമിഴ്നാട്ടില്‍ നിന്ന് കഞ്ചാവെത്തിച്ച് വില്‍പ്പന നടത്തുന്നുണ്ടെന്ന് എക്സൈസ് ഷാഡോ വിഭാഗത്തിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്.
പരിശോധനയില്‍ കിടപ്പുമുറിയിലെ കട്ടിലിനടിയില്‍ രഹസ്യമായി സൂക്ഷിച്ച നിലയില്‍ കഞ്ചാവും വ്യാജമദ്യവും കണ്ടെത്തുകയായിരുന്നു. എക്സൈസ് സംഘം എത്തിയതറിഞ്ഞ് പ്രതി രക്ഷപ്പെടുകയായിരുന്നു. അര ലിറ്ററിന്റെ 18 കുപ്പി മദ്യമാണ് കണ്ടെത്തിയത്.
സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് പ്രതിക്കായി അന്വേഷണം ആരംഭിച്ചതായി എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ എം.കെ. പ്രസാദ് പറഞ്ഞു. സംഘത്തില്‍ ഓഫീസര്‍മാരായ സി.എസ്. വിനേഷ്, കെ.എസ്. അസീസ്, സാന്റി തോമസ്, കെ. വി. പ്രദീപ്, കെ.എസ്. മീരാന്‍, മാനുവല്‍ എന്‍.ജെ, ഹാരിഷ് മൈദീന്, സച്ചു ശശി, ശരത് എസ്. പി. എന്നിവരും പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: