തൃശൂര്‍: ഇടതും വലതും ഒരുമിച്ചു നിന്നിട്ടും കേരളത്തില്‍ എന്‍ഡിഎ വന്‍ മുന്നേറ്റമാണ് കാഴ്ച വച്ചതെന്ന് ബിജെപി പട്ടികജാതി മോര്‍ച്ച സംസ്ഥാന പ്രസിഡന്റ് ഷാജുമോന്‍ വട്ടേക്കാട് പറഞ്ഞു.
എന്‍ഡിഎ മറ്റത്തൂര്‍ പഞ്ചായത്ത് കമ്മിറ്റി കോടാലിയില്‍ സംഘടിപ്പിച്ച ഗ്രാമപഞ്ചായത്തു മെമ്പര്‍മാര്‍ക്കുള്ള സ്വീകരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇടതു വലതു മുന്നണികള്‍ക്ക് വോട്ടും സീറ്റും കുറയുകയും ഭരിച്ചിരുന്ന പഞ്ചായത്തുകള്‍ നഷ്ടപ്പെടുകയും ചെയ്തു. എന്നാല്‍ എന്‍ഡിഎയ്ക്ക് ലോകസഭ തെരഞ്ഞെടുപ്പിനെക്കാള്‍ വോട്ടുകള്‍ വര്‍ധിക്കുകയും സീറ്റുകള്‍ കൂടുകയും ചെയ്തു. എല്‍ഡിഎഫും യുഡിഎഫും ബിജെപിയെ പരാജയപ്പെടുത്താന്‍ പലയിടത്തും ക്രോസ്സ് വോട്ട് ചെയ്തു. അതുകൊണ്ട് ബിജെപി നിസാര വോട്ടുകള്‍ക്കാണ് പലയിടത്തും പരാജയപ്പെട്ടത്.
ബിജെപി മറ്റത്തൂര്‍ പഞ്ചായത്ത് പ്രസിഡന്റ് പി. ബി ബിനോയ് അധ്യക്ഷത വഹിച്ചു. ബിഡിജെഎസ് ജില്ലാ സെക്രട്ടറി പി.എസ് രാധാകൃഷ്ണന്, ബിജെപി നേതാക്കളായ അഡ്വ. പി. ജി ജയന്, കെ. നന്ദകുമാര്‍, കെ. കൃഷ്ണകുമാര്‍, ടി. എ ഗോപാലന്, ചന്ദ്രന് വെട്ടിയാട്ടില്‍, ഗ്രാമപഞ്ചായത്തു മെമ്പര്‍മാരായ കെ. ടി ഹിതേഷ്, ബിജു കെ.എസ്, ഗീത ജയന്, സുമിത ഗിരി എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: