മാനന്തവാടി: നഗരസഭ ഭരണം യുഡിഎഫ് പിടിച്ചെടുത്തെങ്കിലും ചെയര്‍പേഴ്സണ്‍ ഡെപ്യൂട്ടി ചെയര്‍പേഴ്സണ്‍ സ്ഥാനത്തില്‍ തീരുമാനമാകാതെ യുഡിഎഫ്. വൈസ് ചെയര്‍പേഴ്സണ്‍ സ്ഥാനത്തിന് ലീഗ് ആവകാശവാദമുന്നയിച്ചു കഴിഞ്ഞു. 2010 ലെ സ്ഥിതി തുടരണമെന്ന് കോണ്‍ഗ്രസ്സ്. രണ്ടായാലും സ്ഥാനമാനങ്ങളെ ചൊല്ലി യുഡിഎഫില്‍ തര്‍ക്കം തുടരാനാണ് സാധ്യത.
2015ല്‍ പ്രഥമ നഗരസഭ കൈവിട്ടു പോയെങ്കിലും 2020 അത് തിരിച്ചുപിടിച്ച ത്രില്ലില്‍ തന്നെയാണ് മാനന്തവാടിയിലെ യുഡിഎഫ് നേതൃത്വവും പ്രവര്‍ത്തകരും. ഭരണം തിരിച്ചുപിടിച്ച ആവേശത്തിലാണെങ്കിലും ചെയര്‍പേഴ്സണ്‍ വൈസ് ചെയര്‍പേഴ്സണ്‍ സ്ഥാനം ആര്‍ക്കാണെന്ന കാര്യത്തില്‍ തര്‍ക്കം തുടരുകയാണ്. 23ാം ഡിവിഷന് ആറാട്ടുതറയില്‍ നിന്നും വിജയിച്ച മുന്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായിരുന്ന മാര്‍ഗ്ഗരറ്റ് തോമസിന്റെയും തൊട്ടടുത്ത ഡിവിഷനായ 24 പെരുവകയില്‍ നിന്നും വിജയിച്ച മുന്‍ പഞ്ചായത്ത് മെമ്പറായിരുന്ന രക്തവല്ലിയുടെ പേരുമാണ് ചെയര്‍പേഴ്സണ്‍ സ്ഥാനത്തേക്ക് ഉയര്‍ന്ന് കേള്‍ക്കുന്നത്.
വൈസ് ചെയര്‍പേഴ്സണ്‍ സ്ഥാനത്തേക്ക് ഇതിനകം ലീഗ് അവകാശവാദമുന്നയിച്ചു കഴിഞ്ഞു. അങ്ങനെ വന്നാല്‍ അമ്പുകുത്തി ഡിവിഷനില്‍ നിന്നും വിജയിച്ച ലീഗ് അംഗം പിവിഎസ് മൂസയായിരിക്കും ഡെപ്യൂട്ടി ചെയര്‍പേഴ്സണ്‍ ആവുക. എന്നാല്‍ 2010ല്‍ ഗ്രാമ പഞ്ചായത്ത് യുഡിഎഫ് ഭരിക്കുമ്പോള്‍ പ്രസിഡന്റും വൈസ് പ്രസിഡന്റ് സ്ഥാനവും കോണ്‍ഗ്രസ് തന്നെ നിലനിര്‍ത്തണമെന്നാണ് കോണ്‍ഗ്രസ് നേതൃത്വം മുന്നോട്ട് വെക്കുന്നത്. ലീഗാവട്ടെ വൈസ് ചെയര്‍പേഴ്സണ്‍ സ്ഥാനം തന്നെ വേണമെന്ന കാര്യം ലീഗ് ജില്ലാ നേതൃത്തോട് പറഞ്ഞു കഴിഞ്ഞു.
മാനന്തവാടിയിലെ മുനിസിപ്പല്‍ കമ്മറ്റി ഇക്കാര്യത്തില്‍ പൂര്‍ണ്ണ തീരുമാനമെടുക്കാമെന്നാണ് ജില്ലാ നേതൃത്വം മുന്നോട്ട് വെച്ചതെന്നാണ് അറിയാന്‍ കഴിഞ്ഞത്. എന്തായാലും മാനന്തവാടി നഗരസഭ ഭരണം യുഡിഎഫ് തിരിച്ചുപിടിച്ചിട്ടും സ്ഥാനമാനങ്ങള്‍ തീരുമാനിക്കുന്ന കാര്യത്തില്‍ നേതൃത്വം കുറച്ച് വിയര്‍ക്കേണ്ടി വരുമെന്ന കാര്യം ഉറപ്പാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: