Wednesday, April 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Main Article

സത്യമേവ ജയതേ…

ശിരോവസ്ത്രം, വെള്ളമെടുത്ത പഌസ്റ്റിക് കുപ്പി, അടുക്കളയിലും) കിണറ്റിനരികിലുമായി കിടന്ന ചെരിപ്പുകള്‍, ഡയറി എന്നിവയെല്ലാം ക്രൈംബ്രാഞ്ച് കത്തിച്ചു കളഞ്ഞു.

സ്വന്തം ലേഖകന്‍ by സ്വന്തം ലേഖകന്‍
Dec 23, 2020, 03:00 am IST
in Main Article

കോട്ടയം: കാലമെത്ര കഴിഞ്ഞാലും, എത്രയെത്ര മൂടിവച്ചാലും സത്യമൊരിക്കല്‍ പുറത്തുവരുമെന്നാണ് ആപ്തവാക്യം, സത്യമേവ ജയതേയെന്നത് അഭയക്കേസിലും അന്വര്‍ഥമായി.

നീണ്ട 28 വര്‍ഷങ്ങള്‍ക്കുശേഷമാണ് ഫാ. തോമസ് കോട്ടൂരും സിസ്റ്റര്‍ സെഫിയും കുറ്റക്കാരാണെന്ന് കോടതി വിധിച്ചത്. അഭയയെ കോട്ടയം നഗരമധ്യത്തിലെ പയസ് ടെന്‍ത് കോണ്‍വെന്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ 92 മാര്‍ച്ച് 27 മുതല്‍ തുടങ്ങിയതാണ് കേസ്അട്ടിമറിക്കാനുള്ള ശ്രമം. തെളിവുകള്‍ നശിപ്പിച്ചു, അഭയയ്‌ക്കും കുടുംബത്തിനും ഭ്രാന്തുണ്ടെന്ന് വരുത്താന്‍ ശ്രമിച്ചു. അഭയയെ ചങ്ങലക്കിടേണ്ട തരത്തില്‍ മനോരോഗമുണ്ടെന്നാണ് അന്ന് ചില ഉന്നത പോലീസ് ഉദ്യോഗസ്ഥരും അഭിഭാഷകരും പറഞ്ഞു നടന്നത്.  അന്ന് പോലീസ് എടുപ്പിച്ച 10 ഫോട്ടോകളില്‍ നിര്‍ണായകമായ നാലെണ്ണം കത്തിച്ചു കളഞ്ഞു. അന്ന് കിണറ്റില്‍നിന്നും പരിസരത്തു നിന്നും ലഭിച്ച തെളിവുകളും നശിപ്പിച്ചു. അടുക്കള വാതിലില്‍ കുടുങ്ങിക്കിടന്ന ശിരോവസ്ത്രം, വെള്ളമെടുത്ത പഌസ്റ്റിക് കുപ്പി, അടുക്കളയിലും കിണറ്റിനരികിലുമായി കിടന്ന ചെരിപ്പുകള്‍, ഡയറി എന്നിവയെല്ലാം ക്രൈംബ്രാഞ്ച് കത്തിച്ചു കളഞ്ഞു.

പോലീസില്‍ നിന്ന് 17 ദിവസങ്ങള്‍ക്കുള്ളില്‍ അന്വേഷണം ഏറ്റെടുത്ത ക്രൈംബ്രാഞ്ച് ഒന്‍പതു മാസം നീണ്ട അന്വേഷണത്തിനൊടുവില്‍ അഭയ ‘ജീവനൊടുക്കിയതാണെന്നാണ്’ കണ്ടെത്തിയത്.  രാഷ്‌ട്രീയ സ്വാധീനമാണ്  അന്ന് അന്വേഷണത്തിന് തടസ്സമായത്.  

ക്രൈംബ്രാഞ്ച് ആത്മഹത്യയാക്കി ചിത്രീകരിച്ച കേസ് പിന്നീട് മൂന്നു തവണയാണ് സിബിഐ സംഘങ്ങള്‍ അന്വേഷിച്ചത്. കൂടുതല്‍ തെളിവില്ലെന്നു പറഞ്ഞ് അന്വേഷണ സംഘങ്ങള്‍ കേസ് പൂട്ടിക്കെട്ടാന്‍ ശ്രമിച്ചപ്പോഴൊക്കെ കോടതി ഇടപെട്ടു. ശാസ്ത്രീയമായി അന്വേഷിക്കാന്‍ ഉത്തരവിട്ടു. കാലമിത്ര കടന്നതിനാല്‍ പ്രതികളെ കണ്ടെത്താനായില്ലെന്നാണ് ഒരു സിബിഐ സംഘം റിപ്പോര്‍ട്ട് നല്‍കിയത്. ഇതും കോടതി തള്ളി വീണ്ടും അന്വേഷിക്കാന്‍ ഉത്തരവിട്ടു.  

ചെറു മോഷണങ്ങള്‍ നടത്തി വന്ന അടയ്‌ക്കാ രാജു ഫാ. തോമസ് കോട്ടൂരിനെയും സിസ്റ്റര്‍ സെഫിയെയും സംഭവ ദിവസം രാത്രിയില്‍ കണ്ടിരുന്നു. പിന്നീട് ഇയാളുടെ ഭാര്യയ്‌ക്ക് സഭാ സ്ഥാപനങ്ങളില്‍ ജോലിയടക്കം വാഗ്ദാനം ചെയ്ത് കുറ്റം ഏറ്റെടുപ്പിക്കാനും ശ്രമം നടന്നു.  

താന്‍ കന്യകയാണെന്ന് സ്ഥാപിക്കാനും അങ്ങനെ ഫാ. തോമസ് കോട്ടൂരുമായി ബന്ധമുണ്ടെന്ന വാദം പൊളിക്കാനും സിസ്റ്റര്‍ സെഫി വിദഗ്ധ ഡോക്ടര്‍മാരുടെ സഹായത്തോടെ കന്യാചര്‍മം വച്ചുപിടിപ്പിക്കുകയും ചെയ്തു. അതും അന്വേഷണത്തില്‍ പുറത്തുവന്നു. കോടതി തന്നെയല്ലേ ദൈവമെന്ന് പലപ്പോഴും തോന്നിപ്പിക്കുന്ന തരത്തിലായിരുന്നു കേസിലെ കോടതിയുടെ ഇടപെടല്‍. പക്ഷേ അപ്പോഴെല്ലാം നിരപരാധിയായ സിസ്റ്റര്‍ അഭയയ്‌ക്കുവേണ്ടി ദൈവത്തിന്റെ അദൃശ്യകരങ്ങള്‍ പ്രവര്‍ത്തിച്ചുകൊണ്ടേയിരുന്നു.

Tags: കേസ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നാമജപയാത്ര: എൻഎസ്എസിനെതിരെ ചുമത്തിയ കേസ് അവസാനിപ്പിക്കാൻ നീക്കം, പ്രതിഷേധത്തിന് ഗൂഢാലോചനയില്ലെന്ന് പോലീസ്

Kerala

പോക്‌സോ കേസില്‍ സിപിഎം മുന്‍ ബ്രാഞ്ച് സെക്രട്ടറി അറസ്റ്റില്‍

India

മോദിയുടെ ബിരുദം: തങ്ങളെ വിചാരണ ചെയ്യരുതെന്ന അരവിന്ദ് കെജ്രിവാളിന്റെ ഹര്‍ജി കോടതി തള്ളി

Pathanamthitta

അമ്മയെ കൊലപ്പെടുത്താന്‍ ശ്രമിച്ച മകന്‍ അറസ്റ്റില്‍

Kerala

ബിനീഷ് കോടിയേരിക്കെതിരായ കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ വിചാരണ നടപടികള്‍ സ്റ്റേ ചെയ്ത് കര്‍ണ്ണാടക ഹൈക്കോടതി

പുതിയ വാര്‍ത്തകള്‍

മലപ്പുറത്ത് ചൂട് കാരണം ജനൽ തുറന്നിട്ട് ഉറങ്ങിയ യു​വ​തി​യു​ടെ നാലര ലക്ഷം രൂപയുടെ പാ​ദ​സ​രം കള്ളൻ മുറിച്ചെടുത്തു കൊണ്ടുപോയി

‘ദേശവിളക്കിന് നമ്മൾ വിളക്ക് കത്തിക്കുന്നതോടൊപ്പം ക്രിസ്ത്യാനികളും തിരി തെളിയിക്കാറുണ്ട്, അവർ ക്രിസ്തീയ ഗാനം പാടിയതിൽ തെറ്റില്ല’- ക്ഷേത്ര കമ്മറ്റി

മലപ്പുറത്ത് സ്ട്രോങ്ങ് റൂം കാവലിനെത്തിയ 2 BSF ജവാന്മാരെ കാണാനില്ല: ഔദ്യോഗികമായി പരാതി നൽകി ബിഎസ്എഫ്

സിനിമ ചിത്രീകരണത്തിന് എത്തിയ സംഘത്തിലെ ക്യാമറ അസിസ്റ്റന്റിനെ മരിച്ച നിലയില്‍ കണ്ടെത്തി

തമിഴ്‌നാട്ടില്‍ എന്‍ഡിഎ സഖ്യം അധികാരത്തിലെത്തും: എടപ്പാടി പളനിസ്വാമി

തന്നെ ഒഴിവാക്കുന്നെന്ന് സംശയം, സർപ്രൈസ് വിവാഹാഭ്യർത്ഥനയെന്നു പറഞ്ഞ് വിളിച്ചു വരുത്തി കാമുകനെ കെട്ടിയിട്ട് തീകൊളുത്തി യുവതി

മുണ്ടത്തിക്കോട് സ്ഫോടനം: തൃശൂർ പൂരം വെടിക്കെട്ടിൽ നിന്ന് പിന്മാറി തിരുവമ്പാടി

തൃശൂര്‍ പൂരം ആര്‍ഭാടങ്ങള്‍ ഒഴിവാക്കി നടത്തും? 10 മണിക്ക് മന്ത്രിസഭായോഗം; നാളെ ദേവസ്വങ്ങളുമായി യോഗം ചേരും

ഡാര്‍ജിലിങ് ജില്ലയിലെ കുര്‍സിയോങ്ങില്‍ നടന്ന തെരഞ്ഞെടുപ്പ് പ്രചരണറാലിയെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ അഭിസംബോധന ചെയ്യുന്നു

ബിജെപി സര്‍ക്കാര്‍ അധികാരത്തിലെത്തിയാല്‍ ഗൂര്‍ഖാ പ്രശ്‌നം പരിഹരിക്കും: അമിത് ഷാ

പരസ്യ പ്രചരണത്തിന്റെ അവസാന ദിനമായ ഇന്നലെ തമിഴ്‌നാട്ടിലെ സേലം ജില്ലയില്‍ നടന്ന പൊതുയോഗത്തില്‍
എഐഎഡിഎംകെ ജനറല്‍ സെക്രട്ടറി എടപ്പാടി പളനിസ്വാമി സംസാരിക്കുന്നു

പരസ്യ പ്രചരണം സമാപിച്ചു; തമിഴ്‌നാടും ബംഗാളും നാളെ ബൂത്തിലേക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.