Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

ചുമതലയേറ്റു…. ആഘോഷമായി

തദ്ദേശ സ്ഥാപനങ്ങളില്‍ ചുതലയേറ്റ് പുതിയ ജന പ്രതിനിധികള്‍. പാര്‍ട്ടി പ്രവര്‍ത്തകരുടെ ആവേശത്തള്ളലും സുഹൃത്തുക്കളുടേയും ബന്ധുക്കളുടേയും സ്‌നേഹപ്രകടനങ്ങളും കൊണ്ട് ഉത്സവ സമാനമായ അന്തരീക്ഷത്തിലാണ് മിക്കയിടത്തും സത്യപ്രതിജ്ഞാ ചടങ്ങുകള്‍ സംഘടിപ്പിച്ചത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 22, 2020, 01:02 pm IST
in Thrissur

തൃശൂര്‍: തദ്ദേശ സ്ഥാപനങ്ങളില്‍ ചുതലയേറ്റ് പുതിയ ജന പ്രതിനിധികള്‍. പാര്‍ട്ടി പ്രവര്‍ത്തകരുടെ ആവേശത്തള്ളലും സുഹൃത്തുക്കളുടേയും ബന്ധുക്കളുടേയും സ്‌നേഹപ്രകടനങ്ങളും കൊണ്ട് ഉത്സവ സമാനമായ അന്തരീക്ഷത്തിലാണ് മിക്കയിടത്തും സത്യപ്രതിജ്ഞാ ചടങ്ങുകള്‍ സംഘടിപ്പിച്ചത്. കോവിഡ് പ്രോട്ടോക്കോള്‍ പാലിക്കണമെന്ന് കര്‍ശന നിര്‍ദ്ദേശമുണ്ടായിരുന്നുവെങ്കിലും അതെല്ലാം പാളി. ആദ്യമായി തെരഞ്ഞെടുക്കപ്പെട്ടവര്‍ക്കായിരുന്നു ആവേശം കൂടുതല്‍. പുതുമുഖങ്ങള്‍ മിക്കവരും സത്യപ്രതിജ്ഞകാണാന്‍ ഉറ്റവരെയും കൂടെക്കൂട്ടി.

മൂന്ന് മുന്നണികളുടേയും പ്രവര്‍ത്തകര്‍ മത്സരിച്ച് മുദ്രാവാക്യം മുഴക്കിയാണ് തങ്ങളുടെ പ്രതിനിധികളുടെ സ്ഥാനാരോഹണം ആഘോഷിച്ചത്. മിക്കവരും രാവിലെ തന്നെ ക്ഷേത്രത്തിലും പള്ളിയിലുമൊക്കെ പോയി പ്രാര്‍ത്ഥനക്ക് ശേഷമാണ് സത്യപ്രതിജ്ഞക്കെത്തിയത്. നടപടിക്രമങ്ങളെക്കുറിച്ച് സംശയങ്ങളുള്ള പുതുമുഖങ്ങള്‍ ആദ്യമായി സ്‌കൂളിലെത്തിയ കുട്ടികളെപ്പോലെ അല്പം മടിച്ച് നിന്നപ്പോള്‍ പാര്‍ട്ടി ഭേദമില്ലാതെ മുതിര്‍ന്നവര്‍ തുണയായി. നടപടികള്‍ വിശദീകരിച്ചുകൊടുത്തു. മുന്നണി ഭേദമില്ലാതെ പരസ്പരം സൗഹൃദം പങ്ക് വെച്ചും മധുരം പങ്കിട്ടുമാണ് സത്യപ്രതിജ്ഞാ വേദികളില്‍ മിക്കയിടത്തും ചടങ്ങുകള്‍ പൂര്‍ത്തിയാക്കിയത്.

കോവിഡ് ബാധയെത്തുടര്‍ന്ന് ചാലക്കുടിയില്‍ ഒരു കൗണ്‍സിലര്‍ പിപിഇ കിറ്റ് ധരിച്ചാണ് സത്യപ്രതിജ്ഞക്കെത്തിയത്. ചിലയിടത്ത് ബിജെപി അംഗങ്ങള്‍ സംസ്‌കൃതത്തില്‍ സത്യപ്രതിജ്ഞ ചൊല്ലിയത് കൗതുകമായി. കൊടുങ്ങല്ലൂരില്‍ എന്‍ഡിഎ കൗണ്‍സിലര്‍മാരെ പഞ്ചവാദ്യത്തിന്റെ അകമ്പടിയോടെയാണ് പാര്‍ട്ടി പ്രവര്‍ത്തകര്‍ ആനയിച്ചത്. അതത് സ്ഥാപനങ്ങളുടെ വരണാധികാരിമാര്‍ക്കായിരുന്നു സത്യപ്രതിജ്ഞാ ചടങ്ങുകളുടേയും ചുമതല. ഏറ്റവും പ്രായംകൂടിയ അംഗത്തിന് വരണാധികാരി ആദ്യം സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു. പിന്നീട് ആ അംഗം മറ്റുള്ളവര്‍ക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു. ഒന്നുമുതല്‍ വാര്‍ഡ് ക്രമത്തിലായിരുന്നു സത്യപ്രതിജ്ഞ.

കോര്‍പറേഷന്‍ കൗണ്‍സിലിലേക്ക് തിരഞ്ഞെടുക്കപ്പെട്ട 54 അംഗങ്ങളും ജില്ലാ കലക്ടര്‍ എസ.് ഷാനവാസ് മുന്‍പാകെ സത്യപ്രതിജ്ഞ ചെയ്തു. 47-ാം ഡിവിഷന്‍ പുല്ലഴി സ്ഥാനാര്‍ത്ഥിയായിരുന്ന എം. കെ. മുകുന്ദന്റെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തിയതിന് ശേഷമാണ് സത്യപ്രതിജ്ഞ നടപടികള്‍ ആരംഭിച്ചത്. കോര്‍പറേഷന്‍ കൗണ്‍സില്‍ ഹാളില്‍ നടന്ന ചടങ്ങില്‍ 20-ാം ഡിവിഷന്‍ കാളത്തോട്  നിന്നും തിരഞ്ഞെടുക്കപ്പെട്ട ഏറ്റവും മുതിര്‍ന്ന അംഗമായ എം.എല്‍.റോസിക്ക് ജില്ലാ കലക്ടര്‍ സത്യവാചകം ചൊല്ലിക്കൊടുത്തു. പൂച്ചെണ്ടുകള്‍ നല്‍കി കലക്ടര്‍ അംഗത്തെ  സ്വാഗതം ചെയ്തു. തുടര്‍ന്ന് ഒന്ന് മുതല്‍ ഡിവിഷന്‍ ക്രമനമ്പര്‍ അനുസരിച്ച് എം എല്‍ റോസി മറ്റ് 53 തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങള്‍ക്കും സത്യവാചകം ചൊല്ലി കൊടുത്തു. 

സത്യപ്രതിജ്ഞയ്‌ക്ക് ശേഷം കൗണ്‍സില്‍ അംഗങ്ങള്‍ക്കുള്ള രജിസ്റ്ററിലും മറ്റ് രേഖകളിലും അംഗങ്ങള്‍ ഒപ്പ് രേഖപ്പെടുത്തി. തുടര്‍ന്ന് എം എല്‍ റോസിയുടെ അധ്യക്ഷതയില്‍ അനൗപചാരിക കൗണ്‍സില്‍ യോഗം ചേര്‍ന്നു. ഡിസംബര്‍ 28ന് രാവിലെ 11 മണിക്ക് മേയര്‍ തിരഞ്ഞെടുപ്പും ഉച്ചക്ക് ശേഷം 2 മണിക്ക് ഡെപ്യൂട്ടി മേയര്‍ തിരഞ്ഞെടുപ്പും നടക്കും. ഇതിന് ശേഷം തീയതി നിശ്ചയിച്ച് ആദ്യത്തെ കൗണ്‍സില്‍  യോഗം ചേരും.

ജില്ലാ പഞ്ചായത്തില്‍ മുതിര്‍ന്ന അംഗം പി.എം അഹമ്മദ് ആദ്യം സത്യപ്രതിജ്ഞ ചെയ്തു. കളക്ടര്‍ സത്യവാചകം ചൊല്ലിക്കൊടുത്തു. തുടര്‍ന്ന് മറ്റ് 28 അംഗങ്ങള്‍ക്കും അഹമ്മദ് സത്യവാചകം ചൊല്ലിക്കൊടുത്തു. ഏഴ് നഗരസഭകളിലും പതിനാറ് ബ്‌ളോക്ക് പഞ്ചായത്തുകളിലും 86 ഗ്രാമപഞ്ചായത്തുകളിലും ഇന്നലെ സത്യപ്രതിജ്ഞ നടന്നു. 28 നാണ് അധ്യക്ഷ സ്ഥാനത്തേക്കും ഉപാധ്യക്ഷ സ്ഥാനത്തേക്കുമുള്ള തെരഞ്ഞെടുപ്പുകള്‍ നടക്കുക. 28 ന് രാവിലെ ഭരണ സമിതികള്‍ യോഗം ചേര്‍ന്ന് അധ്യക്ഷസ്ഥാനത്തേക്കും  ഉച്ചക്ക് ശേഷം ഉപാധ്യക്ഷസ്ഥാനത്തേക്കുമുള്ളവരെ  തെരഞ്ഞെടുക്കും.

Tags: kollamcorporation
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kollam

ആവേശവും ആഹ്ലാദവും നിറഞ്ഞ ചരിത്രദിനം; നാടിന്റെ ആശാകേന്ദ്രമായി ബിജെപി ജില്ലാ ആസ്ഥാനമന്ദിരം പ്രവര്‍ത്തനമാരംഭിച്ചു

Kerala

ലൈവ് ഓപ്പറേഷനും ലൈവ് പ്രചരണവും പ്രചരണ തിരക്കിനിടയിലും സേവന സന്നദ്ധനായി ഡോ. എന്‍. പ്രതാപ് കുമാര്‍

Kerala

ബിജെപിയുടെ രശ്മിക്കൊടുങ്കാറ്റ് കൊട്ടാരക്കരയില്‍ ബാലഗോപാലിനെ വിറപ്പിയ്‌ക്കും

Kerala

പ്രണയ വിവാഹത്തിന് ശേഷം നിരന്തര മർദ്ദനം: കൊല്ലത്ത് ഗർഭിണിയായ യുവതി ഭർതൃവീട്ടിൽ തൂങ്ങി മരിച്ച നിലയിൽ

Kollam

12 ലക്ഷം രൂപ ഉപയോഗിച്ച് വാങ്ങിയ ആശുപത്രി ഉപകരണം രണ്ട് വര്‍ഷമായി പെട്ടിക്കുള്ളില്‍

പുതിയ വാര്‍ത്തകള്‍

ഭാഷാസംഗമ ഭൂമിയില്‍നിന്ന് വനിതാ ശബ്ദം മുഴങ്ങാന്‍….

മികച്ച പോളിങ്; എല്ലാവരും വോട്ട് ചെയ്യണമെന്ന് ഗവര്‍ണര്‍ ആര്‍ലേക്കര്‍

ഇറാൻ വീണ്ടും ഹോർമുസ് കടലിടുക്ക് അടച്ചു:ലോകം ഇതുവരെ കണ്ടിട്ടില്ലാത്ത ആക്രമണം ആരംഭിക്കുമെന്ന് ട്രംപ്

സംസ്ഥാനത്ത് കുതിപ്പ് തുടർന്ന് സ്വർണ്ണവില: ഇന്നത്തെ വില അറിയാം

അയുത ചണ്ഡികാ മഹായാഗത്തോടനുബന്ധിച്ച്
നടക്കുന്ന ചണ്ഡികാഹോമത്തില്‍ ഖസാക്കിസ്ഥാന്‍ സ്വദേശിയായ നാസര്‍ പങ്കുചേര്‍ന്നപ്പോള്‍

ദേവീമന്ത്രത്തിലലിഞ്ഞ് ഖസാക്കിസ്ഥാന്‍ സ്വദേശി നാസര്‍

മാധവ്ജിയുടെ ജന്മശതാബ്ദി ആഘോഷത്തോടനുബന്ധിച്ച് പൂനെയില്‍ നടന്ന പരിപാടി ആചാര്യ ഗുരു വിലാസ് വൈശമ്പായന്‍ ഉദ്ഘാടനം ചെയ്യുന്നു

ഇന്ന് വീടുകളില്‍ കെടാവിളക്ക് കത്തിക്കണം: ഗുരുവിലാസ് വൈശമ്പായന്‍

വെടിനിര്‍ത്തല്‍ പ്രതീക്ഷ തകര്‍ത്ത് ലെബനനില്‍ ജനവാസ മേഖലകളിൽ ഇസ്രായേൽ നടത്തുന്നത് സമാനതകളില്ലാത്ത ആക്രമണം, 254 പേർ കൊല്ലപ്പെട്ടു

ബിജെപി ദേശീയ നിര്‍വാഹകസമിതി അംഗം പ്രേമാനന്ദ റെഡ്ഡി ചെല്ലപ്പന്റെ കുടുംബാംഗങ്ങളെ സന്ദര്‍ശിച്ചപ്പോള്‍

സിപിഐ നേതാക്കളെ അറസ്റ്റ് ചെയ്യണം; ബാധ്യത എഴുതിത്തള്ളണം: ബിജെപി

ക്ഷേത്രത്തില്‍ പൂജാരി ജീവനൊടുക്കിയ സംഭവം: പോലീസിന്റെ ഒളിച്ചുകളി; കടകംപള്ളിയെ രക്ഷിക്കാന്‍ നീക്കം

കടകംപള്ളി എന്ന് മുതലാണ് വിശ്വാസിയായത്: വി. മുരളീധരന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.