ഇടുക്കി: വാണിയംകുളം പഞ്ചായത്തിലെ കൂനത്തറ ഡിവിഷനിൽ സി.പി.എം സ്ഥാനാർത്ഥിയുടെ വിജയാഘോഷ വേളയിൽ കൂനതറയിലെ ചെട്ടിയാർ മാരെ ജാതീയത പറഞ്ഞുകൊണ്ട് അധിക്ഷേപിച്ചു.
“പൂവിൽ കുത്തിയ ചെട്ടികളെ നെഞ്ചിൽ കുത്തി ചത്തോളു ” എന്ന മുദ്രാവാക്യം ഉയർത്തിക്കൊണ്ട് കൂനത്തറ ആലിൻചുവട് പ്രദേശത്തെ പ്രകടനം നടത്തിയനെതിരെ കൂനത്തറ ചെട്ടിയാർ സമുദായത്തിലെ വിവിധ രാഷ്‌ട്രീയത്തിലുള്ള ഉള്ള സമുദായാംഗങ്ങൾ ചേർന്ന് പ്രതിഷേധം നടത്തി . ഏകദേശം 85 വീടുകളിൽനിന്ന് മുന്നൂറിൽപ്പരം ചെട്ടിയാർ കുടുംബം ഇവിടെ താമസിക്കുന്നുണ്ട് . ഇലക്ഷൻ കാലത്ത് വോട്ടിനും ഫണ്ട് പിരിവും മാത്രമായി രാഷ്‌ട്രീയ പാർട്ടിക്കാർ ഇവിടെ വന്നു പോവുക അല്ലാതെ വിജയിച്ച് കഴിഞ്ഞാൽ മുഖം തിരിച്ച് പോവുകയാണ്. മറ്റ് പ്രശ്നങ്ങളിൽ യാതൊരു തരത്തിലുള്ള ഉള്ള പരിഗണനയും ലഭിക്കുന്നില്ല .കുടിവെള്ളം ,വെള്ളം ,വീട്, വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങിയ അടിസ്ഥാനപരമായ ആയ കാര്യങ്ങളിൽ അവഗണ മാത്രമാണ്.
കാലങ്ങളായി ഒരു സ്ഥാനാർത്ഥിയെ പോലും ഈ സമുദായത്തിൽ നിന്ന് ഇലക്ഷൻ സമയത്ത് നിർത്താൻ വിമുക്ത കാട്ടുന്ന സിപിഎം. നെഞ്ചിൽ കുത്തി ചത്തോളാൻ ആഹാനം ചെയ്തിരിക്കുന്നത്. വംശീയമായും ജാതിപരമായും അധിക്ഷേപിച്ചതിനെ എതിരെയാണ് സമുദായ അംഗങ്ങൾ ആലിൻ ചുവട്ടിൽ നിന്നും കൂനത്തറ വരെ പ്രതിഷേധ പ്രകടനം നടത്തിയത് .
പ്രതിഷേധ പ്രകടനത്തിൽ ശിവപ്രകാശൻ മാസ്റ്റർ , രാമചന്ദ്രൻ ,വിശ്വനാഥൻ ,രാജീവ്, രാജേഷ്,സുമേഷ്, ബാലസുബ്രഹ്മണ്യൻ ജയകൃഷ്ണൻ ,തുടങ്ങിയവർ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: