കൊല്‍ക്കത്ത: ബിജെപി എംപി സൗമിത്ര ഖാന്റെ ഭാര്യ സുജാത മൊണ്ടല്‍ ഖാന് തിങ്കളാഴ്ച കൊല്‍ക്കത്തയില്‍ തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു. ഭാരതീയ ജനത യുവമോര്‍ച്ചയുടെ അധ്യക്ഷനും പശ്ചിമബംഗാളിലെ ബിഷ്ണുപൂരില്‍നിന്നുള്ള എംപിയുമാണ് സൗമിത്ര ഖാന്. സുജാത മൊണ്ടലിനെതിരെ സൗമിത്ര ഖാന് വിവാഹമോചനം ഫയല്‍ ചെയ്യുമെന്ന റിപ്പോര്‍ട്ടും ഇതിനിടെ പുറത്തുവന്നു.
ബിജെപിയില്‍ സ്ത്രീകള്‍ക്ക് ആദരവ് ലഭിക്കാത്തതുകൊണ്ടാണ് മമതാ ബാനര്‍ജിയുടെ പാര്‍ട്ടിയില്‍ എത്തിയതെന്ന് സുജാത ആരോപിച്ചു. തൃണമൂല്‍ എംപി സൗഗത റോയിയുടെ സാന്നിധ്യത്തിലാണ് അംഗത്വം സ്വീകരിച്ചത്. തൃണമൂല്‍ കോണ്‍ഗ്രസില്‍ മമതാ ബാനര്‍ജി കഴിഞ്ഞാല്‍ ഏറ്റവും പ്രമുഖനായിരുന്ന സുവേന്ദു അധികാരി പാര്‍ട്ടിയില്‍നിന്ന് രാജിവച്ച് കഴിഞ്ഞദിവസം ബിജെപിയില്‍ ചേര്‍ന്നിരുന്നു.
കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ രണ്ടുദിവസത്തെ സന്ദര്‍ശനത്തിനിടെ ശനിയാഴ്ച മിഡ്നാപൂരില്‍ നടത്തിയ റാലിയിലായിരുന്നു ഇദ്ദേഹവും മറ്റ് പാര്‍ട്ടികളില്‍നിന്നുള്ള ഒമ്പത് എംഎല്‍എമാര്‍ അടക്കമുള്ള പ്രമുഖരും ബിജെപിയില്‍ എത്തിയത്. തൃണമൂലില്‍നിന്നുള്ള 34 നേതാക്കളാണ് ഇക്കൂട്ടത്തിലുണ്ടായിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: