പാലക്കാട്: പാലക്കാട് നഗരസഭയിലെ സത്യപ്രതിജ്ഞാ ചടങ്ങിനു പിന്നാലെ ദേശീയപതാകയുമായി സിപിഎം പ്രവര്‍ത്തകര്‍ നടത്തിയ പ്രകടനം പൊലീസ് തടഞ്ഞു. കൗണ്‍സില്‍ ഹാളില്‍ സമാധാനപരമായി സത്യപ്രതജ്ഞാ ചടങ്ങകള്‍ പൂർത്തിയാക്കി 52 നഗരസഭാ കൗണ്‍സിലര്‍മാരും പുറത്തേക്ക് വരുന്ന സമയത്താണ് സിപിഎമ്മിന്റെ ഏഴ് കൗണ്‍സിലര്‍മാരുടെ നേതൃത്വത്തില്‍ ദേശീയ പതാക ഉയര്‍ത്തി മുദ്രാവാക്യം വിളിച്ചത്.
പ്രകോപനം സൃഷ്ടിക്കാന്‍ ലക്ഷ്യമിട്ടു ഇന്‍ക്വിലാബ് വിളിച്ചുള്ള പ്രതിഷേധം നഗരസഭയുടെ മുന്‍ വശത്ത് എത്തിയപ്പോള്‍ ഇതു കണ്ടെത്തിയ ബിജെപി കൗണ്‍സിലര്‍മാര്‍ ഉള്‍പ്പെടെ പാര്‍ട്ടി പ്രവര്‍ത്തകര്‍ ജയ് ശ്രീറാം വിളികള്‍ മുഴക്കി. ബിജെപിയുടെ മുതിര്‍ന്ന അംഗം എന്‍ ശിവരാജന്റെ നേതൃത്വത്തിലാണ് പ്രകോപനം സൃഷ്ടിക്കാന്‍ ശ്രമിച്ച സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ മുദ്രാവാക്യം മുഴക്കിയത്.
തുടര്‍ന്ന് പൊലീസ് ഇടപെട്ട് ഇരുവിഭാഗത്തോടും പിരിഞ്ഞുപോകാന്‍ ആവശ്യപ്പെട്ടു. അപ്രതീക്ഷിതമായിട്ടായിരുന്നു സിപിഎം പ്രവര്‍ത്തകര്‍ പ്രകോപനം സൃഷ്ടിക്കാനുള്ള ശ്രമം നടത്തിയത്. നേരത്തേ ആസുത്രണം ചെയ്തതുപോലെയായിരുന്നു ദേശീയ പതാകയുമായി സിപിഎം കൗണ്‍സിലമാര്‍ എത്തിയത്.കഴിഞ്ഞ ദിവസം ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ ദേശീയ പതാക തലകീഴായി തൂക്കിയത് വിവാദത്തിലായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: