കുളത്തൂപ്പുഴ: കുളത്തൂപ്പുഴ അമ്പലക്കടവില്‍ പുതിയ പാലത്തിനായുള്ള സര്‍വേ നടപടികള്‍ ആരംഭിച്ചു. പൊതുമരാമത്ത് വിഭാഗം എഞ്ചിനീയര്‍ക്കാണ് സര്‍വേ നടപടികളുടെ ചുമതല. സര്‍വ്വേ നടത്തി പുതിയ പാലം നിര്‍മിക്കാനുള്ള അലൈന്മെന്റ് നടപടികളാണ് ഇപ്പോള്‍ പൂര്‍ത്തിയായത്.
ടെണ്ടര്‍ അടക്കമുള്ള നടപടികള്‍ ഉടന്‍ പൂര്‍ത്തീകരിച്ച് അടുത്ത ജനുവരിയോടെ നിര്‍മാണപ്രവര്‍ത്തനം ആരംഭിക്കുമെന്നാണ് സൂചന. പാലം നിര്‍മ്മിക്കുന്ന സ്ഥലത്ത് ദേവസ്വം ഭൂമി ഉള്ളതിനാല്‍ ബോര്‍ഡ് അനുമതികൂടി ആവശ്യമാണ്. ഇതുകൂടി ലഭിച്ചാല്‍ നിര്‍മ്മാണ പ്രവര്‍ത്തികള്‍ വേഗത്തില്‍ ആരംഭിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.
2016ലാണ് അമ്പലക്കടവില്‍ കല്ലടയാറിനു കുറുകെ പുതിയ പാലം നിര്‍മിക്കുമെന്ന് പ്രഖ്യാപിച്ചത്. 10 കോടി രൂപയാണ് പാലത്തിനായി വകയിരുത്തിയത്. ഇതിന്റെ ഭാഗമായി മണ്ണ്പരിശോധന അടക്കം നടത്തുകയും ചെയ്തിരുന്നു. എന്നാല്‍ പിന്നീട് തുടര്‍ നടപടികള്‍ ഒന്നുമുണ്ടായില്ല. ദേവസ്വംഭൂമി വിട്ട് കിട്ടുന്നതിലുള്ള താമസം അധികൃതരുടെ അനാസ്ഥയും പാലത്തിന്റെ നിര്‍മാണം വൈകിപ്പിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: