തിരുവനന്തപുരം: ദൂരദര്‍ശനു വേണ്ടി ജോലി ചെയ്യുന്ന ശുചീകരണ തൊഴിലാളികള്‍ ഉള്‍പ്പെടെയുള്ള 33 ഓളം കരാര്‍ തൊഴിലാളികള്‍ക്ക് മൂന്ന് മാസം മായി വേതനം നല്‍കിയിട്ടില്ല.നിര്‍ധനരും, വികലാംഗര്‍/ വിധവകള്‍, ഭര്‍ത്താവ് ഉപേക്ഷിക്കപെട്ടവര്‍ എന്നീ വിഭാഗത്തില്‍ പെട്ട സ്ത്രീ തൊഴിലാളികളോടാണ് ജോലി ചെയ്യിച്ചിട്ട് കൂലി ഇല്ല എന്ന നയം ദൂരദര്ശന് തിരുവനന്തപുരം സ്വീകരിക്കുന്നത്. ഇവരില്‍ ചിലര്‍ കഴിഞ്ഞ 20 വര്‍ഷത്തിലധികം മായി ഇവിടെ ജോലി ചെയ്യുന്നവരാണ്.പലരും ആത്മഹത്യയുടെ വക്കിലാണ്
കോവിഡ് കാലത്ത് ദൂരദര്ശന് കേന്ദ്രം അടച്ചിട്ട് വിട്ടിലിരുന്ന ലക്ഷങ്ങള്‍ ശബളം വാങ്ങിയവരും കേന്ദ്ര സര്‍ക്കാറിനെതിരെ സോഷ്യല്‍ മീഡിയ വഴി നിരന്തരം പ്രചാരണം നടത്തുന്ന തിരക്കിലുള്ളവരുമാണ് കേന്ദ്രത്തിലെ പ്രധാനികള്‍.
ആറായിരം രൂപയാണ് ഇപ്പോള്‍ സുചികരണ തൊഴിലാളിക്ക് ഒരു മാസം ലഭിക്കുന്നത്. ആ തുകയാണ് കഴിഞ്ഞ മൂന്ന് മാസം മായി ഫണ്ടില്ലന്ന് പേരില്‍ തടഞ്ഞുവച്ചിരിയ്ക്കുന്നത്.
കേന്ദ്ര സര്‍ക്കാറിനെതിരെ സാധുക്കളായ തൊഴിലാളികളെ തിരിപ്പിക്കുക എന്ന ഉദ്ദേശ്യവും പിന്നിലുണ്ട്. മോദി സര്‍ക്കാറിന്റ് വലതുപക്ഷ നയങ്ങളാണ് ഈ തുച്ഛമായ വേതനം കൊടുക്കാന്‍ തടസ്സം എന്ന പ്രചരണമാണ് നടത്തുന്നത്.
മേലധികാരികള്‍ വിചാരിച്ചാല്‍ നിസ്സാരമായി കൈകാര്യം ചെയ്യാവുന്ന പ്രശ്നമാണെന്ന് ജീവനക്കാരും പറയുന്നു
പ്രതികരിക്കാൻ ഇവിടെ എഴുതുക: