ന്യൂദല്‍ഹി : പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രഖ്യാപനമായ ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് നടത്താന്‍ തയ്യാറാണെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് സുനില്‍ അറോറ. രാജ്യത്ത് പുതിയ തെരഞ്ഞെടുപ്പ് സംവിധാനം കൊണ്ടുവരാന്‍ തയ്യാറാണെന്നും ദേശീയ മാധ്യമത്തിന് നല്കിയ അഭിമുഖത്തില്‍ അദ്ദേഹം അറിയിച്ചു.
ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് എന്ന പ്രഖ്യാപനം നടപ്പിലാക്കുന്നതിന് വേണ്ട നിയമഭേദഗതി ഉള്‍പ്പടെയുള്ളവ പൂര്‍ത്തിയാക്കിയാല്‍ നടപ്പാക്കാന്‍ തെരഞ്ഞെടുപ്പ് കമ്മിഷന് ഒരുക്കമാണ്. ഒരുരാജ്യം ഒരു തെരഞ്ഞെടുപ്പ് എന്ന ആശയത്തില്‍ പഠനം നടത്തി വേണം നടപടികള്‍ കൈക്കൊള്ളാനെന്നും തെരഞ്ഞെടുപ്പ് കമ്മിഷന് അറിയിച്ചു.
ലോക്സഭാ നിയമസഭാ തെരഞ്ഞെടുപ്പുകള്‍ വിവിധ കാലങ്ങളിലായി നടത്തുന്നതിനാല്‍ ഇത് രാജ്യത്തെ വികസന പ്രവര്‍ത്തനങ്ങളെ ബാധിക്കുന്നുവെന്ന വിലയിരുത്തലിലാണ് ഒരു രാജ്യം ഒറ്റ തെരഞ്ഞെടുപ്പ് എന്ന ആശയം പ്രധാനമന്ത്രി മുന്നോട്ട് വെച്ചത്. നവംബറിലായിരുന്നു മോദി ഇതുസംബന്ധിച്ച് പരസ്യ പ്രസ്താവന നടത്തിയത്. എന്നാല്‍ ഇതുസംബന്ധിച്ച് ആദ്യമായാണ് തെരഞ്ഞെടുപ്പ് കമ്മിഷന് മാധ്യമത്തോട് പ്രതികരിക്കുന്നത്. വിഷയത്തില്‍ കമ്മിഷന്റെ നിലപാട് നിര്‍ണായകമാണ്.
തെരഞ്ഞെടുപ്പുകള്‍ ഒന്നിച്ച് നടത്തുന്നത്. സംബന്ധിച്ച് ഇതിന് മുമ്പും അഭിപ്രായങ്ങള്‍ ഉയര്‍ന്നിരുന്നു. 2015ല്‍ ഇ.എം. സുദര്ശന് നാച്ചിയപ്പന്‍ നേതൃത്വം നല്കിയ പാര്‍ലമെന്റ് കമ്മിറ്റി ഇത്തരത്തില്‍ ഒരു നിര്‍ദ്ദേശം കേന്ദ്ര സര്‍ക്കാരിനോട് ആദ്യം പങ്കുവെച്ചതാണ്. 2018ലെ ലോ കമ്മീഷന് റിപ്പോര്‍ട്ടും ഒരു രാജ്യം ഒരു തെരരഞ്ഞെടുപ്പ് എന്ന നിര്‍ദ്ദേശം മുന്നോട്ട് വെച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: