തിരുവനന്തപുരം : സിസ്റ്റര്‍ അഭയ കൊല്ലപ്പെട്ട ദിവസം പ്രതികളായ തോമസ് കോട്ടൂരിനേയും, സെഫിയേയും കോണ്‍വെന്റില്‍ കണ്ടതായി സാക്ഷിയുടെ വെളിപ്പെടുത്തല്‍. അഭയ കൊല്ലപ്പെട്ട ദിവസം പയസ് ടെണ്‍സ് കോണ്‍വെന്റില്‍ മോഷ്ടിക്കാനായി എത്തിയപ്പോഴാണ് പ്രതികളെ കണ്ടതെന്നും രാജു പറഞ്ഞു. സിസ്റ്റര്‍ അഭയകേസില്‍ ചൊവ്വാഴ്ച വിധി വരാനിരിക്കേയാണ് പ്രധാന സാക്ഷിതന്നെ ഇത്തരത്തില്‍ വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്. സ്വകാര്യ മാധ്യമത്തോടാണ് ഇക്കാര്യം അറിയിച്ചത്.
1992 മാര്‍ച്ച് 27നാണ് കോട്ടയം പയസ് ടെത്ത് കോണ്‍വെന്റിന്റെ കിണറ്റില്‍ സിസ്റ്റര്‍ അഭയയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. അഭയ കൊലപ്പെട്ട് 28 വര്‍ഷങ്ങള്‍ക്കു ശേഷമാണ് ഇതിന്റെ വിധി പ്രസ്താവന പുറത്തുവരുന്നത്. എന്നാല്‍ കേസില്‍ ആദ്യം അന്വേഷണം നടത്തിയ ക്രൈംബ്രാഞ്ച്, കൊലപാതകത്തിന് പിന്നില്‍ താനാണെന്ന് വരുത്തി തീര്‍ക്കാനും ശ്രമം നടത്തിയതായി രാജു ആരോപിച്ചു. കൊലപാതകം താന്‍ ഏറ്റെടുക്കുന്നതിനായി ക്രൈംബ്രാഞ്ച് എസ്പി മൈക്കിളിന്റെ നേതൃത്വത്തില്‍ ക്രൂരമായി മര്‍ദ്ദിച്ചു. കുറ്റം ഏല്ക്കുകയാണെങ്കില് ഭാര്യയ്ക്ക് ജോലിയും വീടും നല്‍കാമെന്നും അന്വേഷണ സംഘം വാഗ്ദാനം ചെയ്തുവെന്നും രാജു അറിയിച്ചു. ഇത് ആദ്യമായാണ് രാജു മാധ്യമങ്ങള്‍ക്ക് മുന്നില്‍ ഇത്തരത്തില്‍ വെളിപ്പെടുത്തല്‍ നടത്തുന്നത്.
കേസില്‍ ആദ്യം അന്വേഷണം നടത്തിയ ലോക്കല്‍ പോലീസും, ക്രൈംബ്രാഞ്ചും സിസ്റ്റര്‍ അഭയയുടേത് ആത്മഹത്യ ആണെന്ന നിഗമനത്തിലാണ് എത്തിയത്. തുടര്‍ന്ന് അന്വേഷണം സിബിഐക്ക് വിടുകയും അവര്‍ കൊലപാതകമാണെന്ന് കണ്ടെത്തുകയുമായിരുന്നു. എന്നാല്‍ 16 വര്‍ഷങ്ങള്‍ക്കു ശേഷമാണ് പ്രതികളായ ഫാ.തോമസ് കോട്ടൂര്‍, ഫാ. ജോസ് പൂതൃക്കയില്‍, സിസ്റ്റര്‍ സെഫി എന്നിവരെ അറസ്റ്റ് ചെയ്യുന്നത്.
പ്രതികളുടെ നാര്‍ക്കോ അനാലസിസ്റ്റ് ടെസ്റ്റിന്റെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്. ആദ്യത്തെ മൂന്നു പ്രതികള്‍ തമ്മിലുള്ള ശാരീരിക ബന്ധം അഭയ കണ്ടതിനെത്തുടര്‍ന്ന് കൊലപ്പെടുത്തി കിണറ്റിലിട്ടുവെന്നാണ് സിബിഐ കേസ്. കൂടാതെ അഭയയുടെ ഇന്‍ക്വസ്റ്റില്‍ കൃത്രിമം കാട്ടിയ കോട്ടയം ഈസ്റ്റ് പൊലീസ് സ്റ്റേഷനിലെ എഎസ്ഐ അഗസ്റ്റിനെയും നാലാം പ്രതിയാക്കി സിബിഐ കുറ്റപത്രം സമര്‍പ്പിച്ചു.
സിബിഐ കുറ്റപത്രം സമര്‍പ്പിക്കുന്നതിന് മുമ്പേ അഗസ്റ്റിന് ആത്മഹത്യ ചെയ്തു. തുടരന്വേഷണത്തില്‍ കേസ് അട്ടിമറിച്ച ക്രൈം ബ്രാഞ്ച് മുന്‍ ഡിവൈഎസ്പി സാമുവലിന് പ്രതിയാക്കി. മുന്‍ ക്രൈം ബ്രാഞ്ച് എസ്പി കെടി മൈക്കിളിനെ സിബിഐ കോടതിയും പ്രതിചേര്‍ത്തെങ്കിലും ഇയാള്‍ മരിച്ചതിനാല്‍ പിന്നീട് ഒഴിവാക്കി. കേസിന്റെ വിചാരണ പലതവണ ആരംഭിച്ചെങ്കിലും പിന്നീട് തടസ്സപ്പെട്ടു. അതിനുശേഷം സുപ്രീംകോടതി നിര്‍ദ്ദേശപ്രകാരമാണ് തിരുവനന്തപുരം സിബിഐ കോടതിയില്‍ കേസിന്റെ വിചാരണ ആരംഭിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: