ന്യൂദല്‍ഹി: കമ്മ്യൂണിസ്റ്റ് ചൈനയുടെ കൂട്ടുപിടിച്ച് ഇന്ത്യക്കെതിരെ നീക്കങ്ങള്‍ നടത്തിയ നേപ്പാളിലെ കെ.പി.ശര്‍മ ഒലി സര്‍ക്കാരില്‍ ഭരണ പ്രതിസന്ധി. നേപ്പാള്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ തര്‍ക്കങ്ങള്‍ മുറുകിയതോടെ പാര്‍ലമെന്റ് പിരിച്ചുവിടാന്‍ ശര്‍മ ഒലി തീരുമാനമെടുത്തു.
ഇക്കാര്യം പ്രസിഡന്റിനോട് ആവശ്യപ്പെടാന്‍ അടിയന്തര മന്ത്രിസഭാ യോഗം തീരുമാനിച്ചു. പാര്‍ട്ടിയിലെ തര്‍ക്കം രൂക്ഷമാകുകയും പിളര്‍പ്പിന്റെ വക്കിലെത്തുകയും ചെയ്തതോടെയാണ് പാര്‍ലമെന്റ് പിരിച്ചുവിടുകയെന്ന തീരുമാനത്തിലേക്ക് ശര്‍മ ഒലി എത്തിയത്.
ചൈനയോടു മൃദു സമീപനമാണ് ഒലി സര്‍ക്കാരിനുണ്ടായിരുന്നത്. ഇതിനെതിരെയും പാര്‍ട്ടിയില്‍ വിമര്‍ശനം ഉയര്‍ന്നിരുന്നു. ഒലിയുടെ പുതിയ നീക്കം കിഴക്കന്‍ ലഡാക്കിലുള്‍പ്പെടെ ഇന്ത്യയുമായി സംഘര്‍ഷത്തിലേര്‍പ്പെട്ട ചൈനയ്ക്ക് കനത്ത തിരിച്ചടിയാണ്.
ഇന്ത്യയുടെ ഭാഗമായ കാലാപാനി, ലിംപിയാധുര, ലിപുലേഖ് പ്രദേശങ്ങള്‍ സ്വന്തം ഭൂപടത്തില്‍ രേഖപ്പെടുത്തിയതിനു പിന്നാലെ പുതുക്കിയ ഭൂപടം പാഠപുസ്തകത്തിലും പുതുതായി അച്ചടിക്കുന്ന കറന്‍സിയിലും ഉള്‍പ്പെടുത്തി ഇന്ത്യയെ ഒലി പ്രകോപിപ്പിച്ചിരുന്നു.
കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയിലെ തര്‍ക്കങ്ങള്‍ക്ക് പിന്നില്‍ ഇന്ത്യയുടെ കരങ്ങള്‍ ഉണ്ടെന്നും ഒലി നേരത്തെ വിമര്‍ശനം ഉന്നയിച്ചിരുന്നു. ചൈനയേക്കാള്‍ ഇന്ത്യയുമായി ചേര്‍ന്ന് നിക്കണമെന്നാണ് നേപ്പാളിലെ ഭൂരിപക്ഷം ജനങ്ങളുടെയും ആവശ്യം. ഇത് അവഗണിക്കുന്ന നിലപാടാണ് ഒലി തീരുമാനിച്ചിരുന്നത്. ഇതിനെതിരെ പ്രതിപക്ഷവും പാര്‍ട്ടിയിലെ ഒരു വിഭാഗവും രംഗത്തെത്തിയിരുന്നു. ഇതും ഭരണപ്രതിസന്ധിക്ക് കാരണമായിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: