ചെറുതോണി: തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടതിന് ബിജെപി പ്രവര്‍ത്തകനെ സിപിഎമ്മുകാര്‍ ആക്രമിച്ചു. വാഴത്തോപ്പ് പഞ്ചായത്തിലെ മണിയാറന്‍കുടിയിലാണ് സംഭവം. വനവാസി മന്നാന്‍ വിഭാഗത്തില്‍പ്പെട്ട കണ്ടത്തില്കരയില് രാജന് മാധവനെയാണ് അതിക്രൂരമായി മര്‍ദ്ദിച്ചത്. സിപിഎം പ്രവര്‍ത്തകനായ ജോബി ഞവരക്കാട്ടില് എന്നയാളുടെ നേതൃത്വത്തിലാണ് മര്‍ദ്ദിച്ചത്.
പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ നിരവധി വനവാസി വിഭാഗത്തില്‍പ്പെട്ട ആളുകളെ ഒരുമിച്ച് ചേര്‍ത്ത് ബിജെപിയുടെ ജില്ലാ ഡിവിഷന് സ്ഥാനാര്‍ത്ഥിയായ രമ്യാ ജയചന്ദ്രന് വേണ്ടി തെരഞ്ഞെടുപ്പ് പ്രചരണത്തിന് നേതൃത്വം നല്കിയ ആളാണ് രാജന് മാധവന്. ഒന്നാം വാര്‍ഡില്‍ വന്‍ മുന്നേറ്റമുണ്ടായതില് വിളറി പൂണ്ട സിപിഎം നേതൃത്വത്തിന്റെ അറിവോടെയാണ് ആക്രമണമുണ്ടായതെന്ന് ബിജെപി പ്രവര്‍ത്തകര്‍ ആരോപിച്ചു.
മണിയാറന്‍കുടി സിറ്റിയില്‍ വെച്ചാണ് ആക്രമിച്ചത്. നിരവധി ആളുകള്‍ നോക്കി നില്‍ക്കേയാണ് ഇദ്ദേഹത്തെ കാലില്‍ തൂക്കി റോഡിലടിക്കുകയും വയറിലും, നെഞ്ചത്തും മറ്റും ചവിട്ടുകയും അതിക്രൂരമായി ആക്രമിച്ചതിന് ശേഷം കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. ഭീഷണിയില്‍ ഭയന്ന് വീട്ടില്‍ കഴിഞ്ഞ് കൂടുകയായിരുന്ന ഇദ്ദേഹത്തെ കാണാതിരുന്നതിനാല്‍ പാര്‍ട്ടിയിലെ മറ്റ് സഹപ്രവര്‍ത്തകര്‍ അന്വേഷിച്ചപ്പോഴാണ് വിവരങ്ങള്‍ പുറത്തറിഞ്ഞത്.
മൂത്രതടസവും, നടുവിനും, കൈയ്ക്കും, തലയ്ക്കും പരിക്കേറ്റിട്ടുണ്ട്. പിന്നാലെ ഇദ്ദേഹത്തെ ഇടുക്കി മെഡിക്കല്‍ കോളേജില്‍ എത്തിച്ച് വിദഗ്ധ പരിശോധനയ്ക്ക് വിധേയമാക്കി. ഇവിടെ ആവശ്യത്തിന് സൗകര്യമില്ലാത്തതിനാല്‍ രാജനെ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തില്‍ ഇടുക്കി പോലീസ് കേസെടുത്ത് അന്വേഷണം നടത്തി വരികയാണ്. ബിജെപി എസ്ടി മോര്‍ച്ച പഞ്ചായത്ത് കമ്മിറ്റിയുടെ പ്രസിഡന്റ ആണ് രാജന്.
ബിജെപി പ്രതിഷേധിച്ചു
കുറ്റക്കാരനെ അറസ്റ്റ് ചെയ്യാത്തപക്ഷം പോലീസ് സ്റ്റേഷന് മാര്‍ച്ച് ഉള്‍പ്പടെയുള്ള സമരപരിപാടികള്‍ക്ക് നേതൃത്വം നല്‍കുമെന്ന് ബിജെപി ഇടുക്കി മണ്ഡലം പ്രസിഡന്റ് വി.എസ്. രതീഷ് പറഞ്ഞു. ചെറുതോണിയില്‍ ചേര്‍ന്ന യോഗത്തില്‍ ജനറല്‍ സെക്രട്ടറി സുരേഷ് എസ്. മീനത്തേരില്‍, കമ്മിറ്റിയംഗം ബാബു തെക്കുംപറമ്പില്‍, വാഴത്തോപ്പ് പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ്, ജനറല്‍ സെക്രട്ടറി, ഒബിസി മോര്‍ച്ച ജില്ലാ ജനറല്‍ സെക്രട്ടറി കെ.കെ. സുരേന്ദ്രന് പാറയില്‍ എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: