ന്യൂദല്‍ഹി: സ്പെക്ട്രം ലേലം നടത്താനുള്ള കേന്ദ്ര വാര്‍ത്ത വിനിമയ വകുപ്പിന്റെ നിര്‍ദ്ദേശത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്കി. ലേലവിജയികള്‍ക്ക് വാണിജ്യ മൊബൈല്‍ സേവനങ്ങള്‍ നല്‍കുന്നതിനായി സ്പെക്ട്രം അനുവദിക്കും.
700 മെഗാഹെര്‍ട്സ്, 800 മെഗാഹെര്‍ട്സ്, 900 മെഗാഹെര്‍ട്സ്, 1800 മെഗാഹെര്‍ട്സ്, 2100 മെഗാഹെര്‍ട്സ്, 2300 മെഗാഹെര്‍ട്സ്, 2500 മെഗാഹെര്‍ട്സ് ഫ്രീക്വന്‍സി ബാന്‍ഡുകളിലാണ് ലേലം നടത്തുന്നത്. 20 വര്‍ഷ കാലയളവിലേക്കാണ് സ്പെക്ട്രം അനുവദിക്കുന്നത്. മൊത്തം 2251.25 മെഗാഹെര്‍ട്സ് സ്പെക്ട്രം ലേലം ചെയ്യും.3,92,332.70 കോടി രൂപയാണ് പ്രതീക്ഷിക്കുന്ന തുക.
ലേലം വഴി സ്പെക്ട്രം ഉപയോഗിക്കാനുള്ള അവകാശം നേടുന്നതിലൂടെ, നിലവിലുള്ള ടെലികോം സേവന ദാതാക്കള്‍ക്ക് അവരുടെ നെറ്റ്വര്‍ക്ക് ശേഷി വര്‍ദ്ധിപ്പിക്കാന്‍ കഴിയും. മാത്രമല്ല പുതിയ സേവനദാതാക്കള്‍ക്ക്, സേവനങ്ങള്‍ ആരംഭിക്കാനും ലേലം വഴിയൊരുക്കും.
വിജയികളാകുന്നവര്‍ക്ക് ലേലത്തുക മുഴുവന്‍ മുന്‍കൂര്‍ അടയ്ക്കാവുന്നതാണ്. അല്ലെങ്കില്‍ നിശ്ചിത തുക വീതം നല്‍കുന്നതിനുള്ള ഓപ്ഷന് തെരഞ്ഞെടുക്കാം.(700 മെഗാഹെര്‍ട്സ്, 800 മെഗാഹെര്‍ട്സ്, 900 മെഗാഹെര്‍ട്സ് ബാന്‍ഡുകളില്‍ നേടിയ സ്പെക്ട്രത്തിന് 25% ,1800 മെഗാഹെര്‍ട്സ്, 2100 മെഗാഹെര്‍ട്സ് ,2300 മെഗാഹെര്‍ട്സ്,, 2500 മെഗാഹെര്‍ട്സ് ബാന്‍ഡുകളില്‍ നേടിയ സ്പെക്ട്രത്തിന് 50% തുക ആദ്യം നല്‍കണം) രണ്ട് വര്‍ഷത്തെ മൊറട്ടോറിയത്തിന് ശേഷം പരമാവധി 16 തുല്യ വാര്‍ഷിക ഗഡുക്കളായി ശേഷിക്കുന്ന തുക അടയ്ക്കാവുന്നതാണ്.
ലേലത്തുകയ്ക്ക് പുറമേ,വയര്‍ലൈന്‍ സേവനങ്ങള്‍ ഒഴികെയുള്ള സേവനങ്ങള്‍ക്ക് ലേലത്തിലൂടെ നേടിയ സ്പെക്ട്രത്തിന്റെ ഉപയോഗത്തിനുള്ള ചാര്‍ജുകളായി അഡ്ജസ്റ്റഡ് ഗ്രോസ് റവന്യൂ (എ.ജി.ആര്.) വരുമാനത്തിന്റെ 3% വിജയികളായ ലേലക്കാര്‍ നല്‍കേണ്ടതാണ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: