കൊച്ചി: മുഖ്യമന്ത്രി ഇ.കെ. നായനാര്‍ വത്തിക്കാന്‍ സന്ദര്‍ശിച്ചപ്പോള്‍ ഔദ്യോഗികമായി ഭഗവദ്ഗീത സമ്മാനിച്ചത് (മാര്‍പ്പാപ്പയ്ക്ക്) തെറ്റായിരുന്നോ എന്ന് കേന്ദ്രമന്ത്രി വി. മുരളീധരന്. പാലക്കാട് മുനിസിപ്പാലിറ്റി മന്ദിരത്തില്‍ ജയ്ശ്രീ റാം എന്നെഴുതിയ ബാനര്‍ തൂക്കിയതിനെക്കുറിച്ച് മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു.
വിജയാഹ്ലാദ ആവേശത്തില്‍ പ്രവര്‍ത്തകര്‍ ചെയ്തതാണത്. അത് വലിയ പാതകമാണെന്ന് തോന്നുന്നില്ല. ശ്രീരാമന് എല്ലാവരും അംഗീകരിക്കുന്ന സാംസ്കാരിക പ്രതീകമാണ്. ജാതി-മത അതീതമായി ജനങ്ങള്‍ അംഗീകരിച്ച പ്രതീകമാണ്.
പക്ഷേ, അത് വിവാദമാക്കുന്നവരാണ് മതവിദ്വേഷവും വര്‍ഗീയതയും പരത്തുന്നത്. തെരഞ്ഞെടുപ്പില്‍ തോറ്റ സിപിഎമ്മും കോണ്‍ഗ്രസും ചില തീവ്രവാദ പക്ഷക്കാരുടെ വോട്ടു നേടാന്‍ മതസ്പര്‍ദ്ധ ഉണ്ടാക്കുകയാണ്. അത് ജനങ്ങള്‍ തള്ളും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: