ന്യൂദല്‍ഹി : ഇന്ത്യ- പാക്കിസ്ഥാന് അതിര്‍ത്തിയില്‍ വെച്ച് യുഎന്‍ സംഘത്തിന് നേരെയുണ്ടായ ആക്രമണത്തിന് പിന്നില്‍ പാക്കിസ്ഥാനെന്ന് റിപ്പോര്‍ട്ട്. യുഎന്‍ വാഹനത്തിന് നേരെയുണ്ടായ ആക്രമണത്തിന് പിന്നില്‍ ഇന്ത്യന്‍ സൈന്യമാണെന്ന് വരുത്തി തീര്‍ക്കാന്‍ ശ്രമം നടത്തിയിരുന്നു. എന്നാല്‍ ഇത് തള്ളിക്കൊണ്ട് ആക്രമണത്തിന് പിന്നില്‍ പാക് ഭീകരരാണെന്ന് ഇന്ത്യ തന്നെ സ്ഥിരീകരിക്കുകയായിരുന്നു.
കഴിഞ്ഞ ദിവസം പതിവ് നിരീക്ഷണത്തിന്റെ ഭാഗമായി എത്തിയ രണ്ട് ഉദ്യോഗസ്ഥര്‍ സഞ്ചരിച്ചിരുന്ന വാഹനത്തില്‍ അജ്ഞാതവസ്തു വന്നിടിക്കുകയായിരുന്നു. വെടിവെപ്പില്‍ വാഹനത്തിന് സാരമായ കേട് സംഭവിച്ചെങ്കിലും യാത്ര ചെയ്തിരുന്നവര്‍ പരിക്കില്ലാതെ രക്ഷപെട്ടു. പാക്കിസ്ഥാന്റെ ഭാഗമായ രാവല്കോട്ടുവെച്ചാണ് അപകടം സംഭവിക്കുന്നത്. ജമ്മുകശ്മീര്‍ നിയന്ത്രണ രേഖയിലാണ് സംഭവം നടന്നത് എന്നത് ദുരൂഹതയുണര്‍ത്തുന്നുണ്ട്. പിന്നില്‍ പാക്കിസ്ഥാന് കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന ഭീകരരിലേക്കാണ് വിരല്‍ ചൂണ്ടുന്നത്.
ഇരു സൈനിക വിഭാഗത്തിനും സന്ദര്‍ശനത്തെക്കുറിച്ച് കൃത്യമായ സൂചന നല്‍കിയാണ് യുഎന്‍ സംഘം നിരീക്ഷണത്തിനായി എത്തുന്നത്. അതുകൊണ്ടുതന്നെ യുഎന്‍ സംഘത്തിന് അതിര്‍ത്തിയില്‍ സുരക്ഷ ഒരുക്കേണ്ടത് ഇരു രാജ്യങ്ങളുടേയും ഉത്തരവാദിത്തവും ബാധ്യതയുമാണ്.
അതിനിടെ ആക്രമണത്തിന് പിന്നില്‍ ഇന്ത്യന്‍ സൈന്യമാണെന്ന് പാക്കിസ്ഥാന് വിദേശകാര്യ വക്താവ് സഹീദ് ചൗധരി പ്രസ്താവന നടത്തുകയായിരുന്നു. ഇതിനെതിരെ ഇന്ത്യന്‍ കരസേനയും തിരിച്ച് മറുപടി നല്‍കിയിട്ടുണ്ട്. പാക്കിസ്ഥാന്റേത് വാസ്ത വിരുദ്ധമായ ആരോപണമാണ്. ഇന്ത്യന്‍ സൈന്യത്തില്‍ നിന്നാരും വെടിയുതിര്‍ത്തിട്ടില്ലെന്നും കരസേന പ്രതികരിച്ചു. കൂടാതെ യുഎന്‍ അന്വേഷണവുമായി എല്ലാ വിധത്തിലും സഹകരിക്കുമെന്ന് ഇന്ത്യ അറിയിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: