Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

‘ബ്രഹ്മം തന്നെ ഞാന്‍’

'തമേവ ഭാന്തമനുഭാതി സര്‍വം തസ്യ ഭാസാ സര്‍വമിദം വിഭാതി' ആത്മാവിന്റെ പ്രകാശമാണ് എല്ലാറ്റിനും, ആ പ്രകാശത്താല്‍ ഇക്കാണുന്നതെല്ലാം പ്രകാശിക്കുന്നു എന്നത് ശ്രുതിക്കനുസരിച്ച യുക്തിയാണ്.

സ്വാമി അഭയാനന്ദbyസ്വാമി അഭയാനന്ദ
Dec 19, 2020, 09:20 am IST
inSamskriti

ശ്ലോകം 280

നാഹം ജീവഃ പരം ബ്രഹ്മേത്യേ-

തദ് വ്യാവൃത്തി പൂര്‍വകം

വാസനാ വേഗതഃ പ്രാപ്ത

സ്വാദ്ധ്യാസാപനയം കുരു

ഞാന്‍ ജീവനല്ല പരബ്രഹ്മമാകുന്നു എന്ന ഭാവന നിലനിര്‍ത്തി അനാത്മ വസ്തുക്കളെയെല്ലാം തള്ളിക്കളഞ്ഞ് വാസനാ വേഗത്താല്‍ വന്നു ചേര്‍ന്ന അദ്ധ്യാസത്തെ നീക്കം ചെയ്യൂ.

ഞാന്‍ പരബ്രഹ്മമാണ് എന്ന ഭാവന നിലനിര്‍ത്താനായാല്‍ ജീവന്‍ എന്ന പരിമിത അവസ്ഥയെ മറികടക്കാനാവും. ശരീരം, മനസ്സ്, ബുദ്ധി എന്നിവയുടെ പരിമിതികളില്‍ ബന്ധിക്കപ്പെട്ടുകിടക്കുകയാണ് ജീവന്‍. പരമാത്മാ സ്വരൂപത്തെ ആ പരിമിതികളൊന്നും ബാധിക്കുകയില്ല. സര്‍വവ്യാപകനും ശാശ്വതസത്യവുമായ പരമാത്മാവാണ് ഞാന്‍. ഈ പരമാത്മാ ഭാവത്തെ നിരന്തരം ഭാവന ചെയ്യണം.

ഇത്തരത്തിലുള്ള ചിന്ത കൊണ്ട് വാസനകള്‍ മൂലമുണ്ടായ നിഷേധരൂപത്തിലുള്ള ചിന്തകളെ ഇല്ലാതാക്കാം. ഞാന്‍ ഈ ശരീരമാണ്, അല്പനായ ജീവനാണ് എന്നൊക്കെ കരുതുന്നത് വാസനകളുടെ ബലം കൊണ്ടാണ്. അവയെ പൂര്‍ണമായും തള്ളിക്കളയണം. പകരം ഞാന്‍ ബ്രഹ്മമാണ് എന്ന ഭാവനയെ ഉറപ്പിക്കണം. ഇതുവഴി തെറ്റിദ്ധാരണകളെ നീക്കി അദ്ധ്യാസത്തെ ഇല്ലാതാക്കണം.

ബ്രഹ്മത്തില്‍ നിന്ന് വേറിട്ടതിനെയൊക്കെ അഥവാ അനാത്മവസ്തുക്കളെയെല്ലാം തള്ളുന്നതാണ് അതദ് വ്യാവൃത്തി. അനാദികാലമായി അനാത്മ വാസനകളുടെ വേഗം കൊണ്ടാണ് അദ്ധ്യാസം ഉണ്ടായിരിക്കുന്നത്. ഇതിനെയാണ് നീക്കേണ്ടത്. ജീവന്‍ ഉപാധികളിലുള്ള അഭിമാനത്തെ വിട്ടാല്‍ പിന്നെ ബ്രഹ്മം തന്നെയായി. താന്‍ ആ ബ്രഹ്മം തന്നെയാണ് എന്ന ബോധത്തെ ഉറപ്പിച്ച് അദ്ധ്യാസമകറ്റണം.

ശ്ലോകം 281

ശ്രുത്യാ യുക്ത്യാ സ്വാനുഭൂത്യാ  

ജ്ഞാത്വാ സാര്‍വാത്മ്യമാത്മനഃ

ക്വചിദാഭാസതഃ പ്രാപ്ത-  

സ്വാദ്ധ്യാസാപനയം കുരു

ശ്രുതി, യുക്തി, അനുഭൂതി എന്നിവ കൊണ്ട് സര്‍വഭൂതാന്തരാത്മാവാണ് ഞാന്‍ എന്നറിഞ്ഞ് സ്വന്തം അദ്ധ്യാസത്തെ അല്പം പോലും ബാക്കി വെയ്‌ക്കാതെ നീക്കണം.

ശ്രുതി, യുക്തി, അനുഭൂതി എന്നീ മൂന്ന് കാര്യങ്ങളാല്‍ ഉറപ്പിച്ചാലേ ഏത് കാര്യവും വേണ്ട പോലെ ആയി എന്ന് പറയുവാനാവൂ.

ശ്രുതി എന്തെന്ന്  ഉപനിഷത്ത് ഗ്രന്ഥങ്ങളുടെ അടിസ്ഥാനത്തില്‍ ഗുരുമുഖത്തില്‍ നിന്ന് അവ കേള്‍ക്കണം പഠിക്കണം. പിന്നെ അതിനനുസരിച്ച് ചിന്തിക്കണം. ആത്മൈവേദം സര്‍വം  ഇക്കാണുന്നതെല്ലാം ആത്മാവാണ് എന്നതുപോലെയുള്ള ശ്രുതി വാക്യങ്ങള്‍.

യുക്ത്യാശ്രവണം ചെയ്തതിനെ യുക്തിയുക്തമായി മനനം ചെയ്ത് ഉറപ്പിക്കണം.

‘തമേവ ഭാന്തമനുഭാതി സര്‍വം തസ്യ ഭാസാ സര്‍വമിദം വിഭാതി’ ആത്മാവിന്റെ പ്രകാശമാണ് എല്ലാറ്റിനും, ആ പ്രകാശത്താല്‍ ഇക്കാണുന്നതെല്ലാം പ്രകാശിക്കുന്നു എന്നത് ശ്രുതിക്കനുസരിച്ച യുക്തിയാണ്.

സ്വാനുഭൂത്യാ ആ അറിവിനെ അവനവന്റെ അനുഭവവും അനുഭൂതിയുമാക്കി മാറ്റണം.

ഇവ മൂന്നിലൂടെയും താന്‍ സര്‍വഭൂതാന്തരാത്മാവെന്ന് സ്വയം ബോധ്യമായി ഒന്നും അവശേഷിക്കാതെ അഹന്താ രൂപമായ അദ്ധ്യാസത്തെ നീക്കം ചെയ്യണം.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Astrology

പുതിയ ജോലികൾ ആരംഭിക്കാൻ അനുകൂലമായ ദിവസമാണ്. കുടുംബത്തിൽ സന്തോഷവും സമാധാനവും നിലനിൽക്കും

Samskriti

പാഞ്ചാലി മേട് _ വിസ്മയമുണർത്തുന്ന പ്രകൃതി ഭംഗിയും ഐതീഹ്യവും കൂടിച്ചേർന്ന പഴമയുടെ സൗന്ദര്യം

Samskriti

‘ഗോവിന്ദാ ഗോപാലാ’ എന്ന് വിളിച്ചുകൊണ്ട് രണ്ട് രാത്രിയും ഒരു പകലും കൊണ്ട് ശിവഭക്തന്മാര്‍ 12 ശിവക്ഷേത്രങ്ങള്‍ ദര്‍ശനം നടത്തുന്ന ചടങ്ങിനെ കുറിച്ചറിയാം

India

സ്റ്റാര്‍ ലിങ്ക് ഇന്ത്യയ്‌ക്ക് വേണ്ടെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞിട്ട് ചൂടാറും മുന്‍പ് സ്റ്റാര്‍ ലിങ്കിന് വേണ്ടി വാദിച്ച് രാഹുല്‍ ഗാന്ധി

Entertainment

തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍ മുതല്‍ ബെത്ലഹേം കുടുംബയൂണിറ്റ് വരെ ചെയ്ത സിനിമകളെല്ലാം ഹിറ്റ്; എന്താണ് ഗിരിഷ് എഡിയുടെ വിജയരഹസ്യം?

പുതിയ വാര്‍ത്തകള്‍

ഈ നാളുകാർ കാക്കയ്‌ക്ക് ചോറ് കൊടുത്താൽ ?

രണ്ടാം ട്വന്റി-20യില്‍ ഇന്ത്യയെ പരാജയപ്പെടുത്തി വെസ്റ്റ് ഇന്‍ഡീസ്

കേരളത്തിന്റെ ബോർഡർ വിട്ട് കഴിഞ്ഞാൽ പൃഥ്വിരാജിനോട് എല്ലാവർക്കും വലിയ സ്നേഹമാണ് ; ഇനിയും അവൻ പാൻ ഇന്ത്യൻ ലെവലിൽ വരും ; മല്ലിക

സിജെപിയുടെ മുഖംമൂടി പൊളിഞ്ഞു, സിജെപി ഞങ്ങളുടെ പ്രസ്ഥാനമെന്ന് ആം ആദ്മി, ഈ രാഷ്‌ട്രീയപാര്‍ട്ടിയുടെ സമരം പൊളിയും അര്‍ണബ് ഗോസ്വാമി

ഇടുക്കിയില്‍ ക്ഷേത്രത്തില്‍ നിന്ന് തിരുവാഭരണങ്ങള്‍ മോഷ്ടിച്ച പൂജാരി അറസ്റ്റില്‍

‘ മുമ്പത്തെപ്പോലെ എന്നിൽ നിന്ന് അതേ സ്നേഹം ആവശ്യപ്പെടരുത് ‘ ; പാറ്റാ പ്രതിഷേധത്തിൽ പങ്കെടുക്കാൻ വരില്ലെന്ന് സോനം വാങ്ചുക്ക്

വാഹനാപകടങ്ങൾക്ക് കാരണമാകുന്ന സുരക്ഷിതമല്ലാത്ത ഡ്രൈവിംഗ് രീതികൾ ചൂണ്ടിക്കാട്ടി ഖത്തർ

ആസൂത്രണബോര്‍ഡിലെ വിവാദമായ പിഎസ്സി പരീക്ഷ: പുതുക്കിയ ലിസ്റ്റില്‍ പരാതിക്കാരന്‍ ശ്യാം കൃഷ്ണന് ഒന്നാം റാങ്ക്, പി എസ് സിയുടെ തട്ടിപ്പ് വെളിവായി

കട കുത്തി തുറന്ന് ഒരു ലക്ഷത്തോളം രൂപയുടെ സാധനങ്ങൾ മോഷ്ടിച്ച രണ്ടുപേർ അറസ്റ്റിൽ

ബംഗാളിൽ മുസ്ലീം ഭൂരിപക്ഷ സീറ്റുകളിൽ വിജയിച്ച് ബിജെപി : പുതുച്ചേരിയിലും എൻഡിഎ സ്ഥാനാർത്ഥിക്ക് വിജയം: ന്യൂനപക്ഷ സമൂഹം ഒപ്പമുണ്ടെന്ന് സുവേന്ദു അധികാരി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.