കൊച്ചി: തെരഞ്ഞെടുപ്പ് ദിവസം വോട്ട് ചെയ്യാന്‍ എത്തിയ ദമ്പതികളെ സിപിഎം-കോണ്‍ഗ്രസ് ഗുണ്ടകള്‍ സംയുക്തമായി ആക്രമിച്ചതില്‍ രൂക്ഷ വിമര്‍ശനവുമായി കിഴക്കമ്പലത്തെ ട്വന്റി20 കൂട്ടായ്മ. പ്രതിഷേധം മറികടന്ന് വോട്ട് ചെയ്ത ദമ്പതികളെ പണം നല്കി അനുമോദിച്ച സമ്മേളനത്തിലാണ് കോണ്‍ഗ്രസിനും സിപിഎമ്മിനുമെതിരെ രൂക്ഷ വിമര്‍ശനം ട്വന്റി20 ചീഫ് കോ ഓര്‍ഡിനേറ്റര്‍ സാബു ജേക്കബ് ഉയര്‍ത്തിയത്. അക്രമത്തിന് ഇരയായവര്‍ക്ക് ഒരു ലക്ഷം രൂപയും ട്വന്റി20 നല്കി.
കിഴക്കമ്പലത്തിന്റെ ധീരപുത്രന്മാരാണ് ഇവരെന്ന് പറഞ്ഞ് സാബു ജേക്കബ് രാഹുല്‍ ഗാന്ധിക്കെതിരെയും വിമര്‍ശനം ഉന്നയിച്ചു. ഡല്‍ഹിയില്‍ നിന്ന് വയനാട്ടില്‍ വന്ന് ഒരുത്തന് മത്സരിച്ചു. ഇവിടെ വയനാട്ടില്‍ നിന്ന് കിഴക്കമ്പലത്ത് വന്ന് താമസിക്കുന്നവര്‍ക്ക് വോട്ട് അവകാശം നിഷേധിച്ച രാഷ്ട്രീയക്കാരെ എന്താണ് പറയേണ്ടത്. ഇവര്‍ക്കെതിരെ പോരാടാന്‍ അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ ട്വിന്റി20 മത്സരിക്കും. ഇങ്ങനെയുള്ള തെമ്മാടികളെ തളച്ചേ പറ്റൂ.’വോട്ടെടുപ്പുദിനത്തില്‍ ഭാര്യ ബ്രിജിത്തയ്ക്കൊപ്പം വോട്ടു ചെയ്യാനെത്തിയ വയനാട് സ്വദേശി പ്രിന്റുവിനെ എല്‍ഡിഎഫ് യുഡിഎഫ് പ്രവര്‍ത്തകര്‍ ആക്രമിച്ചിരുന്നു. കിഴക്കമ്പലം പഞ്ചായത്ത് സെക്രട്ടറി നല്കിയ രേഖകളുമായാണ് പ്രിന്റുവും ബ്രിജിത്തും വോട്ട് ചെയ്യാനെത്തിയത്. എന്നാല്‍ തെരഞ്ഞെടുപ്പ് കമ്മീഷന് അംഗീകരിച്ച തിരിച്ചറിയല്‍ രേഖകള്‍ ഉണ്ടെങ്കില്‍ മാത്രമെ, വോട്ട് ചെയ്യാന്‍ അനുവദിക്കുകയുള്ളുവെന്ന് പറഞ്ഞ് എല്‍ഡിഎഫ് യുഡിഎഫ് പ്രവര്‍ത്തകര്‍ ഇവരെ വളഞ്ഞിട്ട് മര്‍ദ്ദിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: