കൊല്ലം: ഇരട്ടിയോളം സീറ്റ് അധികം നേടി കൊല്ലം ജില്ലയില്‍ എന്‍ഡിഎയുടെ മുന്നേറ്റം. കോര്‍പ്പറേഷനിലെ കുതിപ്പിനൊപ്പം രണ്ട് ഗ്രാമപഞ്ചായത്തുകളില്‍ എന്‍ഡിഎ ഏറ്റവും വലിയ ഒറ്റക്കക്ഷിയുമായി. നെടുവത്തൂര്‍ പഞ്ചായത്തില്‍ ആകെയുള്ള 18 സീറ്റില്‍ ഏഴെണ്ണമാണ് എന്‍ഡിഎ സ്വന്തമാക്കിയത്. എല്‍ഡിഎഫിന് നാലും യുഡിഎഫിന് ആറും സീറ്റുകളാണ് ഇവിടെ. ഒരു സീറ്റില്‍ സ്വതന്ത്രസ്ഥാനാര്‍ത്ഥി വിജയിച്ചു.
ചാത്തന്നൂര്‍ മണ്ഡലത്തിലെ കല്ലുവാതുക്കല്‍ പഞ്ചായത്തില്‍ ഒമ്പത് സീറ്റുകളുമായി എന്‍ഡിഎ ഒന്നാമതെത്തി. യുഡിഎഫ് എട്ടും എല്‍ഡിഎഫ് ആറും സീറ്റുകള്‍ നേടി. ചരിത്രത്തിലാദ്യമായി രണ്ട് ബ്ലോക്ക് പഞ്ചായത്ത് ഡിവിഷനുകളും എന്‍ഡിഎ സ്വന്തമാക്കി. ആറ് ബിജെപി അംഗങ്ങള്‍ തെരഞ്ഞെടുക്കപ്പെട്ട കോര്‍പ്പറേഷനില്‍ 14 ഇടത്ത് രണ്ടാം സ്ഥാനത്തെത്തി.
ജില്ലയില്‍ തെരഞ്ഞെടുപ്പ് നടന്ന 1596 തദ്ദേശ വാര്‍ഡുകളില്‍ 841 വാര്‍ഡുകള്‍ എല്‍ഡിഎഫ് നേടി. ആകെ മത്സര രംഗത്തുണ്ടായിരുന്ന 5717 സ്ഥാനാര്‍ഥികളില്‍ നിന്ന് 1596 ജനപ്രതിനിധികളെയാണ് വോട്ടെടുപ്പിലൂടെ തെരഞ്ഞെടുത്തത്. പന്മന പഞ്ചായത്തിലെ പറമ്പില്‍മുക്ക്, ചോല വാര്‍ഡുകളില്‍ സ്ഥാനാര്‍ഥികളുടെ മരണത്തെ തുടര്‍ന്ന് വോട്ടെടുപ്പ് മാറ്റിവച്ചിരുന്നു. വിജയികളില്‍ 841 പേര് എല്‍ഡിഎഫ്, 515 പേര് യുഡിഎഫ് മുന്നണിയിലുള്ളവരാണ്. എന്‍ഡിഎ സഖ്യത്തിന് 172, മറ്റുള്ളവര്‍ 68 പേരുമാണ് വിജയിച്ചത്.
ഗ്രാമപഞ്ചായത്തുകളില്‍ 1234 വാര്‍ഡുകളില്‍ എല്‍ഡിഎഫ് 587 വാര്‍ഡുകളിലും യുഡിഎഫ് 427 വാര്‍ഡുകളിലും ജയിച്ചപ്പോള്‍ എന്‍ഡിഎ 151, മറ്റുള്ളവര്‍ 67ല്‍ വിജയിച്ചു. ബ്ലോക്ക് പഞ്ചായത്തുകളില്‍ 152 വാര്‍ഡുകളുള്ളതില്‍ 116 സ്ഥലത്തും എല്‍ഡിഎഫ് വിജയിച്ചു. 34 എണ്ണം യുഡിഎഫിനും ലഭിച്ചു. 26 ഡിവിഷനു
കളുള്ള ജില്ലാ പഞ്ചായത്തില്‍ 23 എണ്ണം എല്‍ഡിഎഫ് നേടി, മൂന്നിടത്ത് യുഡിഎഫ് വിജയിച്ചു. 131 മുനിസിപ്പല്‍ വാര്‍ഡുകളില്‍ 76 ഇടത്ത് എല്‍ഡിഎഫും 42ല്‍ യുഡിഎഫും 13 എണ്ണത്തില്‍ എന്‍ഡിഎയും വിജയിച്ചു. കൊല്ലം കോര്‍പ്പറേഷനില്‍ 55 വാര്‍ഡുകളില്‍ 39 എണ്ണം എല്‍ഡിഎഫ് നേടി. യുഡിഎഫ് ഒമ്പതിടത്ത് വിജയിച്ചു
പ്രതികരിക്കാൻ ഇവിടെ എഴുതുക: