കൊല്ലം: ജില്ലയിലെമ്പാടും ഏറ്റുവാങ്ങിയ കനത്ത പരാജയത്തോടെ കോണ്‍ഗ്രസില്‍ പൊട്ടിത്തെറി. ഗ്രാമപഞ്ചായത്തുകളില്‍ കൈവരിച്ച നേരിയ മുന്നേറ്റം ചൂണ്ടിക്കാട്ടി ജില്ലാ നേതൃത്വം പ്രതിരോധത്തിനു ശ്രമിക്കുന്നുണ്ടെങ്കിലും കോര്‍പ്പറേഷനിലെ കനത്ത പരാജയവും വോട്ടുവിഹിതത്തിലെ കുറവും പാര്‍ട്ടിക്കുള്ളില്‍ കലാപം സൃഷ്ടിച്ചിരിക്കുകയാണ്.
അഴിമതിയും സ്വജനപക്ഷപാതവും കൊണ്ട് ജീര്‍ണിച്ച ഇടതുപക്ഷത്തെ കൊല്ലം കോര്‍പ്പറേഷനില്‍ നിന്നും കെട്ടികെട്ടിക്കാനുള്ള സുവര്‍ണാവസരമാണ് കോണ്‍ഗ്രസ് കളഞ്ഞുകുളിച്ചതെന്ന് നേതാക്കള്‍ ആരോപിക്കുന്നു. പാര്‍ട്ടി വിജയിച്ചുവരുന്ന ഡിവിഷനുകളില്‍ പലയിടത്തും മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെട്ടത് വോട്ടുമറിക്കലിന്റെ ഭാഗമാണെന്ന ബിജെപിയുടെ പ്രസ്താവനയും കോണ്‍ഗ്രസ് നേതൃത്വത്തെ കുഴയ്ക്കുന്നുണ്ട്. സ്ഥാനാര്‍ഥിനിര്‍ണയത്തിലെ അപാകത, സാമുദായികമായ ചേരിതിരിവ്, ഗ്രൂപ്പുപോരിന്റെ മുതലെടുപ്പ്, അനര്‍ഹര്‍ക്ക് സീറ്റ് നല്‍കിയത്, മുതിര്‍ന്നവരെ അവഗണിച്ചത് എന്നിവയെല്ലാം കോണ്‍ ഗ്രസിന് തിരിച്ചടിയായിട്ടുണ്ട്. അതിനിടെ മുസ്ലിം സമുദായത്തോടുള്ള അവഗണനയാണ് തെരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചതെന്ന വിമര്‍ശനവുമായി കോണ്‍ഗ്രസ് മൈനോരിറ്റി സെല്‍ ജില്ലാസമിതി രംഗത്തെത്തി. രാഷ്ട്രീയസാഹചര്യം അനുകൂലമായിട്ടും സ്വയം തോല്‍വി ചോദിച്ചുവാങ്ങുകയാണ് നേതൃത്വം ചെയ്തത്.
എ.എ. റഹീമിന്റെ പേരില്‍ ഡിസിസി ഓഫീസില്‍ ഒരുമുറി പോലുമില്ലാത്തതും അവഗണനയ്ക്ക് തെളിവായി ചൂണ്ടിക്കാട്ടിയ അവര്‍ ഉയര്‍ന്ന പദവികള്‍ പങ്കിടുമ്പോള്‍ മുസ്ലിം സമുദായത്തെ ഒഴിവാക്കിയെന്നും ആരോപിച്ചു.
പല ഡിവിഷനുകളിലും ഇറക്കുമതി സ്ഥാനാര്‍ഥികളെയാണ് മത്സരിപ്പിച്ചത്. ഇത് പ്രാദേശിക കോണ്‍ഗ്രസ് നേതാക്കളോടും പ്രവര്‍ത്തകരോടുമുള്ള വെല്ലുവിളിയായി. മണ്ഡലം-ബ്ലോക് പ്രസിഡന്റുമാരായി പലയിടത്തും നണ്ടിയോഗിച്ചത് അതത് പ്രദേശം അറിയുന്നവരോ പ്രദേശവാസികളോ അല്ല. സംഘടനയുടെ ദൗര്‍ബല്യമായി ഇത് ചൂണ്ടിക്കാട്ടിയിട്ടും നേതൃത്വം മെല്ലെപ്പോക്കാണ് വിഷയത്തില്‍ സ്വീകരിച്ചതെന്ന് ഒരുവിഭാഗം തുറന്നടിക്കുന്നു. നിലവിലുള്ള ജില്ലാ നേതാക്കളെ എത്രയും പെട്ടെന്ന് മാറ്റിയില്ലെങ്കില്‍ അസംബ്ലിയില്‍ പരിതാപകരമായ മുന്‍ സ്ഥിതി ആവര്‍ത്തിക്കുമെന്നും കോണ്ഗ്രസിനുകിട്ടേണ്ട സീറ്റുകള്‍ ബിജെപണ്ടി കരസ്ഥമാക്കിയേക്കുമെന്നും അവര്‍ മുന്നറിയിപ്പ് നല്കുന്നു. സമൂഹമാധ്യമങ്ങളില്‍ നേതൃത്വത്തിനെതിരെ ശക്തമായ പ്രതിഷേധവും വികാരവുമാണ് അലയടിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: