തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പ്പറേഷനില്‍ 35 സീറ്റുകള്‍ നേടിയതിനു പുറമെ 32 വാര്‍ഡുകളില്‍ ബിജെപി ഇത്തവണ രണ്ടാമതെത്തി. യുഡിഎഫ് വോട്ടുകള്‍ എല്‍ഡിഎഫിന് കൈമാറിയതാണ് ബിജെപിയുടെ വലിയ രീതിയിലുള്ള മുന്നേറ്റത്തിന് തടസമായത്. നഗരസഭ ഭരണം പിടിക്കാനുള്ള ബിജെപിയുടെ ശ്രമത്തിനെതിരെ ഇടതു, വലതു മുന്നണികള്‍ ഒന്നിച്ചുനില്‍ക്കുന്നതാണ് തലസ്ഥാനത്തും കണ്ടത്. ഈ കൂട്ടുകച്ചവടത്തില്‍ നഷ്ടം സംഭവിച്ചതാകട്ടെ യുഡിഎഫിനും.
34 ഇടത്ത് താമര ചിഹ്നത്തിലും ഒരിടത്ത് ബിജെപി പിന്തുണയുള്ള സ്വതന്ത്ര സ്ഥാനാര്‍ത്ഥിയുമാണ് വിജയിച്ചത്. കഴിഞ്ഞ കാലങ്ങളില്‍ നഗരസഭാ കൗണ്‍സിലില്‍ സ്വീകരിച്ച നയം നഗരസഭ തെരഞ്ഞെടുപ്പിലും കോണ്‍ഗ്രസ് പിന്തുടരുകയായിരുന്നു. ബിജെപിക്ക് ശക്തമായ അടിത്തറയുള്ള പല വാര്‍ഡുകളിലും ഇരു കൂട്ടരും ഒന്നിച്ചു. പരസ്പരം ദുര്‍ബലരായ സ്ഥാനാര്‍ത്ഥികളെ മത്സരിപ്പിച്ചു. തിരുമല, പൊന്നുമംഗലം, ചാല, നെടുങ്കാട,് പാല്‍ക്കുളങ്ങര, കരമന, കരിക്കകം എന്നിവിടങ്ങളില്‍ കോണ്‍ഗ്രസ് ദുര്‍ബല സ്ഥാനാര്‍ത്ഥികളെ നിര്‍ത്തി സിപിഎമ്മിനെ സഹായിച്ചു. എന്നാല്‍, ഈ രഹസ്യ ബാന്ധവത്തെ മറികടന്ന് വിജയിച്ചു കയറാന്‍ ബിജെപിക്ക് സാധിച്ചു. എല്‍ഡിഎഫ്, യുഡിഎഫിന് വോട്ടു മറിച്ച കവടിയാറില്‍ ഒരു വോട്ടിനാണ് ബിജെപി പരാജയപ്പെട്ടത്.
ഇടതിന്റെ കോട്ടയെന്ന് അവകാശപ്പെടുന്ന 30 വാര്‍ഡുകളില്‍ ബിജെപി രണ്ടാമതെത്തി. കാട്ടായിക്കോണം, ശ്രീകാര്യം, ഇടവക്കോട്, ഞാണ്ടൂര്‍ക്കോണം, കിണവൂര്‍, പട്ടം, മുട്ടട, പാതിരപ്പള്ളി, കവടിയാര്‍, കുറവന്‍കോണം, വട്ടിയൂര്‍ക്കാവ്, വലിയശാല, പുഞ്ചക്കരി, പൂങ്കുളം, വെങ്ങാനൂര്‍, അമ്പലത്തറ, കമലേശ്വരം, കളിപ്പാന്‍കുളം, ആറ്റുകാല്‍, മുട്ടത്തറ, ശ്രീവരാഹം, വഞ്ചിയൂര്‍, പെരുന്താന്നി, ചാക്ക, കടകംപള്ളി, അണമുഖം, കുളത്തൂര്‍, ആറ്റിപ്ര, ആറന്നൂര്‍, വഴുതയ്ക്കാട്, കാച്ചാണി, വാഴോട്ടുകോണം എന്നീ വാര്‍ഡുകളിലാണ് രണ്ടാം സ്ഥാനത്തെത്തിയത്.
ബിജെപി രണ്ടാമതെത്തിയ രണ്ടു വാര്‍ഡുകള്‍ ഒഴികെ മുപ്പതുവാര്ഡുകളിലും എല്‍ഡിഎഫാണ് വിജയിച്ചത്. ഇവിടെ യുഡിഎഫിന്റെ വോട്ട് കഴിഞ്ഞ തവണ ലഭിച്ചതില്‍ നിന്നു വളരെ പിന്നിലേക്ക് പോയി. പട്ടം, ഞാണ്ടൂര്‍ക്കോണം, വഴുതക്കാട്, കാച്ചാണി, ചാക്ക എന്നീ വാര്‍ഡുകളില്‍ യുഡിഎഫിന്റെ വോട്ട് പകുതിയായി കുറഞ്ഞു. കഴിഞ്ഞ തവണ യുഡിഎഫിലെ ഘടക കക്ഷിയായ ആര്‍എസ്പി വിജയിച്ച പുഞ്ചക്കരിയും കോണ്‍ഗ്രസ് വിജയിച്ച കിണവൂരും ഇത്തവണ മൂന്നാമതായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: