കല്‍പ്പറ്റ: ബ്ലോക്ക് പഞ്ചായത്തുകളില്‍ എല്‍ഡിഎഫും യുഡിഎഫും രണ്ടു വീതം നേടി. കല്‍പ്പറ്റ, പനമരം എന്നീ ബ്ലോക്കുകളില്‍ യുഡിഎഫും, മാനന്തവാടി, ബത്തേരി എന്നിവിടങ്ങളില്‍ എല്‍ഡിഎഫും ജയിച്ചു. കഴിഞ്ഞ തവണ കല്‍പ്പറ്റ, മാനന്തവാടി, പനമരം, എന്നീ ബ്ലോക്കുകളില്‍യുഡിഎഫ് ജയിച്ചിരുന്നു.
എന്നാല്‍ ഇത്തവണ മാനന്തവാടി ഇവരെ കൈവിട്ടു. കല്‍പ്പറ്റ നഗരസഭയില്‍ 14 വാര്‍ഡുകളില്‍ ഒമ്പത് സീറ്റ് യുഡിഎഫിനും അഞ്ചു സീറ്റ് എല്‍ഡിഎഫിന് ലഭിച്ചു. പനമരം 14 സീറ്റില്‍ പത്തെണ്ണം യുഡിഎഫും നാലെണ്ണം എല്‍ഡിഎഫ് നേടി. മാനന്തവാടിയില്‍ 13 സീറ്റുകളില്‍ യുഡിഎഫ് ആറും എല്‍ഡിഎഫ് ഏഴും സീറ്റുകള്‍ വീതം നേടി. ബത്തേരിയില്‍ 13 സീറ്റുകളില്‍ യുഡിഎഫ് ആറ് എല്‍ഡിഎഫ് 7 എന്നിങ്ങനെയാണ് സീറ്റ് നില.
കല്‍പ്പറ്റ ബ്ലോക്കില്‍ പടിഞ്ഞാറത്തറ, കോട്ടത്തറ, മടക്കിമല, മുട്ടില്‍, തൃക്കൈപ്പറ്റ, മൂപ്പൈനാട്, അരപ്പറ്റ, മേപ്പാടി, പൊഴുതന എന്നീ സ്ഥലങ്ങളാണ് യുഡിഎഫിന് കിട്ടിയത്. വൈത്തിരി, ചാരിറ്റി, ചൂരല്‍മല, വെങ്ങപ്പള്ളി എന്നിവ എല്‍ഡിഎഫ് നേടി. മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പേരിയ, വാളാട്, തലപ്പുഴ, തരുവണ, കട്ടയാട്, തേറ്റമല എന്നിവിടങ്ങളിലാണ് യുഡിഎഫ് വിജയം കൊയ്തത്. കാട്ടിക്കുളം, തിരുനെല്ലി, തോണിച്ചാല്‍, പള്ളിക്കല്‍, കല്ലോടി, വെള്ളമുണ്ട, തൊണ്ടര്‍നാട് എന്നിവിടങ്ങളില്‍ എല്‍ഡിഎഫ് വിജയിച്ചു. പനമരത്ത് അച്ചുകുന്ന്, ആനപ്പാറ, പാടിച്ചിറ, മുള്ളന്‍കൊല്ലി. പുല്‍പ്പള്ളി. കേണിച്ചിറ, നടവയല്‍ എന്നിവിടങ്ങളില്‍ വിജയം നേടി.
പാക്കം, ഇരുളം, വാകേരി എന്നിവിടങ്ങളില്‍ മാത്രമാണ് എല്‍ഡിഎഫിന് വിജയിക്കാനായത്. ബത്തേരി ബ്ലോക്കില്‍ മീനങ്ങാടി, കൊളഗപ്പാറ, അമ്പുകുത്തി, ചുള്ളിയോട്, അമ്പലവയല്‍, കുമ്പളേരി, കൃഷ്ണഗിരി എന്നിവിടങ്ങളില്‍ എല്‍ഡിഎഫ് വിജയിച്ചു. നമ്പിക്കൊല്ലി, കല്ലൂര്‍, മുത്തങ്ങ, ചീരാല്‍, കൊയിലാണ്ടി, തോമാട്ടുചാല്‍ എന്നിവിടങ്ങളില്‍ യുഡിഎഫ് വിജയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: