കൊച്ചി : നഗരത്തിലെ ഷോപ്പിംഗ് മാളില്‍വെച്ച് യുവാക്കള്‍ അപമാനിക്കാന്‍ ശ്രമിച്ചതായി യുവനടിയുടെ വെളിപ്പെടുത്തല്‍. തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് നടി വെളിപ്പെടുത്തല്‍ നടത്തിയത്. രണ്ട് യുവാക്കള്‍ മോശമായി പെരുമാറിയതായി നടി പറയുന്നു.
കുടുംബത്തോടൊപ്പം ഷോപ്പിംഗിനായി നഗരത്തിലെ പ്രമുഖ ഷോപ്പിംഗ് മാളില്‍ എത്തിയപ്പോഴായിരുന്നു നടിയെ അപമാനിക്കാന്‍ ശ്രമം നടന്നത്. ശരീരത്തില്‍ സ്പര്‍ശിച്ച ശേഷം യുവാക്കള്‍ ഏറെ നേരം പിന്തുടര്ന്നതായി നടി പറയുന്നു. ഇതു സംബന്ധിച്ച് പോലീസില്‍ പരാതി നല്കാന് ഇല്ല. ഇത്തരക്കാരെ മുഖത്തടിക്കുകയാണ് വേണ്ടതെന്നും നടി ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ കുറിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: