ആറ്റിങ്ങല്‍: കഴിഞ്ഞ തവണ ഒരു സീറ്റില്‍ വിജയിച്ച ബിജെപി വക്കം പഞ്ചായത്തില്‍ ഇത്തവണ അഞ്ച് സീറ്റുകള്‍ നേടി. മൊത്തം പതിനാല് വാര്‍ഡുകളില്‍ സിപിഎം രണ്ട് സീറ്റുകളും കോണ്‍ഗ്രസ് ഏഴ് സീറ്റുകളും ബിജെപി അഞ്ച് സീറ്റുകളും നേടി. ഇടതുപക്ഷത്തിന്റെ കരുത്തുറ്റ കോട്ടയായ വക്കം ബിജെപിക്ക് നല്കിയ മുന്നേറ്റം ഏവരെയും അത്ഭുതപ്പെടുത്തുന്നു. മറ്റു വാര്‍ഡുകളില്‍ ബിജെപി നടത്തിയ മുന്നേറ്റം കോണ്‍ഗ്രസിന് അനുകൂലമായതായാണ് വിലയിരുത്തല്‍. പല വാര്‍ഡുകളിലും തുച്ഛമായ വോട്ടുകള്‍ക്കാണ് ബിജെപിക്ക് നഷ്ടപ്പെട്ടത്. ഇതോടെ സിപിഎമ്മിന്റെ വക്കം പഞ്ചായത്തിലെ തുടര്‍ച്ചയായ ഭരണത്തിന് വിരാമമായി. വാര്‍ഡ് 4 ല്‍ നിഷാ മോനി, വാര്‍ഡ് 5 ല്‍ ലാലി. വാര്‍ഡ് 6 ല്‍ ജൂലി, വാര്‍ഡ് 8 ല്‍ സിന്ധു, വാര്‍ഡ് 11 ല്‍ ശാന്തമ്മ, എന്നിവരാണ് വിജയിച്ച ബിജെപി സ്ഥാനാര്‍ഥികള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: