തിരുവനന്തപുരം: കോര്‍പ്പേറേഷനില്‍ സിപിഎമ്മിന് വീണ്ടു തിരിച്ചടി. മേയര്‍ കെ. ശ്രീകുമാര്‍ കരിക്കകം വാര്‍ഡില്‍ തോറ്റു. 116 വോട്ടിനാണ് ബിജെപി സ്ഥാനാര്‍ത്ഥി ഡി.ജെ. കുമാരന് ശ്രീകുമാറിനെ തോല്‍പ്പിച്ചത്. നേരത്തേ, എല്‍ഡിഎഫ് മേയര്‍ സ്ഥാനാര്‍ത്ഥി ഒ.ജി. ഒലീനയും തോറ്റിരുന്നു. എകെജി സെന്റര്‍ കൂടി സ്ഥിതി ചെയ്യുന്ന കുന്നുകുഴി വാര്‍ഡില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി മേരി പുഷ്പമാണ് വിജയിച്ചത്. കോര്‍പ്പറേഷനില്‍ എല്‍ഡിഎഫ് നേരിയ മുന്നേറ്റം നടത്തുന്നുണ്ടെങ്കിലും നിലവിലെ മേയറുടേയും മേയര്‍ സ്ഥാനാര്‍ത്ഥിയുടെയും തോല്‍വി സിപിഎമ്മിന് കനത്ത തിരിച്ചടിയായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: