കൊല്‍ക്കത്ത: ബംഗാളിന്റെ ചുമതലയുള്ള ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി കൈലാഷ് വിജയ്വര്ഗിയയുടെ സുരക്ഷ വര്‍ധിപ്പിച്ചു. ഈ മാസം പത്തിന് വിജയ്വര്ഗിയയുടെ വാഹനത്തിന് നേരെ ആക്രമണമുണ്ടായ പശ്ചാത്തലത്തിലാണിത്. പുതിയ സുരക്ഷാ സംവിധാനമനുസരിച്ച് ബുള്ളറ്റ് പ്രൂഫ് വാഹനം നല്‍കും. നിലവില്‍ ഇസഡ് സെക്യൂരിറ്റിയാണ് വിജയവര്ഗിയയ്ക്കുള്ളത്. നേരത്തെ ദേശീയ അധ്യക്ഷന്‍ ജെ.പി. നദ്ദക്കൊപ്പം ഡയമണ്ട് ഹാര്‍ബറില്‍ പാര്‍ട്ടി പ്രവര്‍ത്തകരെ കാണാന്‍ പോകുന്നതിനിടെയാണ് വിജയ്വര്ഗിയയയുടെ വാഹനത്തിന് നേരെ ആക്രമണമുണ്ടായത്. ആക്രമണത്തില്‍ കാറിന്റെ ചില്ല് തകര്‍ന്നിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: