തൃശൂര്‍: ജില്ലയില്‍ തദ്ദേശ തെരഞ്ഞെടുപ്പിന്റെ ഫലം നാളെ അറിയാനിരിക്കെ വോട്ട് ചോര്‍ച്ച വിവാദം കോണ്‍ഗ്രസിലും സിപിഎമ്മിലും പുകയുന്നു. വോട്ടെണ്ണല്‍ നാളെ രാവിലെ എട്ട് മണിയോടെ ആരംഭിക്കും. ആദ്യഫലങ്ങള്‍ പത്ത് മണിയോടെ പുറത്ത് വരുമെന്നാണ് കരുതുന്നത്. ഉച്ചയോടെ മിക്കവാറും ഫലങ്ങള്‍ അറിയാനാകും. ഫലം പുറത്തുവരും മുന്‍പ് തന്നെ വോട്ട് മറിക്കല്‍ വിവാദം യുഡിഎഫിലും എല്‍ഡിഎഫിലും വന്‍ ചര്‍ച്ചക്ക് കളമൊരുക്കിക്കഴിഞ്ഞു.ഇടത് മുന്നണിയിലാണ് വോട്ട് ചോര്‍ച്ച പൊട്ടിത്തെറി സൃഷ്ടിക്കുക. ജില്ലയില്‍ പലയിടത്തും സിപിഎം വോട്ടുകള്‍ ഇടത് മുന്നണി സ്ഥാനാര്‍ത്ഥികള്‍ക്ക് ലഭിച്ചില്ലെന്ന പരാതിയാണ് ഉയരുന്നത്.
കോര്‍പ്പറേഷനില്‍ പലയിടത്തും സിപിഎം വോട്ട് മറിച്ചെന്ന പരാതിയുണ്ട്. എന്‍ഡിഎക്ക് വിജയസാധ്യതയുള്ള ഡിവിഷനുകളിലും സിപിഐ ഉള്‍പ്പെടെ ഘടകക്ഷികള്‍ മത്സരിക്കുന്ന ഡിവിഷനുകളിലും വോട്ട് യുഡിഎഫിന് നല്‍കിയതായാണ് ആരോപണമുയരുന്നത്. പൂങ്കുന്നം ,കുട്ടന്‍കുളങ്ങര, തേക്കിന്‍കാട് ഡിവിഷനുകളില്‍ സപിഎം വോട്ടുകള്‍ യുഡിഎഫിന് നല്‍കിയെന്ന് പാര്‍ട്ടി പ്രവര്‍ത്തകര്‍ തന്നെ പറയുന്നു. മുന്‍ ഡെപ്യൂട്ടി മേയര്‍ സിപിഐയിലെ ബീന മുരളിക്കെതിരെയും സിപിഎം വോട്ടുകള്‍ യുഡിഎഫിന് നല്കി.
പകരമായി സിപിഎം മത്സരിക്കുന്ന ചില സീറ്റുകളില്‍ കോണ്‍ഗ്രസ് അവരെ സഹായിച്ചിട്ടുണ്ട. എല്‍ഡിഎഫ് ഘടകകക്ഷികള്‍ മത്സരിച്ച ഡിവിഷനുകളില്‍ സിപിഎം നേതൃത്വം വേണ്ടത്ര താത്പര്യം കാട്ടിയില്ല എന്ന ആരോപണവും ശക്തമാണ്. വോട്ടെണ്ണല്‍ കഴിയുന്നതോടെ വോട്ട് മറിക്കല്‍ സംബന്ധിച്ച്് കൂടുതല്‍ വ്യക്തത വരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: