മാനന്തവാടി: മാനന്തവാടി മുനിസിപ്പാലിറ്റിക്ക് കീഴില്‍ ക്ലബ് കുന്നിലുള്ള ടൗണ്‍ ഹാള്‍ അടച്ച് പൂട്ടിയിട്ട് ഒരു വര്‍ഷത്തോളമായി. ഇത് മൂലം വാടക ഇനത്തില്‍ ലഭിക്കുമായിരുന്ന ലക്ഷങ്ങളാണ് മുനിസിപ്പാലിറ്റി ഭരണസമിതിയുടെയും അധികൃതരുടെയും അനാസ്ഥകാരണം നഷ്ടമാക്കിയത്. അപകടാവസ്ഥയിലുള്ള ടൗണ്‍ ഹാള്‍ ചില നിബന്ധനകളോടെ നേരത്തേ വാടകക്ക് നല്‍കിയിരുന്നു. എന്നാല്‍ അറ്റകുറ്റ പ്രവൃത്തികള്‍ ഒന്നും നടത്താതെ ടൗണ്‍ ഹാള്‍ വാടകക്ക് നല്‍കുക മാത്രം ചെയ്തതിനാല്‍ അപകടവസ്ഥയിലായിരുന്ന ടൗണ്‍ ഹാള്‍ പൂര്‍ണ്ണമായും അപകടാവസ്ഥയിലാവുകയും അടച്ച് പൂട്ടാന്‍ ഇടയാക്കുകയും ചെയ്തു.
പുതിയ ടൗണ്‍ ഹാള്‍ നിര്‍മ്മിക്കാനുള്ള ഒരു നടപടിയും സ്വീകരിച്ചുമില്ല. നേരത്തേ ടൗണ്‍ ഹാളിന്റെ ഇപ്പോഴത്തെ സ്ഥിതി കണ്ട് ബോധ്യപ്പെട്ടിട്ടുണ്ടെന്നും പ്രധാന ഹാളിനോട് ചേര്‍ന്നുള്ള അപകടാവസ്ഥയിലുള്ള ഹാള്‍ ഉപയോഗിക്കില്ലെന്നും, അവിടെ ആരെയുംപ്രവേശിപ്പിക്കില്ലെന്നും ഉള്ള സത്യവാങ്ങ്മൂലം എഴുതി നല്കിയാല് മാത്രമേ ടൗണ്‍ ഹാള്‍ വാടകക്ക് നല്കിയിരുന്നുള്ളൂ. ചെറിയ വാടകക്ക് ലഭിച്ചിരുന്ന ടൗണ്‍ ഹാള്‍ അടച്ച് പൂട്ടിയതോടെ സാധരണക്കാര്‍ അടക്കമുള്ളവര്‍ ഹാള്‍ ആവശ്യത്തിന് ഭീമമായ തുക നല്‍കേണ്ട സ്ഥിതിയാണുള്ളത്.
തുടക്കത്തില്‍ ഏഴായിരം രൂപയായിരുന്നു ഹാളിന്റെ വാടക. ഹാളും അതിനോട് ചേര്‍ന്ന് ഭക്ഷണം പാകം ചെയ്യാനും, വിളമ്പി നല്‍കാനുമുള്ള സൗകര്യം ഉണ്ടായിരുന്നു. പിന്നീട് ഭക്ഷണം പാകം ചെയ്യുന്ന ഹാളിനോട് ചേര്‍ന്നുള്ള ഭാഗം താഴ്ന്ന് പോവുകയും അപകടാവസ്ഥയിലുമാവുകയുമായിരുന്നു. പിന്നീട് ഭക്ഷണം പാകം ചെയ്യില്ലെന്നും ഭക്ഷണം വിളമ്പി നല്കുന്ന ഹാളില്‍ പ്രവേശിക്കില്ലെന്നുമുള്ള ഉറപ്പില്‍ ടൗണ്‍ഹാള്‍ വാടകക്ക് നല്‍കുകയായിരുന്നു.
ടൗണ്‍ ഹാളില്‍ കുഴല്‍ കിണറും വാട്ടര്‍ അതോറിറ്റി കണക്ഷനുമുണ്ടെങ്കിലും രണ്ട് വര്‍ഷത്തോളമായി വെള്ളം ലഭ്യമാാക്കിയിരുന്നില്ല. കമ്യൂണിറ്റി ഹാള്‍ വാടകക്ക് എടുക്കുന്നവര്‍ക്ക് വെള്ളം ആവശ്യമുണ്ടെങ്കില്‍ അവര്‍ പുറത്ത് നിന്നുംടാങ്കറില് വെള്ളമെത്തിക്കണമായിരുന്നു. വൈദ്യുതി പേരിന് മാത്രമാണ് ഹാളിലുണ്ടായിരുന്നത്. ഇതിന്റെ ഒന്നും അറ്റകുറ്റ പ്രവര്‍ത്തികള്‍ ഒന്നും നടത്താതെ ടൗണ്‍ ഹാള്‍ രണ്ട് വര്‍ഷത്തോളം വാടകക്ക് നല്‍കുകയും ചെയ്തു. പിന്നീട് ടൗണ്‍ ഹാള്‍ അടച്ച് പൂട്ടുകയും ചെയ്തു. നേരത്തേ അപകടാവസ്ഥയിലുള്ള കമ്യൂണിറ്റി ഹാള്‍ പൊളിച്ച് മാറ്റാനും പുതിയ കല്ല്യാണമണ്ഡപം നിര്‍മ്മിക്കാനും 2011, 2015ലെ മാനന്തവാടിമുന് ഗ്രാമപഞ്ചായത്ത് ഭരണസമിതി തീരുമാനിച്ചിരുന്നു. എന്നാല്‍ പിന്നീട് ഗ്രാമപഞ്ചായത്ത് മുനിസിപ്പാലിറ്റിയായി ഉയര്‍ത്തപ്പെടുകയും ചെയ്തു. എന്നാല്‍ പിന്നീട് വന്ന മുനിസിപ്പാലിറ്റി ഭരണ സമിതി കമ്യൂണിറ്റി ഹാള്‍ പുനര്‍നിര്‍മ്മിക്കുന്നത് സംബന്ധിച്ച് യാതൊരു നടപടിയും സ്വീകരിച്ചില്ല. കമ്യൂണിറ്റി ഹാള്‍ നിലകൊള്ളുന്ന ഭൂമി സംബന്ധിച്ച് ഹൈക്കോടതിയില്‍ കേസ്സ്നിലവിലുള്ളതിനാല് പിന്നീട് നടപടി ഒന്നുമുണ്ടായില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: