മുംബൈ: റിപ്പബ്ലിക് ടിവി സിഇഒ വികാസ് ഖഞ്ചന്ദാനിയെ മുംബൈ പോലീസ് അറസ്റ്റ് ചെയ്ത നടപടി ഞെട്ടിക്കുന്നതാണെന്ന് ട്വന്റിഫോര്‍ ചീഫ് എഡിറ്റര്‍ ആര് ശ്രീകണ്ഠന് നായര്‍. ഇപ്പോള്‍ നടക്കുന്നത് മഹാരാഷ്ട്ര പോലീസിന്റെ പ്രതികാര നടപടിയാണ്. മാധ്യമ സ്വാതന്ത്ര്യം സംരക്ഷിക്കുന്നതിന് ശിവസേന സര്‍ക്കാര്‍ നടപടികള്‍ കൈകൊള്ളണമെന്നും പോലീസിനെ സര്‍ക്കാര്‍ നിയന്ത്രിക്കണമെന്നും അദേഹം പറഞ്ഞു..
ടിആര്‍പി കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള അര്‍ണബിന്റെ ഹര്‍ജി ബോംബെ ഹൈക്കോടതി പരിഗണിക്കാനിരിക്കെയാണ് വികാസിന്റെ അറസ്റ്റ്. വികാസിനെ നേരത്തെ അഞ്ച് ദിവസത്തോളം പോലീസ് ചോദ്യം ചെയ്തിരുന്നു. ഒക്ടോബര്‍ ആറിനാണ് ടിആര്‍പി തട്ടിപ്പ് കേസില്‍ മുംബൈ പോലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തത്.
ഹന്‍സ റിസേര്‍ച്ച് കമ്പനിയുടെ പ്രതിനിധിയായ നിതിന്‍ ദിയോകറാണ് റിപ്പബ്ലിക് ടിവിക്കെതിരെ പരാതി നല്‍കിയത്. ബാര്കിന് വേണ്ടി റേറ്റിങ് ബോക്സുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യുന്നത് ഹന്‍സ റിസേര്‍ച്ച് എന്ന കമ്പനിയാണ്. മുന്‍ ജീവനക്കാരുടെ സഹായത്തോടെ ചില ചാനലുകള്‍ ബോക്സുകളില്‍ കൃത്രിമം നടത്തുന്നുവെന്നാണ് ഹന്‍സ പരാതി നല്‍കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: