തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിന്റെ മുന്നാംഘട്ടമായി വടക്കന്‍ കേരളത്തിലെ നാലു ജില്ലകളില്‍ നടക്കുന്ന വോട്ടെടുപ്പില്‍ ഉച്ചവരെ 50 ശതമാനത്തിലധികം പോളിംഗ്. വോട്ടെടുപ്പ് തുടങ്ങിയ രാവിലെ ഏഴുമണിക്ക് തന്നെ പല പോളിംഗ് ബൂത്തുകള്‍ക്കു മുന്നിലും നീണ്ടനിര രൂപപ്പെട്ടു. മലപ്പുറം ജില്ലയിലാണ് ഉച്ചവരെ ഏറ്റവുമധികം പോളിംഗ് ശതമാനം രേഖപ്പെടുത്തിയത്. ഉച്ചയ്‌ക്ക് ഒന്നേകാല്‍ വരെ ലഭിച്ച കണക്കുകള്‍ അനുസരിച്ച് മലപ്പുറം 53.26%, കോഴിക്കോട് 52.7%, കണ്ണൂര്‍ 53.24%, കാസര്‍കോട് 52.45% എന്നിങ്ങനെയാണ് പോളിംഗ്.
കണ്ണൂര്‍ ജില്ലയിലെ ആന്തൂരിലാണ് നഗരസഭകളിലെ ഏറ്റവും ഉയര്‍ന്ന പോളിംഗ്. മലപ്പുറം ജില്ലയിലെ ഗ്രാമീണ, തീരദേശ ജില്ലകളില്‍ രാവിലെ മുതല്‍ ഉയര്‍ന്ന പോളിംഗ് രേഖപ്പെടുത്തി. കോഴിക്കോട് കണ്ണൂര്‍ കോര്‍പറേഷനുകളില്‍ മറ്റ് സ്ഥലങ്ങളെ അപേക്ഷിച്ച് പോളിംഗ് കുറഞ്ഞു. മലപ്പുറത്ത് രണ്ടിടത്ത് സംഘര്‍ഷമുണ്ടായെങ്കിലും പൊലീസ് ഇടപെട്ട് പരിഹരിച്ചു. 25 ഇടങ്ങളില്‍ തുടക്കത്തില്‍ വോട്ടിംഗ് യന്ത്രണങ്ങള്‍ തകരാറിലായെങ്കിലും പിന്നീട് പരിഹരിച്ചു.
ബേപ്പൂരില്‍ വോട്ട് ചെയ്തിറങ്ങിയ സ്ത്രീ കുഴഞ്ഞുവീണു മരിച്ചു. നഗര മേഖലകളില്‍ പോളിംഗ് കുറഞ്ഞുവെങ്കിലും ഗ്രാമീണ പ്രദേങ്ങളില്‍ കനത്ത പൊളിംഗാണ് ഉച്ചവരെ രേഖപ്പെടുത്തിയത്. കോഴിക്കോട് കോര്‍പറേഷന്‍, കോഴിക്കോട് ജില്ലയിലെ പയ്യോളി പോലുള്ള നഗരസഭകള്‍, കണ്ണൂര്‍ കോര്‍പറേഷന്‍ തുടങ്ങിയ ഇടങ്ങളില്‍ അഞ്ചു മണിക്കൂര്‍ പിന്നിട്ടപ്പോള്‍ പോളിംഗ് നാല്‍പത് ശതമാനത്തിന് താഴെവരെയേ എത്തിയുള്ളൂ. ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ കോഴിക്കോട് മൊടക്കല്ലൂർ എയുപി സ്കൂളിൽ വോട്ട് രേഖപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: