തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിന് അനുകൂലമായി പുറത്തുവന്ന സ്വപ്നയുടെ ശബ്ദസന്ദേശം പോലീസിന്റെ തിരക്കഥ അനുസരിച്ച്. മുഖ്യമന്ത്രിക്കെതിരേ മൊഴി നല്കാന് സമ്മര്‍ദ്ദമുണ്ടെന്ന ശബ്ദസന്ദേശം തന്റേത് തന്നെയാണ് സ്വര്‍ണ്ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ് സമ്മതിച്ചു. കസ്റ്റംസ് ചോദ്യം ചെയ്യുന്നതിനിടെയാണ് സ്വപ്ന ഇക്കാര്യം വെളിപ്പെടുത്തിയത്. ഈ നീക്കത്തിന് പിന്നില്‍ പോലീസിലെ ചിലരാണെന്നും സ്വപ്ന ചോദ്യം ചെയ്യലിനിടെ വെളിപ്പെടുത്തിയിട്ടുണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. അതേ സമയം സംസ്ഥാന സ്പെഷ്യല്‍ ബ്രാഞ്ചിലെ ഒരു ഉദ്യോഗസ്ഥനാണ് ഇതിനെല്ലാം നേതൃത്വം നല്‍കിയിട്ടുള്ളതെന്നാണ് കേന്ദ്ര ഏജന്‍സികള്‍ക്ക് ലഭിച്ചിട്ടുള്ള വിവരം.
ഇഡി കസ്റ്റഡിയിലായിരിക്കെ, 5 വനിതാ പൊലീസുകാരെ സുരക്ഷാ ഡ്യൂട്ടിക്ക് നിയോഗിച്ചിരുന്നു. ഇവരിലൊരാള്‍ സ്പെഷല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥനെ ഫോണില്‍ വിളിക്കുകയും തുടര്‍ന്നു ഫോണ്‍ സ്വപ്നയ്ക്കു കൈമാറുകയും ചെയ്തെന്നാണ് വിവരം.
അതേസമയം താന്‍ ഫോണില്‍ സംസാരിച്ചപ്പോള്‍ മറുവശത്ത് ആരാണ് ഉണ്ടായിരുന്നതെന്ന് അറിയില്ലായിരുന്നുവെന്ന് സ്വപ്ന പറയുന്നു. ഫോണില്‍ താന്‍ പറയേണ്ട കാര്യങ്ങളെല്ലാം മുന്‍കൂട്ടി പറഞ്ഞു തന്നിരുന്നതായും സ്പെഷ്യല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥന് തങ്ങളുടെ സംഭാഷണം റെക്കോര്‍ഡ് ചെയ്യുകയായിരുന്നുവെന്നുമാണ് സ്വപ്ന വ്യക്തമാക്കിയിട്ടുള്ളത്. ഒരു ഓണ്‍ലൈന്‍ മാധ്യമമാണ് ശബ്ദസന്ദേശം ആദ്യം പുറത്തുവിട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: