കൊച്ചി: ഉത്തര്‍പ്രദേശിലെ ഹാഥ്രസില്‍ വര്‍ഗീയ കലാപമുണ്ടാക്കാന്‍ പദ്ധതിയിട്ടത് പോപ്പുലര്‍ ഫ്രണ്ടെന്ന് കൂടുതല്‍ തെളിഞ്ഞു. വിദേശത്ത് നിന്ന് ധനസഹായത്തോടെ മലയാളികളായ പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ- കാമ്പസ് ഫ്രണ്ട് പ്രവര്‍ത്തകര്‍ വഴിയായിരുന്നു ആസൂത്രണം. മാധ്യമപ്രവര്‍ത്തകനായിരുന്ന സിദ്ദിഖ് കാപ്പനുള്‍പ്പെടെ നടപ്പാക്കാന്‍ ശ്രമിച്ച രാജ്യദ്രോഹ പ്രവര്‍ത്തനത്തിന് ചുക്കാന്‍ പിടിച്ച കൊല്ലം അഞ്ചല്‍ സ്വദേശി കെ.എ. റൗഫിനെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് കസ്റ്റഡിയില്‍ വാങ്ങി. ഇന്നലെ സാമ്പത്തിക കുറ്റങ്ങള്‍ വിചാരണ ചെയ്യുന്ന പ്രതേ്യക കോടതി അവധിയായിരുന്നതിനാല്‍ മജിസ്ട്രേറ്റിന്റെ വീട്ടില്‍ ഹാജരാക്കിയാണ് റിമാന്‍ഡ് ചെയ്തത്. 14 ദിവസത്തേക്കാണ് റിമാന്‍ഡ്.
റൗഫിനെ ചോദ്യം ചെയ്തതില്‍ നിന്ന് അമ്പരപ്പിക്കുന്ന വിവരങ്ങളാണ് ലഭിച്ചതെന്ന് ഇ ഡി റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ വിശദീകരിക്കുന്നു. കേരളത്തില്‍ 2013 ല്‍ നടത്തിയ ഭീകരപ്രവര്‍ത്തന പരിശീലനം മുതല്‍ ഹാഥ്രസിലെ വര്‍ഗീയ കലാപാസൂത്രണം വരെയുള്ള വിവരങ്ങള്‍ ഇ ഡി ശേഖരിച്ചു. പിഎഫ്ഐയുടെ വിദ്യാര്‍ത്ഥി സംഘടനയായ കാമ്പസ് ഫ്രണ്ട് വഴി (സിഎഫ്ഐ)യാണ് ഹാഥ്രസ് കലാപത്തിന് പദ്ധതിയിട്ടത്.
കാമ്പസ് ഫ്രണ്ടിന്റെ ദേശീയ ജനറല്‍ സെക്രട്ടറിയാണ് കെ.എ. റൗഫ്. ഇയാള്‍ വഴിയാണ് വിദേശത്തുനിന്നുള്‍പ്പെടെ സാമ്പത്തിക ഇടപാടുകള്‍ നടത്തുന്നത്. റൗഫിന് മൂന്ന് ബാങ്ക് അക്കൗണ്ടുകളുണ്ട്. ഇതില്‍ ഐസിഐസിഐ ബാങ്ക് അക്കൗണ്ട് വഴി 1.35 കോടി രൂപ 2018-2020 കാലത്ത് ഇടപാട് നടത്തിയിട്ടുണ്ട്. 29 ലക്ഷത്തിലേറെ (29,18,511)രൂപ ഈ വര്‍ഷം ഏപ്രില്‍ ജൂണ്‍ കാലത്തിനിടെ വിദേശത്തു നിന്നുവന്നു. നൗഫല്‍ ഷെരീഫ്, റമീസ് അലി പ്രഭാത് എന്നിവരുടെ ഒമാനിലെ അക്കൗണ്ടണ്ടില്‍നിന്നാണ് പണം വന്നത്. ഈ ബാങ്കിടപാടിന് വിശദീകരണം നല്‍കിയിരിക്കുന്നത് എഫ്എടിഎഫ് പ്രവര്‍ത്തകര്‍ക്കുള്ള ഹോട്ടല്‍ ബില്‍ കൊടുക്കാനെന്നാണ്. എഫ്എടിഎഫ് ആകട്ടെ പാരീസ് ആസ്ഥാനമായി, കള്ളപ്പണം, ഭീകരപ്രവര്‍ത്തനത്തിന് സഹായം തുടങ്ങിയവയ്ക്കെതിരെ പ്രവര്‍ത്തിക്കുന്ന സംഘടനയാണ്. എന്നാല്‍ ഹോട്ടല്‍ ബില്‍ നല്കാന് ഇത്ര വലിയ തുക കൊടുത്തു എന്നു പറയുന്ന കാലത്ത്, കൊവിഡ് മൂലം ഒരു ഹോട്ടലും പ്രവര്‍ത്തിക്കാത്ത സമയവുമാണ്.
ഫെഡറല്‍ ബാങ്ക് വഴി 2019-20 കാലത്ത് 67 ലക്ഷം രൂപയും 2020 മെയ് മുതല്‍ ഒക്ടോബര്‍ വരെയുള്ള കാലത്ത് വിദേശത്തുനിന്നു മാത്രം 19.7 ലക്ഷം രൂപയും വിനിമയം ചെയ്തിട്ടുണ്ട്. 16 ലക്ഷം രൂപ ഈ അക്കൗണ്ടില്‍ പണമായി നിക്ഷേപിച്ചിട്ടുണ്ട്. ആക്സിസ് ബാങ്ക് വഴി 2020-ല്‍ 20 ലക്ഷം രൂപയും ഇടപാട് നടത്തി. സിഎഫ്ഐക്ക് ബാങ്ക് അക്കൗണ്ടില്ല, പണമിടപാട് റൗഫ് വഴിയാണ്. ഇയാള്‍ സ്ഥലവും വാഹനങ്ങളും വാങ്ങിയിരുന്നതായും ഇ ഡി കണ്ടെണ്ടത്തിയിട്ടുണ്ടണ്ട്.
റൗഫാണ് നാലംഗ സംഘത്തെ പണം നല്കി ഹാഥ്രസിലേക്കയച്ചത്. മസൂദ് അഹമ്മദെന്നയാളിനെ 2500 രൂപ അയാളുടെ ബാങ്ക് അക്കൗണ്ടില്‍ നിക്ഷേപിച്ച്, ഹാഥ്രസില്‍ പരിപാടി സംഘടിപ്പിക്കാന്‍ നിര്‍ദ്ദേശിച്ച് അയയ്ക്കുകയായിരുന്നു. യുപിക്കാരനായ അതിഖുര്‍ റഹ്മാനൊപ്പം നാട്ടുകാരായ മസൂദ് അഹമ്മദ്, അലാം എന്നിവരേയും നിര്‍ദ്ദേശിച്ചു. പി
ന്നീടാണ് സിദ്ദിഖ് കാപ്പനെയും സംഘത്തില്‍ ചേര്‍ത്തത്. ഇവരെ യുപി പോലീസ് പിടികൂടി യുഎപിഎ, ഐടി, ഐപിസി, കള്ളപ്പണം വെളുപ്പിക്കല്‍ (പിഎംഎല്‍എ) വകുപ്പുകള്‍ അനുസരിച്ച് കേസെടുത്തു. മൊഹമ്മദ് ഇല്യാസ് വഴിയാണ് റൗഫിന് മസൂദിനെ പരിചയം. ഇല്യാസ് ദല്‍ഹിയില്‍ പൗരത്വ നിയമത്തിനെതിരെ നടത്തിയ കലാപത്തില്‍ പങ്കാളിയാണ്. മസൂദ് ജാമിയ മിലിയ ഇസ്ലാമിയ സര്‍വ്വകലാശാലയിലെ പിഎഫ്ഐ-സിഎഫ്ഐ പ്രവര്‍ത്തകനാണ്.
സിദ്ദിഖ് കാപ്പനെ പത്രക്കാരനായാണ് റൗഫ് ഇ ഡിയോട് വിശദീകരിച്ചത്. തേജസിന്റെ പ്രതിനിധിയായിരിക്കുമ്പോഴേ അറിയാം. അഴിമുഖം ഡോട്കോമിന്റെ ലേഖകനുമായിരുന്നു. പിഎഫ്ഐയുടെയും സിഎഫ്ഐയുടെയും പല പരിപാടികളും സിദ്ദിഖ് കാപ്പന് നടത്തിയതായും റൗഫ് പറഞ്ഞിട്ടുള്ളതായി ഇ ഡി പറയുന്നു. അതീഖുര്‍ റഹ്മാന് സിഎഫ്ഐയുടെ ദേശീയ ട്രഷററാണ്. ജനറല്‍ സെക്രട്ടറിയായ റൗഫ് പലതവണ പണമായും ബാങ്ക് വഴിയും അതീഖുര്‍ റഹ്മാന് പണം നല്‍കിയിട്ടുമുണ്ട്. ജാമിയയില്‍ ബക്കറ്റ് പിരിവ് നടത്തി പണം ശേഖരിച്ചിരുന്നു. കള്ളപ്പണം വെളുപ്പിക്കാനുള്ള ഒരു വഴിയായിരുന്നു ഇത്.
കള്ളപ്പണം ഇടപാടും റൗഫിന്റെയും പോപ്പുലര്‍ ഫ്രണ്ട്, കാമ്പസ് ഫ്രണ്ട് തുടങ്ങിയ സംഘടനകളുടെയും പ്രവര്‍ത്തന ഇടപാടുകള്‍ സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കാന്‍ റൗഫിനെ കസ്റ്റഡിയില്‍ വിടണമെന്നാണ് ഇ ഡി ആവശ്യപ്പെട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: