Tuesday, August 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ആര്‍.ശങ്കറിനോട് കാണിച്ച അനീതി മുല്ലപ്പള്ളിയെയും കാത്തിരിക്കുന്നുവോ ? ഈഴവരോട് കോണ്‍ഗ്രസ് കാട്ടിയ വഞ്ചന തുറന്നു പറഞ്ഞ് അജയ് തറയില്‍

മുഖ്യമന്ത്രിയാകുമെന്നു കരുതിയ ശങ്കറിനെ മുഖ്യമന്ത്രിയാക്കാതിരിക്കുകയും ഒരു ചെറിയ കക്ഷിയുടെ നേതാവിനെ മുഖ്യമന്ത്രിയാക്കിയ നാടകങ്ങളും കണ്ടു കേരളജനത അന്ധാളിച്ചുനിന്നുപോയി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 14, 2020, 09:52 am IST
inKerala

കോണ്‍ഗ്രസ്സിന് കേരള രാഷ്‌ട്രീയത്തില്‍ തുടര്‍ഭരണത്തിന്റെ സാധ്യത ഇല്ലാതാക്കിയത് ആര്‍. ശങ്കറിനോട് കാണിച്ച അനീതിയാണെന്ന് കോണ്‍ഗ്രസ് നേതാവ് അജയ് തറയില്‍. ആര്‍.ശങ്കറിനോട് കാണിച്ച അനീതി തന്നെ മുല്ലപ്പള്ളിയെയും കാത്തിരിക്കുന്നുവോ എന്ന് ഫേസ് ബുക്കില്‍ അദ്ദേഹം ചോദിച്ചു.

മാസങ്ങള്‍ക്ക് മുന്‍പ് അജയ് തറയില്‍ ഇട്ട ഫേസ് ബുക്ക് പോസ്റ്റ് വീണ്ടും സജിവ ചര്‍ച്ചയാകുകയാണ്‌.

കോണ്‍ഗ്രസ്സ് രാഷ്‌ട്രീയത്തില്‍ ഉടലെടുത്ത  ലോബി കോണ്‍ഗ്രസിനെ ഹൈജാക്ക് ചെയ്തു. ഈഴവനായ കോണ്‍ഗ്രസ്സുകാരുടെ ജന്മനാലുള്ള തലക്കനവും നട്ടെല്ലിന് വഴക്കമില്ലായ്‌മയും ആ ലോബിയെ കൂടുതല്‍ ശക്തമാക്കി. അത് കാരണം കോണ്‍ഗ്രസ്സിനോടടുത്ത ഈഴവ സമൂഹം പിന്തിരിഞ്ഞുപോയി. കേരള കോണ്‍ഗ്രസിനോട് കാണിച്ച അമിത വിധേയത്വവും കോണ്‍ഗ്രസ്സിനകത്തെ ലോബികളുടെ ഇടപെടലും അവസാനിപ്പിച്ച് ജാതിചിന്തകളില്ലാതെ മതേതരത്വ മുഖ്യധാരയില്‍ നില്‍ക്കുന്ന പാര്‍ട്ടിയാണ് കോണ്‍ഗ്രസ്സ് എന്നും ജനങ്ങളെ ബോധ്യപ്പെടുത്തേണ്ടിയിരിക്കുന്നു. അജയ് തറയില്‍ വ്യക്തമാക്കുന്നു.

ഫേസ് ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

ആര്‍. ശങ്കറിനോട് കാണിച്ച അനീതിയാണ് കോണ്‍ഗ്രസ്സിന് കേരള രാഷ്‌ട്രീയത്തില്‍ തുടര്‍ഭരണത്തിന്റെ സാധ്യത ഇല്ലാതാക്കിയത്  

വിമോചന സമരത്തിന് ശേഷം വലിയ ഭൂരിപക്ഷം കിട്ടിയ സഖ്യത്തില്‍ കോണ്‍ഗ്രസ്സിന് 63 എംഎല്‍എ മാരുണ്ടായിരുന്നിട്ടും കേവലം ഒരു ചെറിയ കക്ഷിയായ 18 എംഎല്‍എമാരുള്ള പിഎസ്പി നേതാവ് പട്ടം തണുപിള്ളയെ മുഖ്യമന്ത്രിയാക്കി. അത് കോണ്‍ഗ്രസ്സിനകത്തെ അക്കാലത്തെ സവര്‍ണ്ണ നേതാക്കന്മാരും, ചില ക്രിസ്ത്യന്‍ ലോബിയും,  കോണ്‍ഗ്രസ്സിന് പുറത്തു നിന്നുകൊണ്ട് ചില വന്‍ ശക്തികള്‍ കളിച്ചതുകൊണ്ടാണ് ഞങ്ങളുടെ പാര്‍ട്ടിക്ക് മുഖ്യമന്ത്രിസ്ഥാനം വേണ്ട അത് മറ്റാരെങ്കിലും എടുത്തോളൂ എന്ന് പറയുവാനുള്ള സാഹചര്യം ഉണ്ടായത് . ”ഭ്രാന്താലയമെന്നു” സ്വാമി വിവേകാനന്ദന്‍ വിശേഷിപ്പിച്ച കേരളത്തില്‍ അവശേഷിക്കുന്ന ജാതി കോമരങ്ങളുടെ വിജയമായിരുന്നു അത് . പക്ഷെ ആദ്യമായി മഹാഭൂരിപക്ഷത്തോടെ തെരഞ്ഞെടുക്കപ്പെട്ട കമ്മ്യുണിസ്‌റ് മന്ത്രിസഭയെ തകര്‍ത്തും കേരള സമൂഹത്തില്‍ പടര്‍ന്നുകയറിയ കമ്മ്യുണിസത്തിന്റെ അടിവേരറുത്തും  ആണ് ആര്‍ ശങ്കറിന്റെ നേതൃത്വത്തില്‍ കോണ്‍ഗ്രസ്സ് അന്ന് ജയിച്ചു കയറിയത് . കേരള ജനസംഖ്യയുടെ 30 %ത്തില്‍  കൂടുതല്‍ ഉണ്ടായിരുന്ന ഈഴവസമുദായത്തിന്റെ  വോട്ടുകളാണ് അന്ന് കോണ്‍ഗ്രസ്സിനെ ഈ വിജയത്തിലേക്കെത്തിച്ചത്.

മുഖ്യമന്ത്രിയാകുമെന്നു കരുതിയ  ശങ്കറിനെ മുഖ്യമന്ത്രിയാക്കാതിരിക്കുകയും ഒരു ചെറിയ കക്ഷിയുടെ നേതാവിനെ മുഖ്യമന്ത്രിയാക്കിയ നാടകങ്ങളും കണ്ടു കേരളജനത അന്ധാളിച്ചുനിന്നുപോയി . അന്ന് കോണ്‍ഗ്രസ്സ് രാഷ്‌ട്രീയത്തില്‍ ഉടലെടുത്ത ഒരു ലോബി കോണ്‍ഗ്രസിനെ ഹൈജാക്ക് ചെയ്തു. ഈഴവനായ കോണ്‍ഗ്രസ്സുകാരുടെ ജന്മനാലുള്ള തലക്കനവും നട്ടെല്ലിന് വഴക്കമില്ലായ്‌മയും ആ ലോബിയെ കൂടുതല്‍ ശക്തമാക്കി. അത് കാരണം കോണ്‍ഗ്രസ്സിനോടടുത്ത ഈഴവ സമൂഹം പിന്തിരിഞ്ഞുപോയി എന്നത് ഒരു വസ്തുതയാണ്. കേരളരാഷ്‌ട്രീയത്തില്‍ അതിപ്രഗത്ഭനും ത്വാത്തികനും ആദര്ശനിഷ്ഠയുള്ളവനും, കഠിനാധ്വാനിയും, ത്യാഗോജ്വലമായ പ്രവര്‍ത്തന പാരമ്പര്യമുള്ള  വയലാര്‍ രവിയെയും, ആദര്ശധീരനായ വിഎം സുധീരനെയും  ഈ ലോബിയുടെ തന്ത്രപരമായ നീക്കങ്ങളിലൂടെ- അവരെത്തേണ്ടിയിരുന്ന സ്ഥാനത് എത്തിക്കാതിരിക്കാന്‍ കഴിഞ്ഞു . കെപിസിസിപ്രസിഡന്റ് സ്ഥാനത്തു ഇരിക്കുമ്പോള്‍ പോലും ഇവരെ ചുറ്റും നിന്ന് വരിഞ്ഞുമുറുക്കുകയായിരുന്നു. ഇന്ന് മുല്ലപ്പള്ളി രാമചന്ദ്രനോടും ഇതേ രീതി തന്നെയാണ് ചെയ്യുന്നത്. ശ്രീമതി ഇന്ദിരാ ഗാന്ധിയോടൊപ്പം നിന്ന് കേരളത്തിലെ യൂത്ത് കോണ്‍ഗ്രസ്സ് പ്രസ്ഥാനം ഇന്ദിരയോടൊപ്പം എന്ന് തെളിയിക്കാന്‍ കഴിഞ്ഞ മുല്ലപ്പള്ളി രാമചന്ദ്രന് സ്വന്തം ഭാരവാഹികളുടെ ചുമതല വിഭജിച്ചുനല്‍കാന്‍ പോലുമുള്ള സ്വാതന്ത്ര്യമില്ലേ?  ഇന്നും ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിന് ‘ കൈപ്പത്തി’ ചിഹ്നത്തില്‍ വോട്ട് ചെയ്യുന്ന ഏറ്റവും വലിയ സമൂഹം ഈഴവരാതി പിന്നോക്കക്കാര്‍ തന്നെയാണ്  എന്നതാണ് സത്യം.

വരും നാളുകളിലെങ്കിലും പണ്ടേ മുതല്‍ക്കേ കേരള കോണ്‍ഗ്രസിനോട് കാണിച്ച അമിത വിധേയത്വവും കോണ്‍ഗ്രസ്സിനകത്തെ ലോബികളുടെ ഇടപെടലും അവസാനിപ്പിച്ച് ജാതിചിന്തകളില്ലാതെ മതേതരത്വ മുഖ്യധാരയില്‍ നില്‍ക്കുന്ന പാര്‍ട്ടിയാണ് കോണ്‍ഗ്രസ്സ് എന്നും ജനങ്ങളെ ബോധ്യപ്പെടുത്തേണ്ടിയിരിക്കുന്നു .ആദര്ശനിഷ്ഠ, തത്വദീക്ഷ പ്രത്യയശാസ്ത്രങ്ങളെ മുറുകെപ്പിടിച്ചും, അഴിമതിക്കെതിരെയും , സ്ത്രീസുരക്ഷക്കുവേണ്ടിയുള്ള പോരാട്ടങ്ങളുടെയും മുന്നണി പോരാളികളാകാന്‍ R ശങ്കറിന്റെ ജന്മദിനത്തില്‍ കോണ്‍ഗ്രസ്സ് നേതാക്കള്‍ മുന്‍കൈ എടുക്കണം

https://m.facebook.com/story.php?story_fbid=542276006711342&id=100027868410654

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

മറഡോണയുടെ ‘ഹാന്‍ഡ് ഓഫ് ഗോഡ്’ പന്തിന് 30 കോടി; നാലു പതിറ്റാണ്ടിനിപ്പുറം വീണ്ടും ചരിത്രം കുറിച്ച് വിവാദപ്പന്ത്

India

ഒരിക്കലും സാധ്യമാകില്ലെന്ന് കോൺഗ്രസ് കുറ്റപ്പെടുത്തിയ ഇന്ത്യയുടെ ഡിജിറ്റൽ പേയ്‌മെന്റ്: ഒരു ദശാബ്ദത്തെ ജനപ്രീതിയെയും മുന്നേറ്റത്തെയും പ്രശംസിച്ച് മോദി

India

‘അനധികൃത കുടിയേറ്റക്കാരെ കണ്ടെത്തി നാടുകടത്തണം’; സംസ്ഥാന പൊലീസ് മേധാവിമാർക്ക് അമിത് ഷായുടെ നിർദേശം

Kerala

‘എല്ലാം താനാണെന്ന ഭാവം ഒരു കമ്മ്യൂണിസ്റ്റ് നേതാവിന് യോജിച്ചതല്ല’; പിണറായിക്കെതിരെ സി.പി.ഐ മുഖപത്രം

Samskriti

മനസിന്റെ ആനന്ദത്തെ പരമാവധി ഉയര്‍ത്തുന്ന ആത്മീയാഘോഷങ്ങള്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

കരുവാറ്റയില്‍ വയോധികനെ കൊലപ്പെടുത്തിയ സംഭവം; കസ്റ്റഡി അപേക്ഷ പരിഗണിക്കുന്നത് 29ലേക്ക് മാറ്റി

ഖനന- റോയല്‍റ്റി തര്‍ക്കം; ഭൂവുടമകളില്‍ നിന്ന് പിരിച്ച തുക തിരികെ നല്‍കേണ്ട, ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി സ്റ്റേ ചെയ്തു

സ്കൂൾ നിശ്ചയിച്ച യൂണിഫോം ധരിക്കേണ്ടത് നിർബന്ധം, ഹിജാബ് ഇസ്‌ലാമിലെ അനിവാര്യ ആചാരമല്ല : സുപ്രധാന വിധിയുമായി അലഹബാദ് ഹൈക്കോടതി

കെഎസ്ആർടിസി പ്രിയദർശിനി ബസുകൾക്ക് നേരെ ആക്രമണം; ചില്ലുകൾ തകർത്തു, ബൈക്ക് സംഘത്തിനെതിരെ അന്വേഷണം

ഓണത്തിന് തീപിടിച്ച് സ്വർണ്ണവില : സംസ്ഥാനത്ത് റെക്കോഡ് വിലയിൽ സ്വർണ്ണം

കശ്മീരി പണ്ഡിറ്റുകളെ കൂട്ടക്കൊല ചെയ്ത കേസില്‍ 35 വര്‍ഷത്തിന് ശേഷം പുനരന്വേഷണം

ഇറാനു മേല്‍ സമ്മര്‍ദ്ദം; എക്കണോമിക് ഡി ഡേയ്‌ക്ക് യുഎസ് തുടക്കമിട്ടു

ഹനൂർ വെടിവെപ്പ്: സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് ബി.വൈ. വിജയേന്ദ്ര

മംഗലാപുരം വേര്‍പെടുത്തല്‍ വിവാദമാക്കല്‍; ലക്ഷ്യം 100 ദിവസത്തെ ഭരണപരാജയത്തില്‍ നിന്ന് ശ്രദ്ധതിരിക്കല്‍: രാജീവ് ചന്ദ്രശേഖര്‍

വന്ദേമാതരം: സ്വാതന്ത്ര്യസമരത്തിന്റെ ചാലകശക്തി, വൈഭവ ഭാരത സ്വപ്‌നം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.