Monday, March 23, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

സാത്വിക വാസനകളെ സ്വീകരിക്കുക

കര്‍മ്മം കൊണ്ടുണ്ടായ ബന്ധത്തെ തീര്‍ക്കാന്‍ കര്‍മ്മത്തെ കര്‍മ്മയോഗമാക്കിയാല്‍ മതി. കര്‍മ്മഫലത്തില്‍ ആസക്തനാകാതിരിക്കണം. ഫലാസക്തി നമ്മെ ബന്ധിപ്പിക്കും.

സ്വാമി അഭയാനന്ദ by സ്വാമി അഭയാനന്ദ
Dec 14, 2020, 03:00 am IST
in Samskriti

അദ്ധ്യാസ നിരാസം തുടരുന്നു.

തമോഗുണ വാസനകള്‍ കൂടിയിരിക്കുമ്പോള്‍ ഉറക്കം, അലസത, പിഴവ് മുതലായവ ഉണ്ടാകും. ഒരു കാര്യം ചെയ്യാനും താല്പര്യമോ ഉന്‍മേഷമോ ഉണ്ടാകില്ല.

അധമമാമായ വാസനകളില്‍ നിന്ന് ഉയര്‍ത്താന്‍ കുറെ രജോഗുണ പ്രധാനങ്ങളായ വാസനകള്‍ നമ്മുടെ ഉള്ളിലേക്ക് പ്രവേശിപ്പിച്ചാല്‍ മതി. അപ്പോള്‍ പിന്നെ വെറുതെയിരിക്കാനാവില്ല. കര്‍മ്മനിരതത്വവും ഊര്‍ജ്ജസ്വലതയും രജസ്സിന്റെ ധര്‍മ്മമാണ്. രജോഗുണം ഉള്ളിലുണ്ടായാല്‍ ആര്‍ക്കും അടങ്ങിയിരിക്കാനാവില്ല. ഇത് മൂലം പലതരം ആഗ്രഹങ്ങള്‍ ഉള്ളില്‍ വന്നാല്‍ അതേ തുടര്‍ന്ന് കര്‍മ്മങ്ങള്‍ ചെയ്യേണ്ടി വരും. ഭോഗ്യവസ്തുക്കളെ നേടാനും അനുഭവിക്കാനും നാം നിര്‍ബന്ധിതരാകും.

രജോഗുണം അതിക്രമിച്ചാല്‍ പിന്നെ സുഖഭോഗങ്ങളുടെ പുറകെയുള്ള പരക്കം പാച്ചിലാകും. മനസ്സമാധാനം ഒട്ടും ഉണ്ടാകില്ല. അസംതൃപ്തി നിരന്തരം തോന്നിപ്പിക്കുകയും ചെയ്യും. രജോഗുണ വാസനയുടെ  ബാധയില്‍ നിന്ന് രക്ഷിക്കാന്‍ കൂടുതല്‍ കൂടുതല്‍ സാത്വിക വാസനകളെ നമ്മുടെ ഉള്ളിലേക്ക് പകര്‍ന്ന് നല്‍കിയാല്‍ മതി.

കര്‍മ്മം കൊണ്ടുണ്ടായ ബന്ധത്തെ തീര്‍ക്കാന്‍ കര്‍മ്മത്തെ കര്‍മ്മയോഗമാക്കിയാല്‍ മതി. കര്‍മ്മഫലത്തില്‍ ആസക്തനാകാതിരിക്കണം. ഫലാസക്തി നമ്മെ ബന്ധിപ്പിക്കും.

നിഷ്‌കാമമായി അര്‍പ്പണ ഭാവത്തോടെ കര്‍മ്മം ചെയ്താല്‍ ബന്ധനത്തില്‍ നിന്നും വിമുക്തി നേടാം. ഇങ്ങനെ സ്വാര്‍ത്ഥകര്‍മ്മത്തില്‍ നിന്നും നിസ്വാര്‍ത്ഥ സേവനത്തിലേക്ക് നയിക്കണം.

ഈശ്വരനിലോ ഗുരുവിലോ ഭക്തിയുണ്ടെങ്കില്‍ മാത്രമേ നിസ്വാര്‍ത്ഥമായ അര്‍പ്പണ ഭാവം ഉണ്ടാകൂ. രജോഗുണവസനകള്‍ പൂര്‍ണ്ണമായും നീങ്ങിയാല്‍ പിന്നെ സാത്വിക വാസനകള്‍ മാത്രം അവശേഷിക്കും. ഈശ്വരഭക്തി മോക്ഷേച്ഛ എന്നിവ വര്‍ദ്ധിക്കും.

എന്നാല്‍ സാത്വിക വാസനയും ഒരു തരത്തില്‍ ബന്ധനം തന്നെയാണ്. സാത്വിക വാസനകളെ നീക്കം ചെയ്യാന്‍ സത്ത്വഗുണം വീണ്ടും നന്നായി വര്‍ദ്ധിപ്പിക്കുക എന്നതാണ് വഴി. ഭക്തിയും അര്‍പ്പണ ഭാവവും കൂടി വരും തോറും മനസ്സ് പ്രശാന്തമാകും. അന്തഃകരണം ശുദ്ധമാകും. അങ്ങനെ സാത്വിക വാസനകള്‍ മുഴുവന്‍ ക്ഷയിച്ച് സത്വത്തിന് അതീതനാവുമ്പോള്‍ സാധകന് ആത്മാനഭൂതിയുണ്ടാകും.

വ്യായാമം കാവ്യ ശസ്ത്ര വിനോദങ്ങള്‍ എന്നിവ താമസ ധര്‍മ്മങ്ങളായ അലസതയേയും മറ്റും നീക്കും. ചിത്ത ഏകാഗ്രതയാകുന്ന സത്വം കൊണ്ട് രജോഗുണ ധര്‍മ്മങ്ങളായ പ്രവൃത്തികളെല്ലാം നശിക്കും. സത്വം വര്‍ദ്ധിച്ച് നിര്‍ഗുണ അവസ്ഥയിലെത്തുമ്പോള്‍ സത്വ വൃത്തികളുടെ ബോധം പോലും ഇല്ലാതെയാകും.

സത്വം തമസ്സിന്റെ ആവരണത്തേയും രജസ്സിന്റെ വിക്ഷേപത്തേയുമൊക്കെ ഇല്ലാതാക്കും.അതിനാല്‍ സത്വത്തെ വര്‍ദ്ധിപ്പിച്ച് സാധകരായവര്‍ക്ക് അദ്ധ്യാസത്തെ നല്ലപോലെ നീക്കം ചെയ്യാനാകും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

അമേരിക്കയില്‍ വിമാനാപകടം; ന്യൂയോർക്കിലെ വിമാനത്താവളത്തിൽ യാത്രാവിമാനം അഗ്നിശമനസേനാ ട്രക്കിൽ ഇടിച്ച് രണ്ട് പൈലറ്റുമാർ മരിച്ചു

News

ശബരിമലയിലെ പോലെ ഗുരുവായൂരിലും; ചർച്ചകൾ പലതും തുറന്നു പറയിക്കുന്നു

World

ഇറാനുമായുള്ള ചർച്ചകളിൽ പുരോഗതിയുണ്ടെന്ന് സൂചന നൽകി ട്രംപ്; പവർ പ്ലാൻ്റുകൾക്ക് നേരെയുള്ള ആക്രമണം നിർത്തി

Vicharam

പവര്‍ കട്ടില്ലാത്ത പത്ത് വര്‍ഷങ്ങള്‍ ! എന്തിനീ തള്ളുകള്‍

Editorial

ജല മാനേജ്‌മെന്റ് ജനകീയമാകണം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഇന്‍ഡിക്കമ്പനിയിലെ ഡീലര്‍മാര്‍

ശീലിക്കാം ഊര്‍ജ്ജ തന്ത്രം

സിപിഎം ഭരണത്തിലുള്ള അടൂർ സഹകരണബാങ്കിൽ വൻ ക്രമക്കേട്; അഴിമതിക്ക് കൂട്ടു നിൽക്കാത്തതിനാൽ രാജി വച്ച് പ്രസിഡൻ്റ്

അക്രമികളിൽ നിന്നും രക്ഷപ്പെടാനായി പുഴയിൽ ചാടി, കരയ്‌ക്ക് കയറാൻ അനുവദിക്കാതെ കൊലപ്പെടുത്തി; പ്രതികൾക്ക് ഏഴു വർഷം കഠിനതടവ്

വിജയവീഥിയില്‍…രാജേട്ടന്‍…. ആറന്മുളയിൽ പത്രിക സമർപ്പിച്ചു, സാന്നിധ്യമായി ഛത്തീസ് ഘട്ട് മുഖ്യമന്ത്രി വിഷ്ണു ദേവ് സായി

കേരള നിയമസഭാ തിരഞ്ഞെടുപ്പിലെ പോളിങ് 85 ശതമാനം മറികടക്കുക ലക്ഷ്യം – മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ രത്തൻ യു കേൽക്കർ

ഹോർമുസ് അടച്ചുപൂട്ടൽ സ്വീകാര്യമല്ല; പശ്ചിമേഷ്യ സംഘർഷം ആശങ്കാജനകം, ഇന്ത്യക്കാർ സുരക്ഷിതർ: ലോക്‌സഭയിൽ പ്രധാനമന്ത്രി മോദി

പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്‌ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട്

തെറ്റുകൾ പറ്റിയിട്ടുണ്ട് ഒന്നും ഒളിപ്പിക്കുന്നില്ല, മീരവാസുദേവ്, ‘കല്യാണമര’ത്തിലുടെ താരം വീണ്ടും സിനിമയിൽ സജീവമാകുന്നു.

വിജയ് ഇരുമ്പ് കൂട്ടിൽ, ഒപ്പമുള്ളവർ ചെയ്യുന്ന തെറ്റ്; വിവാദങ്ങൾക്കിടെ ചർച്ചയായി പിതാവിന്റെ വാക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.