ചാരുംമൂട്: പാലമേല്‍ കുടശ്ശനാട് വാര്‍ഡിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി ധനശ്രീ ധനില്‍ കുമാറിനെ വധിക്കാന്‍ ശ്രമിക്കുകയും, വീടും കടയും അടിച്ചു തകര്‍ക്കുകയും ചെയ്ത സംഭവത്തില്‍ പങ്കെടുത്ത മുഴുവന്‍ പേരെയും അറസ്റ്റു ചെയ്യണമെന്നാവശ്യപ്പെട്ട് ബിജെപിയുടെ നേതൃത്വത്തില്‍ കുടശ്ശനാടു ജങ്ഷനില്‍ പ്രതിഷേധ പ്രകടനം നടത്തി.
കുടശ്ശനാടു കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന കഞ്ചാവ് – മദ്യമാഫിയയുടെ പ്രധാന കണ്ണികളാണ് അക്രമണത്തിനു പിന്നിലെന്നും പകല്‍ നേരകളില്‍ ഇവര്‍ മുഖ്യ രാഷ്‌ട്രീയ പാര്‍ട്ടിയുടെ യുവജന വിഭാഗം നേതാക്കളായും രാത്രി നേരം മദ്യ-മയക്കുമരുന്നു ഏജന്റന്മാരായും പ്രവര്‍ത്തിച്ചു വരുന്നതായി പ്രതിഷേധയോഗത്തില്‍ എന്‍ഡിഎ നേതാക്കള്‍ ആരോപിച്ചു.
സംഭവത്തില്‍ ഉള്‍പ്പെട്ട സിപിഎം-ഡിവൈഎഫ്‌ഐക്കാരുടെ വ്യക്തമായ വിവരങ്ങള്‍ പോലീസിനു കൈമാറിയിട്ടും ഒരാളെപ്പോലും കസ്റ്റഡിയിലെടുക്കാന്‍ നൂറനാട് പോലീസ് തയ്യാറായില്ല. അതേ സമയം ബിജെപി പ്രവര്‍ത്തകര്‍ തങ്ങളെ ആക്രമിക്കുകയും വധഭീഷണി മുഴക്കിയെന്നും കാട്ടി നൂറനാട് പോലീസിനു പരാതി നല്‍കി സഖാക്കള്‍ കേസെടുപ്പിച്ചതായി അറിയുന്നു. കുടശ്ശനാട്ടും സമീപ പ്രദേശങ്ങളിലും സംഘര്‍ഷ സാധ്യത മുന്നില്‍ കണ്ട് കൂടുതല്‍ പോലീസുകാരെ നിയോഗിക്കുമെന്ന് പോലീസ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: