ഐശ്വര്യലക്ഷ്മി കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ‘അര്‍ച്ചന 31 നോട്ടൗട്ട്’ പാലക്കാട് ചിത്രീകരണം ആരംഭിച്ചു. നവാഗതനായ അഖില്‍ അനില്‍കുമാര്‍ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തില്‍ ഇന്ദ്രന്‍സ്, രമേശ് പിഷാരടി എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. മാര്ട്ടിന് പ്രക്കാട്ട് ഫിലിംസ് അവതരിപ്പിക്കുന്ന ചിത്രത്തിന്റെ തിരക്കഥ സംഭാഷണം അഖില്‍ അനില്‍കുമാര്‍, അജയ് വിജയന്, വിവേക് ചന്ദ്രന് എന്നിവര്‍ ചേര്‍ന്ന് എഴുതുന്നു.
മാര്ട്ടിന് പ്രക്കാട്ട്, സിബി ചാവറ, രഞ്ജിത് നായര്‍ എന്നിവര്‍ ചേര്‍ന്നാണ് നിര്‍മിക്കുന്നത്. ഛായാഗ്രഹണം ജോയല്‍ ജോജി നിര്‍വ്വഹിക്കുന്നു.ലൈന്‍ പ്രൊഡ്യൂസര്‍- ബിനീഷ് ചന്ദ്രന്, പ്രൊഡക്ഷന്‍ കണ്ട്രോളര്- സബീര്‍ മലവെട്ടത്ത്, എഡിറ്റിങ് മുഹ്സിന് പിഎം, സംഗീതം- മാത്യു ജെയിംസ്, രജത്ത് പ്രകാശ്, കല- രാജേഷ് പി വേലായുധന്, വസ്ത്രാലങ്കാരം- സമീറ സനീഷ്, മേക്കപ്പ്- റോണക്സ് സേവ്യര്‍, സ്റ്റില്‍സ്-രാജീവന് ഫ്രാന്‍സിസ്, പരസ്യകല-ഓള്‍ഡ് മോങ്ക്സ്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍- സമന്ത്യക് പ്രദീപ്, അസോസിയേറ്റ് ഡയറക്ടര്‍-സഞ്ജു അമ്പാടി, സൗണ്ട്- വിഷ്ണു പി.സി, അരുണ്‍ എസ് മണി, പ്രൊജക്റ്റ് ഡിസൈനര്‍-അനീഷ് സി സലീം,പ്രൊജക്റ്റ് മാനേജര്‍-വിപിന്‍ ദാസ്, പ്രൊഡക്ഷന്‍ മാനേജര്‍-ജിതിന് ജൂഡി, കുര്യക്കോസ് പുന്നയ്ക്കല്‍, പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ്-ബെര്‍ണാഡ് കുരിശുംമൂട്ടില്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: